ഇസ്ലാമിക് സെന്റർ ദേശീയ ദിനാഘോഷം ഡിസംബർ നാലിന്

December 1st, 2015

അബുദാബി : വൈവിധ്യമാര്‍ന്ന പരിപാടി കളോടെ ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും കെ. എം. സി. സി.യും സംയുക്ത മായി ദേശീയ ദിന ആഘോഷം സംഘ ടിപ്പിക്കും എന്ന് ഭാര വാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

ഡിസംബര്‍ 4 വെള്ളിയാഴ്ച രാത്രി 8 മണിക്ക് സെന്റർ ഓഡിറ്റോറിയ ത്തിൽ നടക്കുന്ന ഇന്ത്യാ അറബ് സാംസ്‌കാരിക സമ്മേളനം യു. എ. ഇ. പ്രസിഡ ന്റിന്റെ മത കാര്യ നിയമോപ ദേഷ്‌ടാവ് ശൈഖ് അലി അൽ ഹാഷിമി ഉദ്‌ഘാടനം ചെയ്യും. മുൻ ക്രിക്കറ്റ് ക്യാപ്‌റ്റൻ മുഹമ്മദ് അസ്ഹറുദ്ധീന്‍ മുഖ്യാതിഥി യായി പങ്കെടുക്കും.

ഇന്ത്യൻ അംബാസ്സിഡർ ടി. പി. സീതാറാം, യു. എ. ഇ. തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി മുബാറക് അൽ ദാഹിരി, അബുദാബി യിലെ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ വേദി യില്‍ എത്തും.

സമ്മേളനാ നന്തരം പ്രശസ്ത മാപ്പിള പ്പാട്ടു ഗായിക രഹനയും സംഘവും അവതരി പ്പിക്കുന്ന സംഗീത വിരുന്നും ഇസ്‌ലാമിക് സെന്റർ ബാല വേദി യുടെ കലാ പരിപാടി കളും അരങ്ങേറും.

വാർത്താ സമ്മേളന ത്തിൽ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി, ജനറൽ സെക്രട്ടറി കെ. വി. മുഹമ്മദ് കുഞ്ഞി, ട്രഷറർ ഷുക്കൂറലി കല്ലിങ്ങൽ, കെ. എം. സി. സി. നേതാക്ക ളായ യു. അബ്‌ദുല്ല ഫാറൂഖി, നസീര്‍ ബി. മാട്ടൂല്‍, വി. കെ. ഷാഫി, തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇസ്ലാമിക് സെന്റർ ദേശീയ ദിനാഘോഷം ഡിസംബർ നാലിന്

ദേശീയ ദിന ആഘോഷം : ‘സ്നേഹ സംഗമം 2015′

December 1st, 2015

kmcc-sarga-dhara-sneha-samgamam-2015-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിനാഘോഷ ത്തോട് അനു ബന്ധി ച്ച് അബുദാബി കണ്ണൂർ ജില്ലാ കെ. എം. സി. സി. ‘സർഗ്ഗ ധാര’ സംഘടി പ്പിക്കുന്ന ‘സ്നേഹ സംഗമം 2015′ ഡിസംബർ 2 ബുധനാഴ്ച രാവിലെ 8 മണി മുതൽ ഇന്ത്യൻ ഇസ്ലാമിക് സെൻറ റിൽ വെച്ച് നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

സ്നേഹ സംഗമ ത്തിന്റെ ആറാം വാർഷികം കൂടി യായ പരിപാടി യുടെ മുന്നോടി യായി രാവിലെ 8 മണി ക്ക് വർണ്ണാഭ മായ ദേശീയ ദിന പരേഡ്, മാർച്ച് പാസ്റ്റ് എന്നിവ നടക്കും. കണ്ണൂർ ജില്ല യിലെ മുഴുവൻ മണ്ഡല ങ്ങളി ലെയും പ്രവർത്ത കരെ അണി നിരത്തി യാണ് സെന്റർ അങ്കണ ത്തിൽ ഈ പരി പാടി നടക്കുക.

മണ്ഡല അടിസ്ഥാന ത്തിൽ നടക്കുന്ന കലാ – കായിക – വിനോദ – പാചക മത്സര ങ്ങളിൽ ജില്ല യിലെ എട്ട് മണ്ഡല ങ്ങളിലെ കുട്ടി കളും സ്ത്രീ കളും അടക്ക മുള്ള വര്‍ വിവിധ വിഭാഗ ങ്ങളി ലായി മത്സ രിക്കും എന്നും പരിപാടി യിൽ നിന്നുള്ള വരുമാനം ജില്ല യിലെ ജീവ കാരുണ്യ പ്രവർത്തന ങ്ങൾക്ക് വിനി യോഗിക്കും എന്നും സംഘാട കർ അറിയിച്ചു.

