അബുദാബി : ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് യു. എ. ഇ. യിലെ സർക്കാർ ജീവനക്കാർക്ക് 9 ദിവസം അവധി. 2022 ഏപ്രിൽ 30 ശനി മുതൽ മേയ് 6 വെള്ളി വരെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെരുന്നാൾ അവധി. മെയ് 7, 8 ശനിയും ഞായറും വാരാന്ത്യ അവധി അടക്കം 9 ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും.
റമദാന്‍ 29 (ഏപ്രിൽ 30 ശനി) മുതല്‍ ശവ്വാല്‍ 3 വരെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
ജ്യോതി ശാസ്ത്ര കണക്കുകൾ പ്രകാരം റമദാന്‍ 30 പൂര്‍ത്തിയാക്കി മെയ് 2 തിങ്കളാഴ്ച (1443 ശവ്വാല്‍ 1) ഈദുല്‍ ഫിത്വര്‍ ആയിരിക്കും