അബുദാബി : ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്ററും രിസാല സ്റ്റഡി സര്‍ക്കിളും യൂണിവേഴ്സല്‍ ഹോസ്പിറ്റ ലുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
കാര്‍ഡിയോളജി, ന്യൂറോളജി, ഡര്‍മറ്റോളജി, ജനറല്‍ മെഡിക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍ മാരുടെ സേവനവും പ്രമേഹം, രക്ത സമ്മര്‍ദ്ദം തുടങ്ങിയ പരിശോധനകളും സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നടന്നു.
ഐ. സി. എഫ്. മിഷന് 2014 യൗവ്വനം നാടിനെ നിര്‍മിക്കുന്നു എന്ന ശീര്‍ഷക ത്തില്‍ നടക്കുന്ന ബോധ വത്കരണ ത്തിന്റെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഡോക്ടര്‍മാരായ ഷബീര്‍ നെല്ലിക്കോട് , ജോര്‍ജ് കോശി, അബൂബക്കര്‍, രാജീവ് പിള്ള, നിയാസ് ഖാലിദ് ,സിമി സലാഹുദ്ദീന്, സോണിയ മാതടു, അന്നാമേരി , കുല്‍ദീപ്, ശബ്നി അഹമ്മദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
ഐ. സി. എഫ്. നേതാക്കളായ ഉസ്മാന് സഖാഫി തിരുവത്ര, ഹമീദ് ഈശ്വരമംഗലം , പി. വി. അബൂബക്കര്‍ മൗലവി, ഹമീദ് പരപ്പ, അബൂബക്കര്‍ വില്യാപ്പള്ളി, നാസര്‍, ഹംസ അഹ്സനി, ലത്തീഫ് ഹാജി മാട്ടുല്‍, സമദ് സഖാഫി, സിദ്ദിക്ക് പൊന്നാട്, സൈനുദ്ദീന്‍ സഖാഫി, മുനീര്‍ പാണ്ട്യാല എന്നിവര്‍ സംബന്ധിച്ചു.