അബുദാബി : നൂറ്റി പത്ത് മണിക്കൂര്‍ തുടര്‍ച്ചയായി 1500 സിനിമാ പാട്ടുകള്‍ പാടി ക്കൊണ്ട് പുതിയ ഒരു ലോക റെക്കോര്‍ഡ് സ്ഥാപി ക്കാനുള്ള ഒരുക്ക ത്തിലാണ് പറവൂര്‍ സ്വദേശി സുധീര്‍. അഞ്ചര ദിവസം നീളുന്ന പരിപാടി ക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ വേദി യാവുന്നു.
ഫെബ്രുവരി16 മുതല്‍ 21 വരെ ഐ. എസ്. സി. യില്‍ നടക്കുന്ന പരിപാടി യില്‍ സുധീര്‍ ആലപിക്കുന്ന ത്തില്‍ ഏറെയും ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ പാട്ടുകള്‍ ആയിരിക്കും എന്നത് മറ്റൊരു സവിശേഷതയാണ് എന്നും തിങ്കളാഴ്ച രാത്രി 7 മണിക്ക് സംഗീത യജ്ഞം ആരംഭിക്കും എന്നും I S C യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.
എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശി യായ സുധീര്‍ തന്‍റെ പതിനൊന്നാം വയസ്സി ലാണ് പാടി തുടങ്ങിയത്.
കേരള ത്തില്‍ നിരവധി വേദികളില്‍ പാടി ശ്രദ്ധേയനായി കഴിഞ്ഞ തിനു ശേഷ മാണ് ഗിന്നസ് ബുക്കിലേക്ക് പ്രവേശന ത്തിനു ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായി 2011 ല്‍ തൃശൂര്‍ ജില്ല യിലെ മാള മഹോത്സവ ത്തില്‍ തുടര്‍ച്ച യായി 12 മണിക്കൂര്‍ കൊണ്ട് 185 പാട്ടുകള്‍ പാടുകയും ചെയ്തു. 2012 ജനുവരി 1 ന് സ്വദേശ മായ പറവൂരില്‍ വെച്ച് 385 സിനിമാ ഗാനങ്ങള്‍ 24 മണിക്കൂര്‍ തുടര്‍ച്ച യായി പാടി ക്കൊണ്ട് അതിന്റെ വീഡിയോ ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് അയച്ചു കൊടുത്ത് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി
നിലവില്‍ ഏറ്റവും കൂടുതല്‍ സമയം പാട്ടു പാടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരി ക്കുന്നത് 105 മണിക്കൂര്‍ പാടിയ നാഗ്പൂര്‍ സ്വദേശി രാജേഷ് ബുര്‍ബുറെ എന്ന ഗായകനാണ്.
ഈ റെക്കോര്‍ഡിനെ മറികടക്കാനായി നൂറ്റി പത്ത് മണിക്കൂര്‍ പാടുവാനായി സുധീര്‍ ഒരുങ്ങുമ്പോള്‍ എല്ലാ സഹായ സഹകരണ ങ്ങളും നല്‍കി അബുദാബി യില്‍ വേദി ഒരുക്കി യിരിക്കുന്നത് എവര്‍ സെയ്ഫ് ഗ്രൂപ്പ് എം. കെ. സജീവനും ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചര്‍ സെന്ററും ചേര്‍ന്നാണ്.
I S C വൈസ് പ്രസിഡന്റ് ബിജി. എം. തോമസ്, ജനറല്‍ സെക്രട്ടറി ആര്‍. വിനോദ്, വിനോദ വിഭാഗം സെക്രട്ടറി മാത്യു ജോസ് മാത്യു, എവര്‍സെയ്ഫ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ എം. കെ. സജീവന്‍, ഗായകന്‍ സുധീര്‍, പ്രോഗ്രാം കോഡിനേറ്റര്‍ മാരായ കെ. കെ. അബ്ദുള്ള, മുഹ്സിന്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.