കെ. എസ്. സി. ലൈബ്രറി ഡേ – വെള്ളിയാഴ്ച പുസ്തക പ്രദർശനം

April 19th, 2018

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ ഏപ്രിൽ 20 വെള്ളി യാഴ്ച ‘കെ. എസ്. സി. ലൈബ്രറി ഡേ-2018’ ആയി ആചരി ക്കുന്നു. എഴുത്തു കാരുടെ കയ്യൊപ്പോടു കൂടിയ പുസ്തകം എന്ന പദ്ധതി യിലേക്ക് ലഭിച്ച നൂറോളം പുസ്തക ങ്ങളുടെ പ്രദര്‍ ശനമാണ് ഒരുക്കി യിട്ടുണ്ട്.

കെ. എസ്. സി. ലൈബ്രറി യിൽ വൈകു ന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ പുസ്തക ങ്ങളുടെ പ്രദർശനം നടക്കും.

കഴിഞ്ഞ 40 വർഷത്തെ പ്രവർ ത്തന ചരിത്ര മുള്ള കേരള സോഷ്യൽ സെന്റർ ഗ്രന്ഥ ശാല, ഇന്ന് കേരള ത്തിന് പുറത്ത് ഏറ്റവും അധികം മലയാള പുസ്തക ശേഖരം ഉള്ള ഗ്രന്ഥ ശാല യാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്റ്റീഫന്‍ ഹോക്കിംഗ് അനുസ്മരണം ശ്രദ്ധേയ മായി

April 4th, 2018

stephen-hawking-epathram
അബുദാബി : ഈയിടെ അന്തരിച്ച ലോക പ്രശസ്ത പ്രപഞ്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിനെ അനു സ്മ രിച്ച് കൊണ്ട് അബുദാബി കേരള സോഷ്യൽ സെന്റർ.

ശാസ്ത്രത്തെ ജനകീയ മാക്കുന്ന തിൽ സ്റ്റീഫൻ ഹോക്കിം ഗ് വഹിച്ചപങ്ക് എക്കാല ത്തെയും ശാസ്ത്ര ചരിത്ര ത്തിൽ നില നിൽക്കും. അസാദ്ധ്യം എന്നു വിധി എഴുതിയ ഒരു ജീവിത ത്തിന്റെ ഏറ്റവും ക്രിയാ ത്മക മായ ഇട പെടൽ ആണ് അദ്ദേഹം നടത്തിയത് എന്നും ആത്മ വിശാസ ത്തോടെ ജീവിച്ചു കൊണ്ട് ശാസ്ത്ര ലോകത്ത് അത്ഭുതം സൃഷ്ടിക്കുവാൻ സ്റ്റീഫന്‍ ഹോക്കിംഗ് എന്ന പ്രതിഭക്കു സാധിച്ചു എന്ന് അനു സ്മ രണ പ്രഭാഷണം നടത്തി കൊണ്ട് ഒമർ ഷറീഫ് പറഞ്ഞു.

കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.  ലൈബ്രേ റിയൻ ഫൈസൽ ബാവ സ്വാഗതം പറഞ്ഞു.

തുടർന്ന് സ്റ്റീഫൻ ഹോക്കിംഗി ന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ജെയിംസ് മാർഷൽ സംവിധാനം ചെയ്ത, ഹോക്കിംഗി ന്റെ വേഷം അഭിനയിച്ചതിന് എഡ്ഡീ റെഡ്മെയ്‍ൻ ന്ന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ച ‘ദി തിയറി ഓഫ് എവരിതിംഗ്’ എന്ന സിനിമ യുടെ പ്രദർശനവും നടന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളം മിഷൻ അബു ദാബി ചാപ്റ്റർ ഉദ്ഘാടനം വെള്ളിയാഴ്ച

March 15th, 2018

logo-malayalam-mission-of-kerala-government-ePathram
അബുദാബി : ലോകമെമ്പാടും മലയാള ഭാഷ യും സംസ്‌കാരവും പ്രചരി പ്പിക്കുന്ന തിനായി കേരള സർ ക്കാർ ആരംഭിച്ച ‘മലയാളം മിഷൻ’ അബു ദാബി ചാപ്റ്റർ ഉദ്ഘാടനം മാര്‍ച്ച് 16 വെള്ളി യാഴ്ച വൈകു ന്നേരം 6 മണിക്ക് കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടക്കും. ‘എവിടെ യെല്ലാം മലയാളി അവിടെ യെല്ലാം മലയാളം‘ എന്ന താണ് മിഷന്റെ ലക്ഷ്യം.

മലയാളം മിഷൻ യു. എ. ഇ. ചാപ്റ്റ റിന്റെ ഭാഗ മായ അബു ദാബി മേഖല യിലെ കുട്ടി കൾക്കായി ആരംഭി ക്കുന്ന മല യാളം ക്ലസ്സു കളുടെ ഉദ്‌ഘാടനവും മലയാളം മിഷൻ ഡയ റക്ടർ പ്രഫ. സുജ സൂസൻ ജോർജ്ജ് നിർ വ്വ ഹിക്കും.

മലയാളം മിഷൻ ചിട്ടപ്പെടുത്തിയ പാഠ്യ പദ്ധതി അനു സരി ച്ചുള്ള ക്ലാസ്സു കളില്‍ ചേർന്നു പഠിക്കുവാൻ ആഗ്ര ഹിക്കുന്ന കുട്ടി കളുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മലയാളം മിഷൻ അബുദാബി ചാപ്റ്റർ രൂപീകരിച്ചു

February 13th, 2018

logo-malayalam-mission-of-kerala-government-ePathram

അബുദാബി : കേരള സർക്കാരിന്റെ നേതൃത്വ ത്തിൽ നടപ്പി ലാക്കിയ മലയാളം മിഷൻ അബുദാബി ചാപ്റ്റർ രുപീകരണ യോഗം കേരള സോഷ്യൽ സെന്ററിൽ നടന്നു.

കെ. എസ്. സി. പ്രസിഡണ്ട് പി. പത്മനാഭൻ (കൺവീനർ) അബു ദാബി മലയാളി സമാജം ചീഫ് കോഡി നേറ്റർ പുന്നൂസ് ചാക്കോ, കെ. എസ്‌. സി. വനിതാ വിഭാഗം കൺവീനർ സിന്ധു ഗോവിന്ദൻ നമ്പൂതിരി (ജോയിന്റ് കൺവീനർമാർ) എന്നിവരുടെ നേതൃത്വ ത്തിൽ വിവിധ സംഘ ടനാ പ്രതിനിധി കളെ ഉൾപ്പെടുത്തി 15 അംഗ കമ്മിറ്റി യാണു രൂപീകരിച്ചത്.

മലയാളി ഉള്ളിട ത്തെല്ലാം മലയാളം എന്ന ആശയം വ്യാപി പ്പിക്കു ന്നതി ന്റെ ഭാഗ മായി പ്രവർത്തി ക്കുന്ന തിന്നായി കേരള ത്തിന്റെ പുറത്തും മലയാളി കൾക്ക് ഏറെ ഗുണ പ്രദമാകാവുന്ന തരത്തിൽ തയ്യാ റാക്കി യിട്ടുള്ള കരിക്കുലവും അതിന്റെ പ്രവർത്തന രീതിയും വിശദീകരിച്ചു കൊണ്ട് മല യാളം മിഷൻ യു. എ. ഇ. ചീഫ് കോഡിനേറ്ററും ലോക കേരള സഭാംഗ വുമായ കെ. എൽ. ഗോപി മുഖ്യ പ്രഭാ ഷണം നടത്തി.

ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡണ്ട് കൃഷ്ണ കുമാർ, കെ. ബി. മുരളി, ബിജിത് കുമാർ, അജീബ് പരവൂർ തുടങ്ങി യവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. കലോത്സവം – 2018 ഫെബ്രുവരി 1 മുതൽ

January 25th, 2018

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ യു. എ. ഇ. തല ത്തില്‍ സംഘടി പ്പിക്കുന്ന ‘കലോ ത്സവം -2018’ ഫെബ്രു വരി 1 വ്യാഴം മുതൽ 7 ബുധന്‍ വരെ കെ. എസ്. സി. അങ്കണ ത്തില്‍ നടക്കും.

യു. എ. ഇ. യിലെ വിദ്യാത്ഥി കൾക്കായി സംഘടി പ്പി ക്കുന്ന കെ. എസ്. സി. കലോത്സവ ത്തിൽ പങ്കെടുക്കു വാൻ താല്പര്യം ഉള്ളവർ സെന്റർ ഓഫീസു മായി ബന്ധപ്പെടണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങൾക്ക് :
02- 631 44 55
050 – 49 15 241
050 – 57 28 138

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റിപ്പബ്ലിക്ക് ദിന ആഘോഷവും ജവാൻ മാരെ ആദരിക്കലും
Next »Next Page » ശൈഖാ ഹെസ്സ ബിൻത്​ മുഹമ്മദ്​ അല്‍ നഹ്​യാൻ അന്തരിച്ചു »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine