അബുദാബി : മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ ഇന്‍കാസ് അബു ദാബി യുടെ സഹ കരണ ത്തോടെ പ്രവര്‍ ത്തനം ആരംഭിച്ച യു. എ. ഇ. ആംനെസ്റ്റി ഹെല്‍പ്പ് ഡെസ്ക്, ഇന്ത്യൻ എംബസി കൗൺസിലർ എം. രാജ മുരുഗൻ ഉദ്ഘാടനം ചെയ്തു.
സമാജം പ്രസിഡണ്ട് ടി. എ. നാസർ അദ്ധ്യക്ഷത വഹിച്ചു. ആക്റ്റിംഗ് ജനറൽ സെക്രട്ടറി ബിജു മാത്തു മ്മൽ, ഇൻകാസ് പ്രസിഡണ്ട് ബി. യേശു ശീലൻ, സമാജം കോഡിനേഷൻ കമ്മിറ്റി കമ്മിറ്റി ചെയർ മാൻ ടി. പി. ഗംഗാ ധരൻ, അഹദ് വെട്ടൂർ, സാംസൺ തുട ങ്ങിയ വർ സംസാരിച്ചു.
അബുദാബി : യു. എ. ഇ. യില്‍ ഇന്നു മുതല്‍ പൊതു മാപ്പ്. ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബർ 31 വരെ യാണ് പൊതു മാപ്പ് കാലാ വധി. കൃത്യ മായ രേഖ കള്‍ ഇല്ലാതെ നിയമ വിരുദ്ധ മായി രാജ്യത്ത് തങ്ങു ന്നവര്‍ക്ക് ശിക്ഷാ നടപടി കള്‍ ഇല്ലാതെ രാജ്യം വിട്ടു പോ കു വാനോ താമസം നിയമാ നുസൃത മാക്കു കയോ ചെയ്യുന്ന തിനു വേണ്ടി യുള്ള രേഖ കള്‍ തയ്യാ റാക്കു വാനുള്ള നടപടി കള്‍ തുടങ്ങി.
‘രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശ വുമായാണ് ഈ വര്‍ഷം പൊതു മാപ്പ് ഒരുക്കി യിരിക്കുന്നത്. വിസാ കാലാവധി കഴിഞ്ഞും യു. എ. ഇ. യിൽ തുടരു ന്നവർ ക്ക് പൊതു മാപ്പി ലൂടെ രേഖ കൾ ശരി യാക്കി യാൽ പുതിയ ജോലി കണ്ടെത്തു ന്നതിന് ആറു മാസ ത്തെ വിസ അനു വദിക്കും എന്നും അധി കൃതര്‍ അറിയിച്ചു.
പൊതു മാപ്പിന് ശേഷവും താമസ രേഖകൾ ശരിയാ ക്കാതെ രാജ്യത്ത് തുടരു ന്നവർ കനത്ത പിഴ അടച്ച് നാടു കടത്തല്‍ ഉൾപ്പെടെ യുള്ള നിയമ നടപടികള്‍ക്കു വിധേയര്‍ ആവേണ്ടി വരും.
രാജ്യ ത്തെ അനധികൃത താമസ ക്കാര്‍ ക്കായി ആദ്യം പൊതു മാപ്പ് പ്രഖ്യാപിച്ചത് 1996 ല്‍ ആയി രുന്നു. ആറു മാസക്കാലം നീണ്ട ആ പൊതു മാപ്പിൽ രണ്ടു ലക്ഷ ത്തോളം പേര്‍ തങ്ങ ളുടെ രേഖ കള്‍ ശരി യാക്കി രാജ്യം വിട്ടിരുന്നു. പിന്നീട് 2002 ൽ പ്രഖ്യാപിച്ച പൊതു മാപ്പില്‍ മൂന്നു ലക്ഷം പേരും 2007 ലെ പൊതു മാപ്പില്‍ മൂന്നര ലക്ഷ ത്തോളം ആളു കളും 2013 ൽ രണ്ടു മാസ ത്തെ പൊതു മാപ്പ് പ്രഖ്യാപിച്ച പ്പോൾ അര ലക്ഷ ത്തിൽ അധികം വിദേശി കള്‍ അന്ന് പൊതു മാപ്പ് ആനു കൂല്യം പ്രയോജന പ്പെടു ത്തിയി രുന്നു.
അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ്വേണ്ട വിധം പ്രയോജന പ്പെടു ത്തു വാനായി ഒന്‍പതു കേന്ദ്ര ങ്ങള്‍ തുറന്നു പ്രവര്‍ ത്തിക്കും എന്ന് അധികൃതര്‍.
കൃത്യമായ രേഖ കള്‍ ഇല്ലാതെ നിയമ വിരുദ്ധ മായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് ശിക്ഷാ നടപടി കള്‍ ഇല്ലാതെ രാജ്യം വിട്ടു പോകുവാനോ താമസം നിയമാനുസൃത മാക്കു കയോ ചെയ്യുന്ന തിനു വേണ്ടി യുള്ള നടപടി കള്‍ക്കു വേണ്ടി യാണ് ഒന്‍പതു കേന്ദ്ര ങ്ങള്‍ ഒരുക്കി യിരി ക്കു ന്നത്.
ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബർ 31 വരെ മൂന്നു മാസ ത്തെ സമയ മാണ് അനുവദിച്ചിരിക്കുന്നത്. വെള്ളി, ശനി ഒഴികെ യുള്ള എല്ലാ ദിവസ ങ്ങളി ലും രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ ഈ കേന്ദ്ര ങ്ങൾ പ്രവർത്തിക്കും.
വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്ന വർ, തൊഴിൽ – സ്പോണ്‍സര്‍ ഷിപ്പ് പ്രശ്ന ങ്ങള്‍ ഉള്ള വർ ക്കും ഈ കാലയളവില്‍ തങ്ങളു ടെ രേഖകള്‍ പിഴ കൂടാ തെ ശരി യാക്കു വാന്‍ സാധിക്കും.
അബുദാബി : വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് താമസ രേഖ കള്‍ ശരി യാക്കു വാനും പിഴ അട ക്കാതെ രാജ്യം വിടാനും ഉള്ള അവ സരം ഒരുങ്ങുന്ന തായി ‘ഫെഡറല്‍ അഥോ റിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ ഷിപ്പ്’ വിഭാഗം (എഫ്. എ. ഐ. സി.) അധികൃതർ.
ന്യായ മായ പിഴ ഒടുക്കി നിയമാനുസൃതം യു. എ. ഇ. യിൽ തുടരുവാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടു പോകുവാനോ ഉള്ള അവ സരം വിദേശി കൾക്ക് നൽകും എന്ന് എഫ്. എ. ഐ. സി. ചെയർ മാൻ അലി മുഹമ്മദ് ബിൻ ഹമ്മദ് അൽ ഷംസി പറഞ്ഞു. ‘Protect Yourself by Modifying Your Status‘ എന്ന പേരി ലാണ് ഈ പൊതു മാപ്പ് പദ്ധതി നടപ്പി ലാക്കുന്നത്.
താമസ വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് അധിക സമയം കൊടുക്കാം എന്നുള്ള മന്ത്രി സഭാ യോഗ തീരു മാന ത്തിന്റെ ഭാഗ മായിട്ടാണ് ഇത്.
അനധികൃത മായി രാജ്യത്തു തങ്ങുന്നവര്‍ പുതിയ വിസ യിലേക്ക് മാറാനും, തൊഴില്‍ കണ്ട ത്താനും അല്ലെ ങ്കില്‍ സ്വദേശ ത്തേക്ക് പിഴ യില്ലാതെ മട ങ്ങു വാനും ‘Protect Yourself by Modifying Your Status‘ എന്ന ഈ പദ്ധതി വഴി സാധിക്കും.
എന്നാല്‍ ഈ കാല യളവിന് ശേഷ വും താമസ രേഖകള്‍ ശരിയാകാതെ രാജ്യത്ത് നില്‍ക്കു ന്നവ ര്‍ക്ക് കനത്ത പിഴ യും നിയമ നടപടി കളും നേരിടേണ്ടി വരും.
ഇതിനു മുന്‍പ് 2013 ൽ രണ്ടു മാസ ക്കാലം നീണ്ട പൊതു മാപ്പ് പ്രഖ്യാപിച്ച പ്പോൾ അര ലക്ഷത്തിൽ അധികം വിദേശി കള്‍ അന്ന് പൊതു മാപ്പ് ആനുകൂല്യം പ്രയോജന പ്പെടുത്തി യിരുന്നു.
അബുദാബി : തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴി ലാളി കൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ച വിശ്രമം നിർബ്ബന്ധംഎന്ന് യു. എ. ഇ. മാനവ വിഭവ ശേഷി – സ്വദേശി വൽക്ക രണ മന്ത്രാലയം.
നേരിട്ട് സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥല ങ്ങളില്‍ ജോലി കളില്‍ ഏര്‍പ്പെടുന്ന തൊഴി ലാളി കള്‍ക്ക് ഈ കാല യളവില്‍ ഉച്ചക്ക് 12.30 മുതൽ മൂന്ന് മണി വരെ നിർബ്ബ ന്ധ മായും വിശ്രമം അനു വദി ക്കണം.
നിയമം ലംഘി ക്കുന്ന കമ്പനി കൾ ഒരു ജോലി ക്കാരന് 5000 ദിർഹം വീതം പരമാവധി 50000 ദിർഹം വരെ പിഴ നൽകേണ്ടി വരും. കൂടാതെ കമ്പനി യെ തരം താഴ്ത്തു വാനും പ്രവർത്തന വിലക്ക് ഏർ പ്പെടു ത്തുവാനും നിയമം അനുശാസി ക്കുന്നു.
ഉച്ച വിശ്രമം തുടങ്ങുമ്പോൾ ജോലി സമയത്തെ ക്കുറിച്ച് തൊഴി ലാളിക്ക് വ്യക്തമായ ധാരണ തൊഴി ലുടമ നൽകണം. ഒരു ദിവസത്തെ എട്ടു മണി ക്കൂർ ജോലി സമയം രണ്ടു ഷിഫ്റ്റു കളിലായാണ് പൂർ ത്തി യാക്കേ ണ്ടത്. അധിക സമയം ജോലി ചെയ്യുന്നവർക്ക് മതി യായ ആനുകൂല്യം ലഭ്യമാക്കണം.
ഉച്ച വിശ്രമ ത്തിന് അനു യോജ്യമായ സ്ഥലം തൊഴിലുടമ ഒരുക്കണം. അവർക്ക് ആവശ്യമായ പാനീ യങ്ങളും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിക്കുന്ന മറ്റു വസ്തുക്കളും കരുതണം.
നിയമ ലംഘനങ്ങൾ തടയാൻ കർശ്ശ ന മായ പരി ശോ ധന കൾ നടത്തും എന്നും മാനവ വിഭവ ശേഷി – സ്വദേശി വൽക്കരണ വകുപ്പു മന്ത്രി നാസർ ബിൻ ഥാനി അൽ ഹംലി അറിയിച്ചു.
പ്രവൃത്തി സമയ ത്ത് ഉണ്ടായേക്കാവുന്ന അപകടങ്ങൾ, പരിക്ക്, രോഗം എന്നിവയിൽ നിന്നും തൊഴി ലാളി കളെ സംര ക്ഷി ക്കുന്നതിന് ആവ ശ്യ മായ എല്ലാ സജ്ജീ കരണ ങ്ങളും തൊഴിലുടമ ഒരുക്കണം. അസുഖ ങ്ങളെ യും അപകട ങ്ങളെയും കുറിച്ച് തൊഴിലാളി കൾക്ക് ബോധ വത്ക രണം നടത്തുകയും നല്കണം എന്നും മന്ത്രാ ലയം നിർേദശിച്ചു.
ജല വിതരണം, മലിന ജലം, വൈദ്യുതി, ഗതാഗതം തുട ങ്ങിയ അടിയന്തിര വിഭാഗ ങ്ങളിൽ പുറം ജോലി കൾ ചെയ്യുന്നവരെ ഉച്ച വിശ്രമ നിയമ ത്തി ന്റെ പരിധിയിൽ നിന്നും ഒഴിവാക്കി യി ട്ടുണ്ട്.