കെ. എസ്. സി. യിൽ തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു

May 8th, 2018

may-day-ePathram
അബുദാബി: കേരളാ സോഷ്യൽ സെന്റ റിൽ സാർവ്വ ദേശീയ തൊഴിലാളി ദിനം ആചരിച്ചു. മാധ്യമ പ്രവർ ത്തകൻ ഹിഷാം അബ്ദുൽ സലാം മേയ് ദിന സന്ദേശം നൽകി. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ബാബു വടകര, ജനറല്‍ സെക്രട്ടറി ബിജിത് കുമാര്‍, കലാ വിഭാഗം സെക്രട്ടറി കണ്ണന്‍ ദാസ്, ലോക കേരള സഭാംഗം കെ. ബി. മുരളി, ശക്തി തിയ്യ റ്റേഴ്‌സ് പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ, സെക്രട്ടറി സുരേഷ് പാടൂര്‍, യുവ കലാ സാഹിതി പ്രതി നിധി രാഖി രഞ്ജിത് എന്നിവര്‍ പ്രസം ഗിച്ചു.

സെന്റര്‍ കലാ വിഭാഗം അവതരിപ്പിച്ച വിവിധ പരി പാടി കള്‍ അരങ്ങേറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. സർക്കാർ ജീവന ക്കാർക്ക് ഒരു മാസ ത്തെ അടിസ്ഥാന ശമ്പളം ബോണസ്സ്

May 6th, 2018

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : എല്ലാ സർക്കാർ ജീവന ക്കാർക്കും ഒരു മാസ ത്തെ അടിസ്ഥാന ശമ്പളം ബോണസ്സ് ആയി നല്‍കു വാന്‍ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ നൂറാം ജന്മ ദിനത്തോട് അനു ബന്ധി ച്ചാണ് (മെയ് ആറ്) പ്രസിഡണ്ടി ന്റെ ഈ പ്രഖ്യാപനം.

എല്ലാ സർക്കാർ ജീവന ക്കാർ ക്കും സർവ്വീ സിൽ നിന്ന് വിര മിച്ച വർ ക്കും സൈനി കർക്കും സിവിലിയൻ മാർക്കും ഇൗദുൽ ഫിത്വ റിന് മുമ്പ് ഒരു മാസത്തെ അടിസ്ഥാന ശമ്പളം നൽകു വാനാണ് നിര്‍ദ്ദേശം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭിക്ഷാടന നിരോധനം : യു. എ. ഇ. യില്‍ കരട് നിയമ ത്തിന് അംഗീകാരം

April 19th, 2018

anti-begging-campaign-launched-in-abu-dhabi-ePathram
അബുദാബി : രാജ്യത്ത് യാചന നടത്തിയാല്‍ മൂന്നു മാസം ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും വിധി ക്കുന്ന ‘ഭിക്ഷാടന നിരോധന’ നിയമ ത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍ സി ലിന്റെ (എഫ്. എന്‍. സി.) അംഗീ കാരം.

ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപിച്ച് ഒരു മാസ ത്തിനു ശേഷം നിയമം പ്രാബല്യത്തില്‍ വരും.

യാചന വരുമാനം ആക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വിധി ക്കുന്ന നിയമം അനുസരിച്ച് ഭിക്ഷ ക്കാര്‍ക്കും ഇട നില ക്കാ ര്‍ക്കും ശിക്ഷ നല്‍കുന്ന തോ ടൊപ്പം യാചകരെ സംഘ ടിപ്പി ക്കുന്ന മാഫിയ പോലുള്ള ക്രിമി നല്‍ ഗ്രൂപ്പു കള്‍ക്ക് ആറു മാസം തടവ് ശിക്ഷ യും ഒരു ലക്ഷം ദിര്‍ഹ ത്തില്‍ കുറ യാ ത്ത പിഴയും ലഭിക്കും. ഭിക്ഷാടകരുടെ പണവും മറ്റു വസ്തുക്കളും കണ്ടു കെട്ടുകയും ചെയ്യും.

ഭിക്ഷാടനം നടത്തുന്ന തിന് ജനങ്ങളെ കൊണ്ടു വരുന്ന വര്‍ക്ക് ഒരേ ശിക്ഷ തന്നെ ബാധക മായി രിക്കും എന്ന് കരട് നിയമം അനുശാസി ക്കുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എക്‌സ്‌പോ 2020 : അപേക്ഷ കര്‍ക്കായി പുതിയ പോര്‍ട്ടല്‍

March 20th, 2018

expo-2020-dubai-uae-new-logo-ePathram
ദുബായ് : എക്‌സ്‌പോ-2020 യിലെ വിവിധ തസ്തിക കളെ ക്കുറിച്ച് അറിയുവാനും അപേക്ഷി ക്കുവാനും വേണ്ടി പുതിയ പോര്‍ട്ടല്‍ ആരംഭിച്ചു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോ ളജി (ഐ. സി. ടി.), മാര്‍ക്ക റ്റിംഗ് ആന്‍ഡ് കമ്യൂണി ക്കേഷന്‍, ലീഗല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍, ഡിസൈന്‍, ഓപ്പറേ ഷന്‍സ് എന്നീ മേഖല കളി ലേക്കാണ് റജിസ്റ്റര്‍ ചെയ്യു വാന്‍ സാധി ക്കുക.

യോഗ്യതക്ക് അനുസരിച്ചുള്ള അവസരം നിലവില്‍ ഇല്ല എങ്കിലും ഭാവി യില്‍ വരുന്ന അവസര ങ്ങളില്‍ ഇവരെ പരിഗണിക്കും എന്നും ആയതിനാല്‍ ഇപ്പോള്‍ തന്നെ ഓണ്‍ ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാം എന്നും ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടര്‍ അറിയിച്ചു.

2020 ഒക്ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെ യാണ് ദുബായ് എക്സ്പോ നടക്കുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആറു​ വാഹന ങ്ങൾ കൂട്ടി യിടിച്ചു : ഒരു മരണം – അഞ്ചു പേർക്കു പരിക്ക്

March 5th, 2018

accident-epathram
അബുദാബി : മുസ്സഫ പാലത്തിന് സമീപം ശനി യാഴ്ച രാത്രി വാഹന ങ്ങൾ കൂട്ടി യിടിച്ചു ണ്ടായ അപ കട ത്തി ൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരി ക്കേറ്റു. ഒന്നിനു പിറകെ മറ്റൊന്നായി ആറു വാഹന ങ്ങ ളാണ് കൂട്ടി യിടിച്ചത്.

അമിത വേഗത, അശ്രദ്ധ, വാഹന ങ്ങൾ തമ്മില്‍ ആവശ്യ മായ അകലം പാലിക്കാതെ തിരക്കിട്ട ഡ്രൈ വിംഗ് എന്നീ കാരണ ങ്ങ ളാലാണ് ഈ അപ കടം സംഭവിച്ചത് എന്ന് അബു ദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ആക്‌സി ഡെന്റ് ഇൻ വെസ്റ്റി ഗേഷൻ ഡിപ്പാർട്ട്‌ മെന്റ് മേധാവി ലെഫ്റ്റ നന്റ് കേണൽ ഡോ. മുസല്ലം അൽ ജുനൈബി അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിയമ വിരുദ്ധ മായി റോഡ് മുറിച്ചു കടന്ന 50,595 പേർ പോലീസ് പിടിയിലായി
Next »Next Page » ഇലക്ട്രോണിക്‌ മാധ്യമ ങ്ങള്‍ക്ക് യു. എ. ഇ. യില്‍ ​പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine