കെ. എസ്. സി. വേനൽ തുമ്പി കൾ സമ്മർ ക്യാമ്പ് തുടങ്ങി

August 8th, 2017

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ കുട്ടി കൾക്കു വേണ്ടി നടത്തി വരാറുള്ള സമ്മർ ക്യാമ്പ് ‘വേനൽ തുമ്പി’ കൾക്ക് തുടക്ക മായി. പ്രമുഖ നാടക പ്രവർത്ത കൻ ടി. വി. ബാല കൃഷ്ണൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.

ഇത്തരം ക്യാമ്പുകൾ കുട്ടി കളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന പാട്ടും കളിയും അഭി നയവും പ്രസംഗവും ഭാഷയും വിജ്ഞാനവും എല്ലാം പുറത്തു കൊണ്ടു വരാനും അവരുടെ വിവിധ ങ്ങളായ കഴിവു കളെ വികസിപ്പി ക്കു വാനും സാധിക്കും എന്നും നാട്ടിലെ പാട്ടും കളിയും മഴയും മാമ്പഴവും നഷ്ട മാകുന്ന നമ്മുടെ കുട്ടി കൾ ക്കായി ഈ അവസരം ഉപയോ ഗിക്കണം എന്നും അത് കുട്ടി കളുടെ ഭാവി ജീവിത ത്തിൽ പല വിജയ ങ്ങൾക്കും ഗുണ കര മായി മാറും എന്നും ഉദ്‌ഘാടന പ്രസംഗ ത്തിൽ അദ്ദേഹം പറഞ്ഞു

കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് പി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനോജ്, ക്യാമ്പ് ഡയറക്ടർ മാരായ ബിജിത് കുമാര്‍, മധു പരവൂർ, മിനി രവീന്ദ്രൻ, ജയേഷ് എന്നിവർ സംസാരിച്ചു.

ബാല വേദി സെക്രട്ടറി ദേവിക രമേശ് സ്വാഗതവും അരുന്ധതി ബാബുരാജ് നന്ദിയും പറഞ്ഞു. ആഗസ്റ്റ് 25 വരെ വേനല്‍ തുമ്പികള്‍ ക്യാമ്പ് നടക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ‘ലൈഫ്’ സമ്മര്‍ ക്യാമ്പിന് തുടക്കം

August 8th, 2017

logo-isc-abudhabi-epathram
അബുദാബി : കുട്ടികള്‍ ക്കു വേണ്ടി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന സമ്മര്‍ ക്യാമ്പിന് തുടക്ക മായി. ലേണ്‍ ഇന്‍ ഫുള്‍ എന്‍ജോയ്‌ മെന്റ് എന്നതിന്റെ ചുരുക്കി എഴു ത്തായി ‘ലൈഫ്’ എന്നാണ് സംഘാ ടകര്‍ ക്യാമ്പിന് പേര് നല്‍കിയിരി ക്കുന്നത്.

ആഗസ്റ്റ് 24 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പില്‍ 8 വയസ്സു മുതൽ 17 വയസ്സു വരെ പ്രായമുള്ള 125 വിദ്യാർ ത്ഥികൾ വിവിധ ഗ്രൂപ്പു കളിലായി പങ്കെടുക്കുന്നു. വെള്ളി, ശനി ദിവസ ങ്ങളില്‍ പകല്‍ സമയവും മറ്റ് ദിവസ ങ്ങളില്‍ വൈകു ന്നേര വുമാണ് ക്യാമ്പ് നടക്കുക.

ക്യാമ്പ് ഡയറക്ടര്‍ ആയി എത്തിയി രിക്കുന്നത് ശാസ്ത്രജ്ഞനും വിദ്യാഭ്യാസ പ്രവര്‍ത്ത കനു മായ ഡോ. ടി. പി. ശശികുമാര്‍.

ഐ. എസ്‌. സി. യില്‍ നടന്ന ചടങ്ങില്‍ ക്യാമ്പിന്റെ ഉല്‍ഘാടനം ആക്ടിംഗ് പ്രസിഡന്റ് ജയചന്ദ്രൻ നായർ നിര്‍വ്വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ബ്രിജേഷ് തോമസ്, ക്യാമ്പ് കോഡിനേറ്റര്‍ ആര്‍. വി. ജയദേവന്‍, സാഹിത്യ വിഭാഗം സെക്രട്ടറി രാജീവന്‍ മാറോളി തുടങ്ങി യവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇഫ്താർ സംഗമവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും

June 10th, 2017

logo-alain-isc-indian-social-centre-ePathram
അൽ ഐൻ : അലൈൻ ഇന്ത്യൻ സോഷ്യൽ സെന്റർ സംഘ ടിപ്പിച്ച ഇഫ്താർ വിരുന്നിൽ വെച്ച് വിദ്യാഭ്യാസ പുരസ്‌ കാര വിത രണവും നടന്നു.

ഇന്ത്യൻ സ്‌കൂളു കളിലെ വിദ്യാർത്ഥി കളിൽ ഉന്നത വിജയം നേടിയ കുട്ടി കൾക്ക് ഐ. എസ്. സി. സ്‌കോ ളസ്റ്റിക് അവാ ർഡു കൾ സമ്മാ നിച്ചു.വിദ്യാർത്ഥി കൾക്കു വേണ്ടി’ആഫ്റ്റർ സ്കൂൾ വാട്ട് നെക്സ്റ്റ്’എന്ന വിഷയ ത്തിൽ കരിയർ ഗൈഡൻസ് ക്ലാസും നടന്നു.

ഇന്ത്യൻ ക്യാബിനറ്റ് സെക്രട്ടറി യേറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സെക്യൂരിറ്റി ഡെപ്യൂട്ടി ഡയറക്ടറും പ്രമുഖ മോട്ടി വേഷൻ സ്‌പീക്കറും ഐ. എസ്. ആർ. ഓ. യിലെ സയന്റിസ്റ്റു മായിരുന്ന ഡോക്ടർ. ടി. പി. ശശി കുമാർ പരിപാടി യുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

സന്തോഷ് കുമാർ, റസൽ മുഹമ്മദ് സാലി, വിമൻസ് ഫോറം സെക്രട്ടറി സോണി ലാൽ, കവിത മോഹൻ എന്നിവർ ആശം സകൾ നേർന്നു സംസാരിച്ചു.

ഐ. എസ്. സി. പ്രസിഡണ്ട് ശശി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി മുഹമ്മദ്‌ അൻസാർ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഹയർ സെക്കൻഡറി പരീക്ഷ : 93.79 ശതമാനം വിജയ വുമായി യു. എ. ഇ. യിലെ സ്‌കൂളുകൾ

May 16th, 2017

kerala-students-epathram
അബുദാബി : ഹയർ സെക്കൻഡറി പരീക്ഷ യിൽ യു. എ. ഇ. യിൽ 93.79 ശതമാനം വിജയം. ഇത്തവണ യു. എ. ഇ. യിൽ എട്ട് സ്‌കൂളു കളിൽ നിന്നായി പരീക്ഷ എഴുതിയ 612 വിദ്യാർത്ഥിക ളിൽ 574 പേർ വിജയിച്ചു. 20 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.

അബുദാബി മോഡൽ സ്‌കൂൾ 100 ശതമാനം വിജയം നേടി ഈ വർഷവും മുന്നിൽ നിൽക്കുന്നു. എല്ലാ വിഷയ ങ്ങൾക്കും എ പ്ലസ് ലഭിച്ച 20 കുട്ടികളിൽ 9 പേരും മോഡൽ സ്കൂളിൽ നിന്നുള്ള വരാണ്. 94 വിദ്യാർത്ഥി കളാണ് ഈ വർഷം ഇവിടെ നിന്നും പരീക്ഷ എഴുതി യത്. സയൻസ് സ്ട്രീമിൽ 49 പേരും കോമേഴ്സിൽ 45 പേരും.എട്ട് വിദ്യാർഥികൾ ആറിൽ അഞ്ച് വിഷയ ങ്ങൾക്കും എ പ്ലസ് നേടി.

ബിസ്‌ന ഹുമയൂൺ, ദേവി മനോഹരൻ, സംറിൻ ഫാത്തിമ, ഷഹ്‌ന തസ്‌നി, മുഹമ്മദ് കാമിൽ, അഞ്‍ജു നന്ദകുമാർ, ആയിഷ ഇഫ്ര, ലിയാന മുഹമ്മദ് കുട്ടി, സമ നിസാർ എന്നിവർക്കാണ് മുഴുവൻ വിഷയ ങ്ങൾക്കും എ പ്ലസ്. ബിസ്‌ന ഹുമയൂൺ 1200 ൽ 1193 മാർക്ക് നേടി 99.42 ശതമാന ത്തോടെ ഗൾഫിൽ ഒന്നാം സ്ഥാനം നേടി. 1170 മാർക്കോടെ ആയിഷ ഇഫ്‌ന കൊമേഴ്‌സിൽ യു. എ. ഇ. യിൽ ഒന്നമത്തെത്തി.

പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കളെ മോഡൽ സ്കൂൾ അങ്കണ ത്തിൽ പുരസ്‌കാരം നൽകി ആദരിച്ചു. മുസ്സഫയിലെ സ്‌കൂൾ അങ്കണത്തിൽ സംഘടി പ്പിച്ച ചടങ്ങിൽ വിദ്യാർത്ഥി കൾക്ക് ട്രോഫി കൾ സമ്മാനിച്ചു. യൂണിവേഴ്സൽ ഹോസ്പിറ്റൽ എം. ഡി. ഡോക്ടർ. ഷബീർ നെല്ലിക്കോട്, സ്‌കൂൾ എം. ഡി. മഹമൂദ് ഹാജി എന്നിവർ പങ്കെടുത്തു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. വി. അബ്ദുല്‍ ഖാദര്‍, ഹെഡ്മാസ്റ്റർ നസാരി മറ്റ് അദ്ധ്യാപകരും വിജയികളെ അനുമോദിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കല അബുദാബി യുടെ യുവജനോത്സവം

May 6th, 2017

kala-abudhabi-logo-epathram അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബി യുടെ യുവ ജനോത്സവം ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്നു. യു. എ. ഇ. തല ത്തിൽ സംഘടി പ്പിച്ച യുവ ജനോത്സവ ത്തിൽ യു. എ. ഇ . യുടെ വിവിധ എമിറേറ്റു കളിൽ നിന്നു മായി 200 ഓളം വിദ്യാർത്ഥി കൾ പങ്കെടുത്തു. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചു പ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കവിതാ പാരായണം തുടങ്ങി 14 ഇന ങ്ങളിൽ കുട്ടി കളുടെ പ്രായ ത്തിന്റെ അടിസ്ഥാന ത്തിൽ നാലു വിഭാഗ ങ്ങളായി തരം തിരി ച്ചാണ് മത്സര ങ്ങൾ നടത്തി യത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എസ്. എസ്. എൽ. സി. പരീക്ഷാ ഫലം : മോഡൽ സ്‌കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്ത്
Next »Next Page » അബുദാബിയിലെ ആദ്യ ആണവ റിയാക്ടർ നിർമ്മാണം പൂർത്തിയായി »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine