പുതിയ പോളിമര്‍ ക​റ​ൻ​സി നോ​ട്ടു​ക​ൾ യു.​ എ.​ ഇ. പുറത്തിറക്കി

April 27th, 2022

uae-central-bank-launches-polymer-currency-ePathram
അബുദാബി : അഞ്ച്, പത്ത് ദിർഹങ്ങളുടെ പുതിയ പോളിമര്‍ കറൻസി നോട്ടുകൾ യു. എ. ഇ. സെൻട്രൽ ബാങ്ക് പുറത്തിറക്കി. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ ഛായാചിത്രം ഉൾക്കൊള്ളുന്നതാണ് പുതിയ കറൻസികൾ. തീര്‍ത്തും കറയറ്റ സുരക്ഷാ സംവിധാനങ്ങളും അന്ധർക്ക് കൈകാര്യം ചെയ്യുവാനുള്ള സൗകര്യത്തിനായി ബ്രെയ് ലി ഭാഷയും പോളിമര്‍ നോട്ടിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

fifty-uae-dirham-polymer-banknote-with-sheikh-zayed-ePathram

യു. എ. ഇ. യുടെ അമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ 50 ദിര്‍ഹം പോളിമര്‍ കറൻസി നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. ഇതിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. പേപ്പർ നോട്ടുകളേക്കാള്‍ ഈടുറ്റതും കൂടുതല്‍ കാലം നിലനിൽക്കുന്നതും കൂടിയാണ് ഇത്. മാത്രമല്ല ഇവ സംസ്കരിച്ച് പുനരുപയോഗിക്കുവാനും കഴിയും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അദീബ് അഹമ്മദ് ഐ. ഐ. സി. ഡയറക്ടർ ബോർഡ് മെമ്പർ

April 17th, 2022

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : യു. എ. ഇ. ഇന്‍റർനാഷനൽ ഇൻവെസ്റ്റേഴ്‌സ് കൗൺസിൽ (യു. എ. ഇ. ഐ. ഐ. സി) ഡയറക്ടർ ബോർഡ് അംഗമായി വ്യവസായ പ്രമുഖനും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് എം. ഡി. യുമായ അദീബ് അഹമ്മദിനെ തെരഞ്ഞെടുത്തു. വിദേശ നിക്ഷേപകർക്കുള്ള എമിറേറ്റ്സ് ഡയറക്ടർ ബോർഡി ലേക്കുള്ള സ്വതന്ത്ര അംഗം എന്ന നിലയിലാണ് ഇത്. നിക്ഷേപകരും സർക്കാരും തമ്മിലുള്ള കണ്ണിയായി ധന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന യു. എ. ഇ. ഐ. ഐ. സി. 2009 ലാണ് സ്ഥാപിച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഫോബ്‌സ് പട്ടിക യില്‍ ഡോക്ടര്‍. ഷംഷീര്‍ വയലില്‍ ഒന്നാമത്

April 11th, 2022

doctor-shamsheer-vayalil-vps-health-care-ePathram
അബുദാബി : മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും സ്വാധീനം ഉള്ളതുമായ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യക്കാരില്‍ ഒന്നാമതായി വി. പി. എസ്. ഹെല്‍ത്ത്‌ കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍. മേഖലയിലെ പ്രമുഖരായ 50 ആരോഗ്യ നേതാക്കളെ ഉള്‍പ്പെടുത്തി ഫോബ്സ് മിഡില്‍ ഈസ്റ്റ് പുറത്തു വിട്ട പട്ടികയിലാണ് ആദ്യ പത്ത് പേരില്‍ ഇടം നേടുന്ന ഏക ഇന്ത്യക്കാരന്‍ ആയി ഡോ. ഷംഷീര്‍ മാറിയത്.

