അബുദാബി : മുസ്സഫ യിലെ ഭാരതീയ വിദ്യാ ഭവൻ പ്രൈവറ്റ് ഇന്റർ നാഷണൽ സ്കൂൾ അബു ദാബി യുടെ വാർഷിക ആഘോഷ ങ്ങൾ വൈവിദ്ധ്യ മാർന്ന പരി പാടി കളോടെ സംഘടിപ്പിച്ചു. വാർഷിക ആഘോഷ ങ്ങൾ രണ്ടു വിഭാഗ ങ്ങളി ലാണ് നടത്തിയത്.
മുസ്സഫ യിലെ സ്കൂൾ ആഡിറ്റോ റിയ ത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ചെയർ മാൻ എൻ. കെ. രാമ ചന്ദ്ര മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസ്സി യിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ നിതാ ഭൂഷൺ, രണ്ടാം ഭാഗ ത്തിനെ ഉത്ഘാടനം നിർവ്വഹിച്ചു.
ഭവ ൻസ് ഡയരക്ടർ സൂരജ് രാമ ചന്ദ്ര മേനോൻ, പ്രിൻ സി പ്പൽ ഗിരിജാ ബൈജു, വൈസ് പ്രിൻ സി പ്പൽ കെ. ടി. നന്ദ കുമാർ തുടങ്ങിയവർ ചട ങ്ങിൽ സംബ ന്ധിച്ചു.
കുട്ടി കളുടെ വളർച്ച യിൽ മാതാ പിതാ ക്കളും അദ്ധ്യാ പകരും നിർ വ്വഹി ക്കേണ്ട തായ പങ്കിനെ കുറിച്ചു ഡി. സി. എം. നിതാ ഭൂഷൺ ഓർമ്മി പ്പി ക്കു കയും ഇക്കാ ലത്ത് പഠന ത്തോടൊപ്പം കലാ കായിക രംഗ ത്തും വിദ്യാർ ത്ഥികൾ മികവു പ്രകടി പ്പി ക്കേണ്ടുന്ന തിന്റെ ആവശ്യ കത അവർ എടുത്തു പറയുകയും ചെയ്തു.
മൂല്യാധിഷ്ടിത മായ ജീവിതം കെട്ടി പ്പടുക്കേണ്ട തിന്റെ പ്രാധാന്യം വിശദീ കരിക്കുന്ന ആകർഷക മായ ചിത്രീ കരണവും ആഘോഷ പരി പാടി കളുടെ ഭാഗ മായി നടത്തി. തുടർന്ന് വർണ്ണാഭ മായ വിവിധ കലാ പരി പാടി കൾ അരങ്ങേറി.