അബുദാബി : ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം ശൈഖ് സായിദ് വിദ്യാഭ്യാസ പുരസ്‌കാര ങ്ങള്‍ കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിതരണം ചെയ്തു.
അബുദാബി യിലെ ഇന്ത്യന്‍ സ്‌കൂളു കളില്‍ നിന്ന് പത്താം തര ത്തിലും പന്ത്രണ്ടാം തര ത്തിലും ഉയര്‍ന്ന വിജയം നേടിയ കുട്ടി കളെ യാണ് പുര സ്‌കാരം നല്‍കി ആദരിച്ചത്. കേരള, സി. ബി. എസ്. സി. വിഭാഗ ങ്ങളില്‍ നിന്നായി 140 കുട്ടികള്‍ പുരസ്‌കാര ത്തിന് അര്‍ഹരായി.
അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍, സെന്റ് ജോസഫ്‌സ് സ്‌കൂള്‍, എമിറേറ്റ്‌സ് ഫ്യൂച്ചര്‍ അക്കാദമി, ബ്രൈറ്റ് റൈഡേഴ്‌സ്, ഏഷ്യന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍, ഔവര്‍ ഓണ്‍ സ്‌കൂള്‍ എന്നീ സ്‌കൂളു കളില്‍ നിന്നുള്ള വിദ്യാര്‍ത് ഥികളാണ് പുരസ്‌കാര ങ്ങള്‍ ഏറ്റു വാങ്ങിയത്. മാതൃ ഭാഷയെ പ്രോത്സാഹി പ്പിക്കുന്ന തിന്റെ ഭാഗ മായി പത്തിലും പ്ലസ് ടുവിലും മലയാള ത്തില്‍ എ പ്ലസ് വാങ്ങിയ കുട്ടി കളെയും പുരസ്‌കാരം നല്‍കി ആദരിച്ചു.
ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബുദാബി യൂണിറ്റ് വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് നീനാ തോമസ് അദ്ധ്യക്ഷത വഹിച്ചു. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗവും എമിറേറ്റ്‌സ് വുമണ്‍സ് ബിസിനസ് കൗണ്‍സില്‍ ബോര്‍ഡ് അംഗ വുമായ റീദ് ഹമദ് ഖമീസ് അല്‍ ഷരിയാനി അല്‍ ദാഹിരി മുഖ്യാതിഥി ആയി രുന്നു.
ഇന്ത്യന്‍ എംബസി കമ്യൂണിറ്റി അഫയേഴ്‌സ് ഫസ്റ്റ് സെക്രട്ടറി ദിനേഷ് കുമാര്‍ മുഖ്യ പ്രഭാഷണം ചെയ്തു. അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു. സുഹറ കുഞ്ഞ ഹമ്മദ് സ്വാഗതവും റീജ അബൂബക്കര്‍ നന്ദിയും പറഞ്ഞു.