വാർത്താ സമ്മേളന ത്തിൽ രക്ഷാധി കാരി മൊയ്തു ഹാജി കടന്ന പ്പള്ളി, ജനറൽ കൺവീനർ , ഹംസ നടുവിൽ, ട്രഷറർ യു. എം. ശറഫുദ്ധീൻ, യു. കെ. മുഹമ്മദ്‌ കുഞ്ഞി, മുഹമ്മദ്‌ കൊളച്ചേരി, മുസ്തഫ പറമ്പത്ത് തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ദേശീയ ദിന ആഘോഷം : ‘സ്നേഹ സംഗമം 2015′

കേരളോത്സവത്തിന് തുടക്കം

December 1st, 2015

അബുദാബി : വർണ്ണാഭമായ പരിപാടി കളോടെ കേരള സോഷ്യൽ സെന്റ റിൽ കേരളോ ല്‍സവ ത്തിനു തിങ്കളാഴ്ച്ച തുടക്ക മായി. മൂന്നു ദിവസ ങ്ങളിലായി നടക്കുന്ന കേരളോത്സവ ത്തിൽ മലയാളി കളു ടെ സാംസ്‌കാരിക പൈതൃകം ഉയർത്തി ക്കാട്ടി യുള്ള കലാ സാംസ്‌കാ രിക പരിപാടി കളും ഭക്ഷ്യ മേള യുമാണ്‌ ഒരുക്കി യിരിക്കുന്നത്.

അഞ്ചു ദിർഹ ത്തിന്റെ പ്രവേശന കൂപ്പണി ലൂടെ യാണു കേരളോ ത്സവ ത്തി ലേക്ക് പ്രവേശനം നിയന്ത്രി ക്കുക. സമാപന ദിവസം നടക്കുന്ന കൂപ്പൺ നറുക്കെടുപ്പിലെ വിജയിക്ക് കിയ പിക്കന്റോ കാറാണ് ഒന്നാം സമ്മാനം. കൂടാതെ 50 മികവുറ്റ സമ്മാന ങ്ങളും നല്‍കും.

യു. എ. ഇ. 44 ആം ദേശീയ ദിനാ ഘോഷ ത്തിന്റെ ഭാഗ മായി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യ ത്തിൽ ഡിസംബര്‍ രണ്ടിനു രാവിലെ ഒന്‍പതു മണിക്കു അബുദാബി കോർണിഷിൽ സൈക്കിൾ റാലി യും, രണ്ടാമത് ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് ഡിസംബർ 3, 4 തീയതി കളിലും ഉണ്ടാകും.

- pma

വായിക്കുക: , ,

Comments Off on കേരളോത്സവത്തിന് തുടക്കം

നാട്ടുല്‍സവത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മാര്‍ത്തോമാ പള്ളി യിലെ കൊയ്ത്തുല്‍സവം

November 29th, 2015

അബുദാബി : മാര്‍ത്തോമ്മാ ഇടവക ദേവാലയ ത്തിലെ ഈ വര്‍ഷ ത്തെ കൊയ്ത്തുല്‍സവം മുസഫ യിലെ ദേവാലയ അങ്കണ ത്തില്‍ വെച്ച് നടന്നു. ഇടവക വികാരി റവറന്റ്. പ്രകാശ്‌ എബ്രഹാമിന്റെ അദ്ധ്യക്ഷത യിൽ ചേർന്ന പൊതു സമ്മേളന ത്തിൽ പി. ജെ. ജോസഫ് ജോൺ പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് കൊയ്ത്തുല്‍സവ ആഘോഷ പരി പാടി കള്‍ ഉദ്‌ഘാടനം ചെയ്‌തു.

തനത് കേരളീയ വിഭവ ങ്ങള്‍ തയ്യാറാക്കുന്ന മുപ്പതോളം ഭക്ഷണ സ്റ്റാളു കള്‍ കൊയ്ത്തു ല്‍സവ നഗരി യിലെ മുഖ്യ ആകര്‍ഷണം ആയി രുന്നു. ഇതില്‍ പത്തു സ്റ്റാളുകളില്‍ ഇടവക അംഗ ങ്ങളു ടേയും വനിത കളുടേയും നേതൃത്വ ത്തില്‍ തത്സമയം പാചകം ചെയ്തു നല്‍കു കയായിരുന്നു.

നാടൻ ഭക്ഷ്യ വിഭവ സ്റ്റാളു കള്‍ കൂടാതെ ഇലക്ട്രോണിക് ഉത്‌പന്ന ങ്ങളുടെ അടക്കം വിവിധ വ്യാപാര സ്ഥാപന ങ്ങള്‍, അലങ്കാര ചെടി കള്‍, ക്രിസ്മസ് അലങ്കാര ങ്ങള്‍, വിവിധ ഗെയിം ഷോ കള്‍, വിനോദ മത്സര ങ്ങള്‍ എന്നിവയും ആകര്‍ഷകങ്ങ ളായ വിവിധ കലാ പരിപാടി കള്‍, മാജിക് ഷോ, ബേബി ഷോ, പെയിന്റിംഗ്, ഡ്രോയിംഗ്, ക്ലേ മോഡലിംഗ് എന്നിവയും കൊയ്ത്തു ല്‍സവ വേദി യില്‍ അരങ്ങേറി.

