റിയാദ് : സൗദി അറേബ്യയില്‍ പൊതു മാപ്പ് പ്രഖ്യാ പിച്ചു എന്ന വാർത്ത അധി കൃതർ നിഷേധിച്ചു. രാജ്യത്ത് അനധികൃത മായി താമസിക്കുന്ന വിദേശി കള്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിട്ടു പോകു വാനുള്ള അവസരം ഒരുക്കി എന്ന് പ്രമുഖ സൗദി ദിന പത്ര മായ ‘അൽ വത്വൻ’ പ്രസി ദ്ധീക രിച്ച വാർത്ത യെ ഉദ്ദരിച്ച് അറബ് ഓൺ ലൈൻ പത്ര ങ്ങളും മലയാള ദൃശ്യ – ശ്രവ്യ – പത്ര മാധ്യമ ങ്ങളും വളരെ പ്രാധാന്യ ത്തോടെ ഈ വാർത്ത പ്രസിദ്ധീ കരി ച്ചിരുന്നു.
ജനുവരി 15 ഞായറാഴ്ച മുതൽ വിരൽ അടയാളം എടു ക്കാതെ തന്നെ അനധികൃത താമസ ക്കാരായ വിദേശി കൾക്ക് രാജ്യം വിട്ടു പോകു വാൻ 3 മാസത്തെ പൊതു മാപ്പ് അനു വദിച്ചു എന്നായിരുന്നു ‘അൽ വത്വൻ’ ദിന പത്രം റിപ്പോർട്ട് ചെയ്തിരുന്നത്.
മലയാളികൾ അടക്കം ആയിര ക്കണ ക്കിന് ഇന്ത്യാ ക്കാർക്ക് ആശ്വാസം ആവും എന്ന തിനാൽ ‘പൊതു മാപ്പ് വാർത്ത’ ക്കു വൻ പ്രചാര മാണ് ലഭിച്ചത്. പൊതു മാപ്പ് പ്രഖ്യാപിച്ചു എന്ന വാർത്ത പാസ്സ്‌പോർട്ട് അധി കൃതർ നിഷേധിച്ച തായി ‘സബ്ഖ്’എന്ന സൗദി ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു.
കിംവദന്തികള്‍ ആരും പ്രചരിപ്പിക്കരുത് എന്നും ഇത്തര ത്തില്‍ എന്തെങ്കിലും തീരുമാ നങ്ങള്‍ എടുത്താന്‍ അത് പരസ്യ പ്പെടു ത്തും എന്നും ജവാസാത്ത് വകുപ്പ് വ്യക്ത മാക്കി.