ഉമാ പ്രേമന് മാർ ദ്വിദിമോസ് അവാർഡ്

November 8th, 2023

uma-preman-get-mar-didymos-social-worker-award-ePathram
ദുബായ് : മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ ‘മാർ ദ്വിദിമോസ് അവാർഡ്’പ്രമുഖ സാമൂഹ്യ പ്രവർത്തക ഉമാ പ്രേമന് സമ്മാനിക്കും. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് 2023 നവംബർ 12 ഞായറാഴ്ച ദേവാലയ അങ്കണത്തിൽ നടക്കുന്ന കൊയ്ത്തുത്സവ വേദിയിൽ വെച്ച് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ സമ്മാനിക്കും. ചടങ്ങില്‍ ഇടവക വികാരി ഫാ. ബിനീഷ് ബാബു, സഹ വികാരി ഫാ. ജാക്‌സൺ എം. ജോൺ, ഇടവക ട്രസ്റ്റി ബിജു മോൻ കുഞ്ഞച്ചൻ, ഇടവക സെക്രട്ടറി ജോസഫ് വർഗ്ഗീസ്, ജനറൽ കൺവീനർ ബിനു വര്‍ഗ്ഗീസ് മറ്റു പൗര പ്രമുഖരും സംബന്ധിക്കും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

തലശ്ശേരി കാർണിവൽ 2023 സീസൺ-2 സമാപിച്ചു

November 7th, 2023

kmcc-thalassery-carnival-2023-season-2-ePathram

അബുദാബി : തലശ്ശേരി മണ്ഡലം കെ. എം. സി. സി. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹുദരിയാത് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച തലശ്ശേരി കാർണിവല്‍ 2023 സീസൺ-2 വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടി കളോടെ സമാപിച്ചു. സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട്‌ ഷുക്കൂർ അലി കല്ലുങ്ങൽ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. സഫാരി ഗ്രൂപ്പ്‌ എം. ഡി. സൈനുൽ ആബിദ് മുഖ്യ അതിഥി ആയിരുന്നു.

വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരെ ആദരിക്കുന്നതിനായി ഒരുക്കിയ ‘സീതി സാഹിബ് എക്‌സലൻസി അവാർഡ്’ മണ്ഡല ത്തിലെ പത്ത് – പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രതിഭകള്‍ക്ക് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ. കെ. എ. ലത്തീഫ് സമ്മാനിച്ചു. അര നൂറ്റാണ്ട് പ്രവാസ ജീവിതം പൂർത്തിയാക്കിയ എഞ്ചിനീയർ അബ്ദു റഹിമാനെ ആദരിച്ചു. തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്‌ എ കെ അബൂട്ടി ഹാജി, ബഷീർ വെള്ളിക്കോത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.

മണ്ഡലം പ്രസിഡണ്ട് നൗഷാദ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. കെ. അഷ്‌റഫ്‌, സുഹൈൽ ചങ്കരോത്ത് എന്നിവര്‍ സംസാരിച്ചു. റഫീഖ് മത്തിപറമ്പ്, സമീർ ചൊക്ലി, ടി. വി. ഷഫീഖ്, സിയാദ്, ഇർഫാൻ, മുദസ്സിർ, സി. എച്ച്. ഷാനവാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

അംഗങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ്, കലാ സാംസ്കാരിക പരിപാടികൾ, കുട്ടികള്‍ക്കും വനിതകള്‍ക്കുമായി ഒരുക്കിയ വൈവിധ്യമാര്‍ന്ന മല്‍സരങ്ങള്‍ എന്നിവ കൊണ്ട് തലശ്ശേരി കാർണിവൽ 2023 സീസൺ- 2 വേറിട്ടതായി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സാംസ്‌കാരിക വേദിയുടെ പത്മരാജൻ പുരസ്കാരം രഞ്ജി പണിക്കര്‍ക്ക്

November 6th, 2023

samskarika-vedhi-drishyam-3-ePathram
അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മയായ അബുദാബി സാംസ്‌കാരിക വേദിയുടെ മൂന്നാമത് പത്മരാജൻ പുരസ്കാരം, പ്രശസ്ത തിരക്കഥാ കൃത്തും നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്കു സമ്മാനിക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലയാള സിനിമക്കു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചു കൊണ്ടാണ് പുരസ്കാരം. 2023 ഡിസംബർ ഒൻപതിന് ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ വെച്ച് നടക്കുന്ന ‘ദൃശ്യം-3’ എന്ന അബുദാബി സാംസ്‌കാരിക വേദിയുടെ പരിപാടി യിൽ വെച്ച് അവാർഡ് ദാനം നിര്‍വ്വഹിക്കും എന്നും ഭാരവാഹികൾ പറഞ്ഞു.

actor-writer-director-renji-panicker-ePathram

രഞ്ജി പണിക്കര്‍

എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമായ കെ. എഫ്. ജോർജ്ജ്, പി. വി. ഷാജി കുമാർ, ഷജിൽ കുമാർ എന്നിവര്‍ അടങ്ങിയ ജൂറിയാണ് രഞ്ജി പണിക്കരെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പത്മരാജൻ പുരസ്കാരം. ഗന്ധർവ്വ സംവിധായകൻ പി. പത്മരാജന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡിന് സിനിമ യുടെ സമഗ്ര മേഖലകളിലും തിളങ്ങി നിൽക്കുന്ന രഞ്ജി പണിക്കർ എന്ത് കൊണ്ടും അർഹന്‍ ആണെന്നു ജൂറി വിലയിരുത്തി.

abudhabi-samskarika-vedhi-padmarajan-award-3-ePathram

സാംസ്കാരികവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അബുദാബിയിലെ കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിദ്ധ്യമാണ് അബുദാബി സാംസ്‌കാരിക വേദി. പി. പത്മരാജന്‍റെ പേരിൽ 2015 മുതലാണ് അവാർഡ് ഏർപ്പെടുത്തിയത്. ഓരോ നാലു വര്‍ഷം കൂടുമ്പോഴാണ് അവാർഡ് നല്‍കി വരുന്നത്.

പി. പത്മരാജന്‍ കൂടെവിടെ എന്ന സിനിമയിലൂടെ പരിചയപ്പെടുത്തിയ നടന്‍ റഹ്മാന്‍ ആദ്യ പുരസ്കാരം 2015 ൽ ഏറ്റു വാങ്ങി. തുടര്‍ന്ന്, നടി സുരഭി ലക്ഷ്മി 2019 ൽ രണ്ടാമത്തെ പുരസ്കാരം സ്വീകരിച്ചു.

സാംസ്‌കാരിക വേദി രക്ഷാധികാരി കേശവൻ ലാലി, ദൃശ്യം-3 കൺവീനർ അനൂപ് നമ്പ്യാർ, സാംസ്‌കാരിക വേദി പ്രസിഡണ്ട് ടി. വി. സുരേഷ്‌ കുമാർ, ജനറൽ സെക്രട്ടറി ബിമൽ കുമാർ, ട്രഷറർ മുജീബ് അബ്ദുൽ സലാം, വർക്കിംഗ് പ്രസിഡണ്ട് സാബു അഗസ്റ്റിൻ, പ്രോഗ്രാം ഡയറക്ടർ എം. കെ. ഫിറോസ്, പ്രോഗ്രാം കൺവീനർ സലിം നൗഷാദ്, ആർട്സ് സെക്രട്ടറിമാരായ റാഫി പെരിഞ്ഞനം, മുഹമ്മദ് ഷഹാൽ, കോഡിനേറ്റർ സഗീർ, ഹിഷാം എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

മുൻ വർഷങ്ങളിലെ പോലെ തന്നെ വേറിട്ട കലാ സാംസ്കാരിക പരിപാടികൾ ‘ദൃശ്യം-3’ ൻ്റെ ഭാഗമായി അരങ്ങേറും എന്നും സംഘാടകർ അറിയിച്ചു.

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : അബുദാബി വിമാനത്താവളത്തിനു രാഷ്ട്ര പിതാവിന്‍റെ പേര്

November 6th, 2023

shaikh-zayed-merit-award-epathram
അബുദാബി : അബുദാബി ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടിന്‍റെ പേര്, സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് എന്നു പുനര്‍ നാമകരണം ചെയ്യുന്നു. യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഉത്തരവ് പ്രകാരം, 2024 ഫെബ്രുവരി 9 മുതൽ പുതിയ പേരില്‍ ആയിരിക്കും അബുദാബി എയർ പോർട്ട് അറിയപ്പെടുക എന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് സായിദ് ഫെസ്റ്റിവെല്‍ നവംബര്‍ 17 മുതല്‍ അല്‍ വത്ബയില്‍

November 3rd, 2023

al-wathba-sheikh-zayed-festival-ePathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാ കര്‍തൃത്വത്തില്‍ അല്‍ വത്ബയില്‍ ഒരുക്കുന്ന ‘ശൈഖ് സായിദ് ഫെസ്റ്റിവെല്‍’ 2023 നവംബർ 17 മുതൽ 2024 മാർച്ച് 9 വരെ നീണ്ടു നില്‍ക്കും. വിനോദ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ കുടുംബ, സൗഹൃദ, വിനോദ, വിദ്യാഭ്യാസ അന്തരീക്ഷം ശൈഖ് സായിദ് ഫെസ്റ്റിവെല്‍ പ്രദാനം ചെയ്യും എന്നും അറബ് മേഖലയിലും ആഗോള തലത്തിലും യു. എ. ഇ. യുടെ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുന്നതില്‍ ശൈഖ് സായിദ് ഫെസ്റ്റിവെല്‍ പ്രധാന പങ്കു വഹിക്കുന്നു എന്നും സംഘാടകര്‍ അറിയിച്ചു.

യു. എ. ഇ. വൈസ് പ്രസിഡണ്ടും ഉപപ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മേല്‍ നോട്ടത്തില്‍ 114 ദിവസങ്ങളിലായി നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലില്‍ യു. എ. ഇ. ക്ക് പുറമെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പവലിയനുകളും ഉണ്ടായിരിക്കും. FB PAGE

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൗദി അറേബ്യയില്‍ ഇനി ഔദ്യോഗിക കാ​ര്യ​ങ്ങ​ള്‍​ ഇം​ഗ്ലീ​ഷ് ക​ല​ണ്ട​ര്‍ പ്രകാരം
Next »Next Page » സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : അബുദാബി വിമാനത്താവളത്തിനു രാഷ്ട്ര പിതാവിന്‍റെ പേര് »



  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine