അബുദാബി : തന്റെ ഗതികേട് മറ്റൊരു കായിക താരത്തിനും ഉണ്ടാവരുതെന്നു കെ. എം. സി. സി. നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കവെ ഒളിമ്പ്യന്‍ ഇര്‍ഫാന്‍ പറഞ്ഞു. വേണ്ട രീതിയിലുള്ള പരീശീലനം തനിക്ക് ലഭിക്കുക യാണെങ്കില്‍ അര മിനിറ്റ് കൊണ്ട് നഷ്ടപ്പെട്ട മെഡല്‍ പട്ടിക യില്‍ താനും ഉള്‍പ്പെടുമായിരുന്നു എന്ന് പത്താം സ്ഥാനം കരസ്ഥമാക്കിയ ഇര്‍ഫാന്‍ വേദന യോടെ തന്‍റെ ഉള്ളു തുറന്നു പറഞ്ഞു. താന്‍ ഒരു പ്രാസംഗികന്‍ അല്ല വെറും ഒരു നടത്ത ക്കാരാനാണ് എന്ന് പറഞ്ഞ അദ്ദേഹം തന്റെ നന്ദി പ്രസംഗ ത്തിന്‍റെ ആദ്യ വാക്കില്‍ തന്നെ കാണികളുടെ കയ്യടി നേടിയിരുന്നു.
പലരുടെയും ഉള്ളില്‍ ഒരു കായിക താരം ഒളിഞ്ഞിരിപ്പുണ്ടെന്നും അത് പ്രോത്സാഹിപ്പി ക്കേണ്ടതാണ് എന്നും തന്നെ ആദ്യമായി ലണ്ടന്‍ കെ. എം. സി. സി. ആണ് സ്വീകരണ ത്തിനു ക്ഷണിച്ച തെന്നും തനിക്ക് ലഭിച്ച സ്വീകരണ ത്തില്‍ കൂടുതലും കെ. എം. സി. സി. പ്രവര്‍ത്ത കരുടെ ആണെന്നും ഇര്‍ഫാന്‍ പറഞ്ഞു.
ഒളിമ്പ്യന്‍ ഇര്‍ഫാന് അബുദാബി ഇസ്ലാമിക് സെന്ററില്‍ നല്‍കിയ സ്വീകരണ ത്തില്‍ കെ. എം. സി. സി. യുടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. ഇസ്ലാമിക് സെന്‍റർ അങ്കണത്തില്‍ വന്നിറങ്ങിയ ഇര്‍ഫാനെ സ്വീകരിക്കാന്‍ നൂറു കണക്കിന് ആളുകളാണ് എത്തിയിരുന്നത്.
ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് ബാവ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ജാഫര്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. എം. പി. എം. റഷീദ്, ഷറഫുദീന്‍ മംഗലാട്, എന്‍ . കുഞ്ഞിപ്പ, അബ്ദുള്ള ഫാറൂഖി, ഉസ്മാന്‍ കരപ്പാത്ത്, അസീസ് കാളിയാടന്‍ , ടി. കെ. അബ്ദുല്‍ ഹമീദ്, ബാസിത്ത് കായക്കണ്ടി തുടങ്ങിയവര്‍ ആശംസാ പ്രസംഗവും ഷുക്കൂര്‍ അലി കല്ലിങ്ങല്‍ സ്വാഗതവും മരക്കാര്‍ നന്ദിയും പറഞ്ഞു.
ഷറഫുദീന്‍ മംഗലാട്, അസീസ് കാളിയാടന്‍ , ലത്തീഫ്. പി. കെ. വാണിമേല്‍, അബ്ദുല്‍സലാം എന്നിവര്‍ മൊമന്റോ നല്‍കി. കോഴിക്കോട് – മലപ്പുറം ജില്ലാ കെ. എം. സി. സി. കമ്മിറ്റികള്‍ സംയുക്ത മായിട്ടാണ് സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. സ്വീകരണത്തിനു നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഇര്‍ഫാന്‍ സംസാരിച്ചു. ഫെബ്രുവരി യില്‍ നടക്കുന്ന കോഴിക്കോട് ജില്ലാ കെ. എം. സി. സി. യുടെ അഞ്ചാമത് സി. എച്ച്. ഫുട്ബോള്‍ മേള യുടെ പ്രഖ്യാപനവും ഒളിമ്പ്യന്‍ ഇര്‍ഫാന്‍ നടത്തി.
-അബൂബക്കര്‍ പുറത്തീല്‍ – അബുദാബി