കൊവിഡ് മഹാമാരിയില്‍ മിഡില്‍ ഈസ്റ്റിലെ ആരോഗ്യ മേഖലയില്‍ വി. പി. എസ്. ഗ്രൂപ്പ് നടത്തിയ നിര്‍ണ്ണായക ഇടപെടലുകളും ഡോ. ഷംഷീറിനെ മുന്‍ നിരയില്‍ എത്തിച്ചു. വി. പി. എസ്. ഹെല്‍ത്ത്‌ കെയര്‍ ആശുപത്രി കള്‍ 2 ദശ ലക്ഷത്തില്‍ അധികം പി. സി. ആര്‍. ടെസ്റ്റുകള്‍ നടത്തുകയും, 5 ലക്ഷത്തില്‍ അധികം പേര്‍ക്ക് വാക്‌സിനുകള്‍ നല്‍കുകയും ചെയ്തു.

2007 ല്‍ അബുദാബിയില്‍ സ്ഥാപിച്ച എല്‍. എല്‍. എച്ച്. ഹോസ്പിറ്റലാണ് ഡോ. ഷംഷീര്‍ തുടക്കമിട്ട ആദ്യ ആശുപത്രി. 2020 ല്‍ അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി യു. എ. ഇ. യിലെ ഏറ്റവും വലിയ അര്‍ബുദ ചികിത്സാ കേന്ദ്രങ്ങളില്‍ ഒന്നാണ്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മിഡില്‍ ഈസ്റ്റില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ആരോഗ്യ സംരക്ഷണത്തിന്‍റെ ഗുണ നിലവാരം ഉയര്‍ത്തുന്നതിലും ഡോ. ഷംഷീര്‍ നിര്‍ണ്ണായ പങ്കാണ് വഹിച്ചത്.

അബുദാബി ആസ്ഥാനമായ വി. പി. എസ്. ഹെല്‍ത്ത്‌ കെയര്‍ ഗ്രൂപ്പിന് ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലും ഇന്ത്യ യിലുമായി 15 ബ്രാന്‍ഡു കളും 24 പ്രവര്‍ത്തന ആശു പത്രികളും 125 ല്‍ അധികം ആരോഗ്യ കേന്ദ്രങ്ങളും ഉണ്ട്. പ്രമുഖ വിദ്യാഭ്യാസ നിക്ഷേപ സ്ഥാപനം അമാനത് ഹോള്‍ഡിംഗ്സിന്‍റെ വൈസ് ചെയര്‍മാന്‍ കൂടിയാണ് ഡോ. ഷംഷീര്‍ വയലില്‍.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ബസ്സ് യാത്രക്കാരുടെ ശ്രദ്ധക്ക് : നിയമ ലംഘകര്‍ക്ക് ശിക്ഷ കടുപ്പിച്ചു

March 17th, 2022

new-express-bus-service-x09-to-church-ePathram
അബുദാബി : ഡ്രൈവർമാരോടും മറ്റു യാത്രക്കാരോടും ബസ്സ് യാത്രക്കാര്‍ മാന്യമായി പെറുമാറണം എന്നും മര്യാദ ഇല്ലാതെയും മോശമായും പെരുമാറുന്നവർക്ക് 500 ദിർഹം വരെ പിഴ ഈടാക്കും എന്നും ഗതാഗത വകുപ്പ്. ഡ്രൈവര്‍മാരെ ശകാരിക്കുകയോ അസഭ്യം പറയുകയോ സഹ യാത്രികര്‍ക്ക് ശല്യമാവുന്ന വിധ ത്തില്‍ ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യരുത്. നിയമ ലംഘകര്‍ക്ക് കുറ്റത്തിന്‍റെ ഗൗരവം അനുസരിച്ച് 100 ദിര്‍ഹം മുതൽ 500 ദിർഹം വരെ പിഴ ഈടാക്കും എന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.

യാത്രാ നിരക്ക് ഈടാക്കുവാന്‍ ഉപയോഗിക്കുന്ന ‘ഹാഫിലാത്ത്’ കാര്‍ഡുകള്‍ ഇല്ലാതെ യാത്ര ചെയ്യുന്നതും, കാർഡ് റീചാർജ്ജ് ചെയ്യാതെയും, ബസ്സിൽ സ്വൈപ്പ് ചെയ്യാതെയും യാത്ര ചെയ്യുന്നതും ശിക്ഷാര്‍ഹം തന്നെയാണ്. ഈ കുറ്റങ്ങൾക്ക് ഇപ്പോൾ 200 ദിർഹം പിഴ ഈടാക്കുന്നുണ്ട്. ഈ വ്യക്തിഗത കാർഡു കൾ (ഹാഫിലാത്ത്) മറ്റുള്ളവർക്ക് കൈ മാറിയാലും പിഴ ഈടാക്കും.

ബസ്സ് യാത്രയില്‍ പുക വലിക്കുന്നതും ഭക്ഷണ – പാനീയങ്ങള്‍ കഴിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ കുറ്റങ്ങൾക്കും 200 ദിർഹം പിഴയുണ്ട്. സംവരണം ചെയ്ത സീറ്റു കളില്‍ മറ്റുള്ളവര്‍ ഇരുന്നാല്‍ പിഴ ഈടാക്കും. മൂർച്ചയുള്ള ആയുധങ്ങള്‍, പെട്ടെന്നു തീ പിടിക്കുന്ന വസ്തുക്കള്‍ എന്നിവ ബസ്സ് യാത്രക്കാര്‍ കയ്യില്‍ വെച്ചാലും പിഴ ചുമത്തും എന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സംഘടിത ഭിക്ഷാടനം : ശിക്ഷകള്‍ കടുപ്പിച്ച് പബ്ലിക്ക് പ്രൊസിക്യൂഷന്‍

February 27th, 2022

penalties-managing-organised-begging-offence-in-uae-ePathram
അബുദാബി : യു. എ. ഇ. യില്‍ സംഘടിത ഭിക്ഷാടനം ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് ആറു മാസം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ ചുമത്തും എന്ന് പബ്ലിക്ക് പ്രൊസിക്യൂഷന്‍.

2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 31-ലെ ആർട്ടിക്കിൾ 476 പ്രകാരം കുറ്റ കൃത്യങ്ങളുടെയും പിഴകളുടെയും ശിക്ഷാ നിയമം പ്രകാരം, “രണ്ടോ അതില്‍ അധികമോ ആളുകളുടെ സംഘടിത കൂട്ടം ചേര്‍ന്നു നടത്തുന്ന ഭിക്ഷാടനം ചെയ്യുന്നവര്‍ക്ക്” കുറഞ്ഞത് 6 മാസത്തെ തടവു ശിക്ഷയും 100,000 ദിര്‍ഹം പിഴയും ലഭിക്കും എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ (പി.പി) സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അറിയിച്ചു.

വ്യക്തികളെ സംഘടിത ഭിക്ഷാടനത്തിനായി ഈ രാജ്യത്തേക്ക് കൊണ്ടു വന്നാൽ അവര്‍ക്കും അതേ പിഴ ശിക്ഷ നല്‍കും എന്നും ഓര്‍മ്മിപ്പിച്ചു. രാജ്യത്ത് യാചന നടത്തിയാല്‍ 3 മാസം ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും ലഭിക്കുന്ന ‘ഭിക്ഷാടന നിരോധന’ നിയമം നില നില്‍ക്കുന്നുണ്ട്.

സമൂഹത്തില്‍ നിയമ സംസ്കാരം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമ നിർമ്മാണങ്ങളെ ക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുവാനും കൂടി യുള്ള പബ്ലിക് പ്രോസിക്യൂഷന്‍റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പോസ്റ്റ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എൻസെംബിൾ തിയ്യേറ്റർ ഫെസ്റ്റ് സമാപിച്ചു
Next »Next Page » ആൾമാറാട്ടം : 5 വർഷം തടവു ശിക്ഷ »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine