അക്ഷരക്കൂട്ടം കഥാ – കവിത രചനാ മത്സരം

June 5th, 2022

ink-pen-literary-ePathram
ദുബായ് : യു. എ. ഇ.യിലെ സാഹിത്യ-സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടം കഥ, കവിത വിഭാഗത്തിൽ രചനാ മത്സരം സംഘടിപ്പിക്കുന്നു. കഥ എട്ടു പേജിലും കവിത 30 വരികളിലും കൂടരുത്. ജി. സി. സി. യിലെ എല്ലാ പ്രവാസികൾക്കും പ്രായ ഭേദമന്യേ മത്സരത്തിൽ പങ്കെടുക്കാം.

സൃഷ്ടികൾ മുമ്പ് പ്രസിദ്ധീകരിച്ചതോ ആശയങ്ങളുടെ അനുകരണമോ പരിഭാഷയോ ആകരുത്. സൃഷ്ടികൾ പി. ഡി. എഫ്. ആയി ഫോട്ടോയും മൊബൈൽ നമ്പറും സഹിതം aksharakootam17 @ gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയക്കുക. അവസാന തീയ്യതി 2022 ജൂലായ് 10.

മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ അടങ്ങുന്ന ജൂറി അന്തിമ ഫലം നിശ്ചയിക്കും. തെരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തിയിട്ടുള്ള കഥ / കവിത സമാഹാരങ്ങൾ അക്ഷരക്കൂട്ടം പ്രസിദ്ധീകരിക്കും. ക്യാഷ് അവാർഡ്, പ്രശസ്തി പത്രം, ആര്‍ട്ടിസ്റ്റ് നിസാർ ഇബ്രാഹിം രൂപ കല്പന ചെയ്ത ശില്പം എന്നിവയാണ് സമ്മാനങ്ങൾ എന്ന് സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. പി. എസ്. ഹെല്‍ത്ത് കെയറിന്‍റെ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ്

May 24th, 2022

logo-vps-health-care-ePathram
അബുദാബി : ആരോഗ്യ പരിചരണ രംഗത്ത് പുതിയ ചുവടു വെപ്പുമായി വി. പി. എസ്. ഹെല്‍ത്ത് കെയര്‍. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ബുര്‍ജീല്‍ ഹോള്‍ഡിംസിനു കീഴില്‍ ഏകോപിപ്പിക്കും എന്ന് വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍.

യു. എ. ഇ., ഒമാന്‍, ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ മറ്റു രാജ്യങ്ങളിലേയും സംരംഭങ്ങള്‍ എല്ലാം ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് എന്ന ലോകത്തെ വലിയ ആരോഗ്യ ശൃംഖലകളില്‍ ഒന്നിന്‍റെ ഭാഗമാകും.

ലോക സാമ്പത്തിക ഫോറത്തിന്‍റെ സമ്മേളനത്തിലാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് എന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടന്നത്.

വി. പി. എസ്. ഹെല്‍ത്ത് കെയറിന്‍റെ കീഴില്‍ ഉള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്പനി ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ആയിരിക്കും ഏകോപിപ്പിക്കുക. ബുര്‍ജീല്‍ ഹോസ്പിറ്റല്‍സ്, മെഡിയോര്‍ ഹോസ്പിറ്റല്‍സ്, എല്‍. എല്‍. എച്ച്. ഹോസ്പിറ്റല്‍സ്, ലൈഫ് കെയര്‍ ഹോസ്പിറ്റല്‍സ്, തജ്മീല്‍ എന്നിവയെല്ലാം ഈ സംരംഭത്തിനു കീഴിലാകും.

ഒറ്റ സംവിധാനത്തിനു കീഴില്‍ എല്ലാ മേഖലകളിലേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിലൂടെ സാധിക്കും എന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ഭരണ സമിതി 2022-23

May 24th, 2022

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്‍റർ (കെ. എസ്‌. സി.) 2022-23 വര്‍ഷത്തെ ഭരണ സമിതിയിലേക്ക് പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു. വി. പി. കൃഷ്ണ കുമാര്‍ (പ്രസിഡണ്ട്), ഷെറിൻ വിജയൻ (ജനറല്‍ സെക്രട്ടറി), നികേഷ് വലിയവളപ്പിൽ (ട്രഷറർ), റോയ് ഐ. വർഗ്ഗീസ് (വൈസ് പ്രസിഡണ്ട്) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

ksc-kerala-social-center-committee-2022-23-ePathram

കെ. ബി. ജയന്‍ (ഓഡിറ്റര്‍), ടി. പി. അയൂബ് അസിസ്റ്റന്‍റ് ഓഡിറ്റര്‍), സുനിൽ ഉണ്ണികൃഷ്ണൻ, ലതീഷ് ശങ്കർ, നിഷാം, പ്രദീപ് കുമാർ, റഫീഖ് ചാലിൽ, ഇ. എസ്. ഉബൈദുള്ള, റഷീദ്, സജീഷ്, കെ. സത്യൻ, ഷബിൻ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എയര്‍ അറേബ്യ അബുദാബി സിറ്റിയില്‍ ചെക്ക്-ഇന്‍ സൗകര്യം ഒരുക്കി

May 21st, 2022

air-arabia-ePathram
അബുദാബി : എയർ അറേബ്യ യാത്രക്കാർക്ക് ഇനി അബുദാബി ഹംദാൻ സ്ട്രീറ്റിലെ സെയില്‍സ് ഷോപ്പില്‍ ചെക്ക്-ഇൻ ചെയ്യാം. യാത്ര പുറപ്പെടുന്നതിന് 8 മണിക്കൂർ മുതൽ 24 മണിക്കൂർ മുമ്പു വരെ ബാഗേജ്ജ് നല്‍കി സീറ്റ് തെരഞ്ഞെടുക്കുവാനും ബോര്‍ഡിംഗ് പാസ്സ് കൈപ്പറ്റാനും സാധിക്കും. (AED 20 handling fee is applicable)

check-in-city-terminal-air-arabia-ePathram

രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെയാണ് ഹംദാന്‍ സ്ട്രീറ്റില്‍ ജംബോ ഇലക്ട്രോണിക്സിനു സമീപമുള്ള എയര്‍ അറേബ്യ സെയില്‍സ് ഷോപ്പ് തുറന്നു പ്രവര്‍ത്തിക്കുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദുബായിൽ നിന്നും അബുദാബി യിലേക്ക് നേരിട്ടുള്ള ബസ്സ്

May 20th, 2022

rta-restart-dubai-abudhabi-bus-rout-ePathram
ദുബായ് : അൽ ഗുബൈബ ബസ്സ് സ്റ്റേഷനിൽ നിന്നും (ബർദുബായ്) അബുദാബിയിലേക്കും (E-100) അൽ ഐൻ സിറ്റിയിലേക്കും (E-201) നേരിട്ടുള്ള ബസ്സ് സർവ്വീസുകൾ വീണ്ടും ആരംഭിച്ചു എന്ന് ആർ. ടി. എ. അറിയിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി രണ്ടു വർഷത്തോളമായി ഈ സർവ്വീസുകൾ നിർത്തി വെച്ചിരുന്നു. 25 ദിർഹം തന്നെയാണ് ടിക്കറ്റു നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് ആർ. ടി. എ. ട്വിറ്റർ പേജ് സന്ദർശിക്കാം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശൈഖ് മുഹമ്മദ് ബിന്‍ സായിദ് യു. എ. ഇ. പ്രസിഡണ്ട്
Next »Next Page » എയര്‍ അറേബ്യ അബുദാബി സിറ്റിയില്‍ ചെക്ക്-ഇന്‍ സൗകര്യം ഒരുക്കി »



  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine