അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സംഘ ടിപ്പിച്ച സമ്മര്‍ ക്യാമ്പ് (ഇൻസൈറ്റ് – 19) വര്‍ണ്ണാഭ മായ പരി പാടി കളോടെ സമാപിച്ചു. 10 ദിവസ ങ്ങളി ലായി ഒരുക്കിയ ക്യാമ്പില്‍ ഒന്ന് മുതൽ പത്താം തരം വരെ പഠി ക്കുന്ന 150 കുട്ടികൾ പങ്കെടുത്തു.
കോച്ച് ഇന്ത്യാ ട്രെയിനിംഗ് സെന്റർ കേരള ഡയറ ക്ടർ കെ. വി. അബ്ദുൽ ലത്തീഫ്, ഇസ്ഹാഖ് ഷാഹിദ് എന്നി വര്‍ നേതൃത്വം നല്‍കിയ ‘ഇൻസൈറ്റ് – 19’ ക്യാമ്പില്‍ ഷഹീന്‍ അലി, ലത്തീഫ് മമ്പാട്, ബഷീർ പുതു പ്പറമ്പ്, നൗഷാദ് കൊയിലാണ്ടി തുടങ്ങിയ വര്‍ പരി ശീലനം നല്‍കി.
കെ. കെ. മൊയ്തീൻ കോയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ട്രഷറർ ഹംസ നടുവിൽ, ശ്രീജിത് കുമാർ, കെ. വി. മുഹ മ്മദ് കുഞ്ഞി, കരീം, അഹമ്മദ് കുട്ടി, ബി. സി. അബൂ ബക്കർ ഹാജി എന്നിവർ പ്രസംഗിച്ചു.