പ്രവേശന കൂപ്പൺ നറുക്കിട്ടെടുത്ത് വിജയി കൾക്ക് സ്വര്‍ണ്ണ നാണയ ങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള നിരവധി സമ്മാന ങ്ങള്‍ വിതരണം ചെയ്‌തു.

ഇടവക വികാരി പ്രകാശ് ഏബ്രഹാ മിന്റെ നേതൃത്വത്തിൽ നടന്ന കൊയ്‌ ത്തുൽ സവ പ്രദക്ഷിണ ത്തിൽ സ്‌ത്രീ കളും കുട്ടി കളും ഇടവക പാരിഷ് മിഷൻ, യുവ ജന സഖ്യം, യൂത്ത് ഫോറം എന്നീ സംഘടന കളുടെ പ്രവർ ത്തകരും ഉൾ പ്പെടെ ഒട്ടേറെ വിശ്വാസി കൾ അണി നിരന്നു.

സഹ വികാരി ഐസക് മാത്യു, ട്രസ്‌റ്റിമാരായ സി. ഒ. ചെറിയാൻ, ബിനു ജോൺ, സെക്രട്ടറി ജിനു രാജൻ, ജനറൽ കൺവീനർ ഏബ്രഹാം മാത്യു എന്നിവർ പങ്കെടുത്തു

- pma

വായിക്കുക: , ,

Comments Off on നാട്ടുല്‍സവത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മാര്‍ത്തോമാ പള്ളി യിലെ കൊയ്ത്തുല്‍സവം

ഇടപാടു കാര്‍ക്കും ജീവന ക്കാര്‍ക്കും യു. എ. ഇ. എക്‌സ്ചേഞ്ചിന്റെ ആദരം

November 26th, 2015

logo-uae-exchange-ePathram
ദുബായ് : പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ്‌ ചേഞ്ച് മുപ്പത്തി അഞ്ചാം വാര്‍ഷിക ത്തോട് അനു ബന്ധിച്ച് ഏറ്റവും പഴയ 35 ഇടപാടു കാരേയും 35 പഴയ കാല ജീവ നക്കാരേയും 35 സര്‍വ്വീസ് ചാമ്പ്യന്മാരേയും പ്രത്യേക ചടങ്ങില്‍ ആദരിച്ചു. ഈ ദിവസം ശാഖ കളില്‍ എത്തി ഇടപാടു നടത്തിയ, മുപ്പത്തി അഞ്ചാം ജന്മദിനം ആഘോഷി ക്കുന്ന 35 ഇട പാടു കാർക്കു സമ്മാന ങ്ങളും നൽകി.

br-shetty-in-uae-exchange-35th-anniversary-ePathram

1980 ല്‍ പ്രവര്‍ത്തനം തുടങ്ങിയ യു. എ. ഇ. എക്‌സ്‌ചേഞ്ച് ഇന്ന് പല മടങ്ങു വളര്‍ച്ച നേടിയിട്ടുണ്ട്. പ്രതിദിനം 300 ഇട പാടു കാര്‍ക്കു സേവനം നല്‍കി യിരുന്ന കമ്പനി ഇന്ന് പ്രതി ദിനം 4,00,000 പേര്‍ക്കു സേവനം നല്‍കുന്നു. കമ്പനി യുടെ സേവന സദ്ധത യുടെയും മികവി ന്റെയും തെളി വാണ് ഈ വളര്‍ച്ച.

ഇടപാടു കാരാണ് പ്രചോദനം. സംതൃപ്ത രായ ഇടപാടു കാരും ജോലി ക്കാരും സര്‍വ്വീസ് ചാമ്പ്യ ന്മാരും തുടര്‍ച്ച യായി നല്‍കുന്ന പിന്തുണ യാണ് യു. എ. ഇ. യിലെ ഒറ്റ ഓഫീസില്‍ നിന്ന് 31 രാജ്യ ങ്ങളില്‍ സാന്നിദ്ധ്യം ഉണ്ടാക്കാന്‍ കഴിഞ്ഞ തിനു പിന്നിലെ ഘടകം എന്ന് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഇടപാടു കാര്‍ക്കും ജീവന ക്കാര്‍ക്കും യു. എ. ഇ. എക്‌സ്ചേഞ്ചിന്റെ ആദരം


« Previous Page« Previous « സി. ബി. എസ്. ഇ. സ്കൂളുകള്‍ക്ക് പുതിയ അറബി പുസ്തക വുമായി മലയാളി രംഗത്ത്
Next »Next Page » ദുബായ് പോലീസ് പരേഡ്: കെ. എം. സി. സി.യും പങ്കു ചേര്‍ന്നു »



  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine