ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ സലാം പാപ്പിനിശ്ശേരി മുഖ്യാതിഥി

September 19th, 2023

salam-pappinisseri-chief-guest-in-international-peace-conference-2023-ePathram
ഷാർജ : ബംഗ്ലാദേശിൽ നടക്കുന്ന ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ മുഖ്യ അതിഥിയായി സലാം പാപ്പിനിശ്ശേരി സംബന്ധിക്കും. യു. എ. ഇ. യിലെ അറിയപ്പെടുന്ന സാമൂഹിക – സാംസ്കാരിക – ജീവ കാരുണ്യ  പ്രവര്‍ത്തന രംഗങ്ങളിലെ പ്രമുഖനും സൗജന്യ നിയമ സഹായ സേവന മേഖലയില്‍ സജീവ സാന്നിദ്ധ്യവുമായ ‘യാബ് ലീഗൽ ഗ്രൂപ്പ്’ സി. ഇ. ഒ. യും ഗ്ലോബൽ പ്രവാസി അസ്സോസിയേഷൻ സ്ഥാപകനും കൂടിയാണ് സലാം പാപ്പിനിശ്ശേരി.

2023 സെപ്തംബർ 23 ന് ബംഗ്ലാദേശിലെ ധാക്കയിൽ വെച്ചാണ് ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസ് നടക്കുക. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ധാക്ക ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ മുഖ്യ അതിഥി യായി പങ്കെടുക്കുന്നത്.

പ്രവാസി മലയാളി സമൂഹത്തിൽ മാത്രമല്ല യു. എ. ഇ. യിലെ പൊതു സമൂഹത്തിൽ ഒരു ആമുഖത്തിൻ്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ സലാം പാപ്പിനിശ്ശേരി.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കറൻസികൾ അംഗീകൃത മാർഗ്ഗങ്ങളിലൂടെ കൈമാറ്റം ചെയ്യണം

September 19th, 2023

logo-uae-public-prosecution-ePathram
അബുദാബി : അംഗീകൃത മാർഗ്ഗങ്ങളിലൂടെ മാത്രം കറൻസികൾ കൈമാറ്റം ചെയ്യണം എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് വ്യാജ കറൻസികൾ നൽകി, യഥാർത്ഥ കറൻസി മൂല്യത്തിൽ നിന്ന് 50 ശതമാനം വരെ കിഴിവ് ലഭിക്കും എന്നു പ്രചരിപ്പിച്ച് കബളിപ്പിക്കുന്നവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫെഡറൽ ക്യാപിറ്റൽ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

അതിവേഗം സമ്പന്നരാകാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്ന ഇത്തരം പോസ്റ്റുകൾ വിശ്വസിക്കരുത് എന്നും യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ സമ്മാനിച്ചു

September 12th, 2023

sheikh-mohammed-maktoum-attend-gulf-karnataka-ratna-award-ePathram

ദുബായ് : ഗള്‍ഫ് കര്‍ണാടകോത്സവ് 2023 വര്‍ണ്ണാഭമായ പരിപാടികളോടെ ദുബായില്‍ അരങ്ങേറി. ദുബായ് രാജ കുടുംബാംഗവും എം. ബി. എം. ഗ്രൂപ്പ് ചെയര്‍ മാനുമായ ശൈഖ് മുഹമ്മദ് മഖ്തൂം ജുമാ അല്‍ മഖ്തൂം മുഖ്യാതിഥി ആയിരുന്നു. ഗള്‍ഫ് മേഖലയിലെ കര്‍ണാടക വംശജരായ ബിസിനസ്സ് പ്രമുഖരുടെ മികച്ച സംഭാവനകളെയും പ്രവര്‍ത്തനങ്ങളെയും വിലയിരുത്തി അവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ഗള്‍ഫ് കര്‍ണാടകോത്സവ ത്തില്‍ 21 പേര്‍ക്ക് ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

gulf-karnataka-ratna-awards-2023-to-business-leaders-ePathram

ആരോഗ്യ സേവന രംഗത്തെ പ്രമുഖന്‍ ഡോ. തുംബൈ മൊയ്തീന്‍, ഹിദായത്തുള്ള അബ്ബാസ്, മുഹമ്മദ് മീരാന്‍, സഫ്രുല്ല ഖാന്‍ മാണ്ഡ്യ തുടങ്ങിയവര്‍ അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കും കര്‍ണാടകക്കും വേണ്ടിയുള്ള അവാര്‍ഡ് ജേതാക്കളുടെ നേട്ടങ്ങളും അര്‍പ്പണ ബോധവും പകര്‍ത്തുന്ന കോഫി ടേബിള്‍ പുസ്തകം പ്രകാശനം ചെയ്തു. സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നുമായി ആയിരത്തില്‍ അധികം പേര്‍ ഗള്‍ഫ് കര്‍ണാടകോത്സവത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സാമൂഹ്യ പ്രവർത്തകർ കൈകോർത്തു : വഴിയോരത്തു കഴിഞ്ഞ മലയാളി നാട്ടിലേക്ക് തിരിച്ചു

September 11th, 2023

yab-leagal-salam-pappinissery-muhsin-chavakkad-ePathram
ഷാർജ : ജോലിയും വിസയും ഇല്ലാതെ വഴിയോരത്തു കഴിഞ്ഞിരുന്ന മുഹ്‌സിൻ എന്ന മലയാളിയെ സാമൂഹ്യ പ്രവർത്തകനായ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ ചേർന്ന് നാട്ടിലേക്ക് അയച്ചു. സന്ദർശക വിസയിൽ 2023 മാർച്ചിൽ ജോലി തേടി എത്തിയ തൃശൂർ ജില്ലയിലെ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി മുഹ്‌സിന്‍റെ ബാഗ് മോഷണം പോയതിനെ തുടർന്ന് പാസ്‌ പോർട്ടും മറ്റു രേഖകളും നഷ്ടപ്പെട്ടു. ഇതോടെ വിസ പുതുക്കുവാനോ ജോലിയിൽ കയറാനോ സാധിച്ചില്ല.

social-workers-hand-over-air-ticket-to-mohsin-chavakkad-ePathram

വാടക കൊടുക്കാൻ സാധിക്കാത്തതോടെ താമസ സ്ഥലത്ത് നിന്നും ഇറങ്ങേണ്ടി വരികയും നാലു മാസം ഷാർജയിലെ സൗദി മോസ്കിനു സമീപം പാർക്കിൽ കഴിയുകയായിരുന്ന മുഹ്‌സിന്‍റെ ജീവിതം അറിഞ്ഞ സാമൂഹ്യ പ്രവർത്തകർ, യാബ് ലീഗൽ സർവീസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരിയുടെ ശ്രദ്ധയിൽ വിഷയം എത്തിക്കുകയും ചെയ്തു.

വിസ ഇല്ലാതെ രാജ്യത്ത് തുടർന്നതിനാൽ ഭീമമായ തുക പിഴ അടക്കേണ്ടിയിരുന്ന മുഹ്‌സിനെ നാട്ടിലേക്ക് തിരികെ അയക്കുവാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും എമിഗ്രേഷനിലും ബന്ധപ്പെട്ട് പിഴ തുക ഒഴിവാക്കി നൽകി ഔട്ട് പാസ് ലഭ്യമാക്കുകയും ടിക്കറ്റ് ഉൾപ്പടെയുള്ള സഹായങ്ങൾ സലാം പാപ്പിനിശ്ശേരിയുടെ ഭാഗത്തു നിന്നും നൽകി. തുടർന്ന് ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിൽ മുഹ്സിനെ നാട്ടിലേക്ക് പറഞ്ഞയച്ചു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ബുറൈമിയും അൽ ഐനും ബന്ധപ്പെടുത്തി പ്രതിദിന ബസ്സ് സര്‍വ്വീസ്

August 23rd, 2023

al-ain-buraimi-daily-bus-service-with-oman-muwasalat-and-uae-capital-express-ePathram
മസ്കത്ത് : ഒമാനിലെ ബുറൈമിയില്‍ നിന്നും യു. എ. ഇ. യിലെ ഹരിത നഗരമായ അൽ ഐനിലേക്കും തിരിച്ചും പ്രതി ദിന യാത്രാ ബസ്സ് സര്‍വ്വീസ് തുടക്കം കുറിക്കുന്നു. ഒമാൻ പൊതു ഗതാഗത കമ്പനി മുവാസലാത്തും അബുദാബിയിലെ ഗതാഗത സേവന കമ്പനി ക്യാപിറ്റൽ എക്സ് പ്രസ്സും ഇതിനുള്ള കരാർ ഒപ്പു വെച്ചു.

ഇതു പ്രകാരം ഒമാനിലെ ബുറൈമി ബസ്സ് സ്റ്റേഷനിൽ നിന്നും അൽ ഐൻ സിറ്റി ബസ്സ് സ്റ്റേഷനിലേക്കും തിരിച്ചും പ്രതിദിന സർവ്വീസ് ഉണ്ടാകും. ബുറൈമി ഗവര്‍ണേറ്റും അൽ ഐൻ സിറ്റിയും തമ്മില്‍ ബന്ധിപ്പിക്കുവാനും കൂടിയാണ് ഈ സേവനം.

യു. എ. ഇ. യും ഒമാനും തമ്മിലുള്ള അന്താരാഷ്‌ട്ര ബസ്സ് ഗതാഗത ശൃംഖല കൂടുതല്‍ വിപുലീകരിക്കാനും ശക്തി പ്പെടുത്താനും ഇതു വഴി സാധിക്കും എന്നും അധികൃതര്‍ പറഞ്ഞു.

ഒമാനില്‍ നിന്നുള്ള യാത്രക്കാർക്ക് അലൈന്‍ വഴി യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചേരാന്‍ പുതിയ ബസ്സ് സര്‍വ്വീസ് ഏറെ സഹയാകമാവും. യു. എ. ഇ. യിൽ നിന്നും മസ്കറ്റ്, സലാല എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അൽ ഐന്‍-ബുറൈമി റൂട്ട് ഉപയോഗപ്പെടുത്താം. Image Credit : Twitter

– വാർത്ത അയച്ചത് : ആര്‍. കെ. ഇല്യാസ്, മസ്കറ്റ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഏക ദിന പഠന ക്യാമ്പ് ‘RECAP’ ശ്രദ്ധേയമായി
Next »Next Page » 1000 പേര്‍ ചേര്‍ന്ന് ഒരുക്കിയ പൂക്കളവും 31 രാജ്യക്കാര്‍ അണി നിരന്ന് ഓണ ക്കളിയും »



  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine