സർട്ടിഫിക്കറ്റ് സാക്ഷ്യ പ്പെടുത്തൽ സ്വകാര്യ മേഖല ക്കും നിര്‍ബ്ബന്ധമാക്കും

March 6th, 2019

logo-uae-ministry-of-human-resources-emiratisation-ePathram
അബുദാബി : വിദ്യാഭ്യാസ യോഗ്യത തെളി യിക്കുന്ന സർട്ടി ഫി ക്കറ്റുകൾ സ്വദേശി – വിദേശി വിത്യാസ മില്ലാതെ സ്വകാര്യ മേഖല യിലെ തൊഴി ലാളി കൾക്കും സാക്ഷ്യ പ്പെടു ത്തേണ്ടി വരും എന്ന് അധികൃതർ.

നിയ മനം ലഭി ക്കുന്നതിനു മുൻപ് നേടിയ സർട്ടിഫി ക്കറ്റും തൊഴിൽ ലഭിച്ച ശേഷം സ്ഥാന ക്കയറ്റം ലഭി ക്കുവാ നായി ഉന്നത ബിരുദം കരസ്ഥ മാക്കിയ വരും സർട്ടിഫി ക്കറ്റു കൾ സാക്ഷ്യ പ്പെടു ത്ത ണം.

തൊഴിൽ അനു ബന്ധ ആനു കൂല്യ ങ്ങൾക്ക് വേണ്ടി സമർ പ്പിക്കുന്ന സർട്ടി ഫി ക്കറ്റു കൾ വ്യാജ മല്ല എന്ന് ഉറപ്പു വരു ത്തു വാന്‍ കൂടി യാണ് ഈ പുതി യ തീരുമാനം എന്നറിയുന്നു.

വിദേശ കാര്യ മന്ത്രാ ലയ ങ്ങൾ വഴി അതതു സർവ്വ കലാ ശാല കളുമായി ബന്ധപ്പെട്ടു കൊണ്ടാണ് സർട്ടി ഫി ക്കറ്റു കളുടെ കൃത്യത ഉറപ്പു വരുത്തേ ണ്ടത്.

യു. എ. ഇ. വിദ്യാഭ്യാസ മന്ത്രാലയം, സ്വദേശി വൽക്ക രണ – മാനവ വിഭവ ശേഷി മന്ത്രാലയം എന്നിവര്‍ സഹ കരിച്ചു കൊണ്ടാണ് സ്വകാര്യ മേഖല യിലെ തൊഴി ലാളി കൾക്കും വിദ്യാ ഭ്യാസ യോഗ്യത തെളി യിക്കുന്ന സർട്ടി ഫി ക്കറ്റു കൾ സാക്ഷ്യ പ്പെടു ത്തുന്ന  നിയമം പ്രാബല്യ ത്തില്‍ കൊണ്ടു വരുന്നത്.

അബുദാബി എമിറേറ്റിൽ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപന ങ്ങളില്‍ ജോലി ചെയ്യുന്ന വർക്ക് സർട്ടിഫിക്കറ്റ് സാക്ഷ്യ പ്പെടു ത്തല്‍ നിര്‍ ബ്ബന്ധം ആക്കിയതു പോലെ ഈ നിയമം മറ്റു എമി റേറ്റു ക ളിലും പ്രാവര്‍ ത്തികം ആക്ക ണം എന്നാണ് വിദ്യാ ഭ്യാസ മന്ത്രാലയം നിർദ്ദേശി ച്ചിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നഴ്സിംഗ് മേഖല : ഒമാനില്‍ സ്വദേശി വല്‍ക്കരണം ശക്തം

February 14th, 2019

foreign-medical-check-up-private-copmanies-ePathram
മസ്കത്ത് : സ്വദേശി വല്‍ക്കരണം കൂടുതല്‍ ശക്ത മാക്കു ന്നതിന്റെ ഭാഗ മായി ഒമാനിൽ സര്‍ക്കാര്‍ ആശുപത്രി കളിലും ഹെല്‍ത്ത് സെന്റ റുക ളിലും ജോലി ചെയ്യുന്ന വിദേശി നഴ്‌സു മാരെ പിരിച്ചു വിടുന്നു.

ബുറൈമി, ഖസബ്, ജഅലാന്‍ ബനീ ബു അലി, സുഹാര്‍, ഹൈമ, സീബ്, ബോഷര്‍, ഖൗല, മസ്കത്ത് റോയല്‍ ഹോസ്പി റ്റല്‍ എന്നി വിട ങ്ങളി ലാണ് 200 വിദേശി കൾക്ക് പകരം സ്വദേശി കള്‍ക്ക് നിയമനം  നല്‍കുന്നത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബസ്സ് റൂട്ടു കളില്‍ മാറ്റം : എക്സ് പ്രസ്സ് സർവ്വീസ് ആയി പുതിയ റൂട്ടുകൾ

December 23rd, 2018

abudhabi-bus-service-by-itc-ePathram
അബുദാബി : തലസ്ഥാനത്തെ ബസ്സ് റൂട്ടു കളില്‍ ഗതാ ഗത വകുപ്പ് സമഗ്ര മായ മാറ്റ ങ്ങൾ വരുത്തി. നിലവിലെ സര്‍വ്വീ സുകള്‍ വിപുലീ കരിക്കു കയും അതോ ടൊപ്പം പുതിയ റൂട്ടുകള്‍ ആരം ഭിക്കു കയും ചെയ്തു.

ഡിസംബര്‍ 21 മുതലാണ് പുതിയ പരിഷ്‌കാരം നിലവില്‍ വന്നത്. നിലവിലെ ഓര്‍ഡനറി – ഇന്റര്‍ സിറ്റി ബസ്സു കള്‍ക്ക് പുറമെ പുതിയ എക്സ് പ്രസ്സ് ബസ്സ് സര്‍ വ്വീ സും തു ടങ്ങി യിട്ടുണ്ട്.

ബസ്സ് റൂട്ട് നമ്പര്‍ 32 ഇനി മുതല്‍ നമ്പര്‍ 22 ആയും റൂട്ട് നമ്പര്‍ 31 ല്‍ മാറ്റം വരുത്തി റൂട്ട് നമ്പര്‍ 21 ആയും എയര്‍ പോര്‍ട്ട് റോഡ് വഴി സര്‍ വ്വീസ് നടത്തും. റൂട്ട് നമ്പര്‍ 52 മാറ്റം വരുത്തി, നമ്പര്‍ 42 എന്നാക്കി യാണ് നഗരത്തില്‍ ഇനി മുതല്‍ സര്‍വ്വീസ് നടത്തുക.

30 മിനിറ്റ് ഇടവേള കളി ലായി പ്രധാനപ്പെട്ട നാല് റൂട്ടു കളിലാണ് എക്സ് പ്രസ്സ് സര്‍വ്വീസ് ആരം ഭിച്ചത്.

ഖാലിദിയ്യ ചില്‍ഡ്രന്‍സ് ഗാര്‍ഡനില്‍ നിന്ന് ആരംഭിച്ച ബസ്സ് നമ്പര്‍ X2, X3 എന്നിവ യും അല്‍ സാഹിയ കോര്‍ ണിഷ് ഹോസ്പിറ്റ ലില്‍ നിന്നും ആരംഭിച്ച X4, X5 എന്നിവ യും അല്‍ മഖ്ത ഇന്റര്‍ ചേഞ്ച് വരെ യാണ് സര്‍വ്വീസ് നടത്തുക.

പ്രത്യേകം നിറ ങ്ങളിൽ അടയാള പ്പെടു ത്തിയ സ്റ്റോപ്പു കളില്‍ മാത്ര മായിരിക്കും എക്സ് പ്രസ്സ് ബസ്സു കള്‍ നിറുത്തുന്നത്.

*Tag : AbuDhabi Bus 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പൊതു മാപ്പ് ഡിസംബർ 31വരെ നീട്ടി

December 4th, 2018

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram
അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. പൊതു മാപ്പി ലൂടെ രാജ്യം വിടുന്ന വർക്ക് താമസ കുടിയേറ്റ വകുപ്പു മായി ബന്ധപ്പെട്ട എല്ലാ പിഴ കളും ഒഴിവാക്കും എന്നും അനധി കൃത താമസ വുമായി ബന്ധപ്പെട്ട എല്ലാ കേസു കളും മാനുഷിക പരിഗണന യില്‍ തീർപ്പാക്കും എന്നും ഫെഡറൽ അഥോ റിറ്റി ഫോർ എെഡൻ്റിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് അധി കൃതര്‍ അറിയിച്ചു.

ആഗസ്റ്റ് മാസത്തില്‍ മൂന്നു മാസത്തെ പൊതു മാപ്പ് പ്രഖ്യാ പിച്ചിരുന്നത് ഒക്ടോബർ 30 ന് അവ സാനി ക്കുവാ നി രിക്കെ നവംബർ 30 വരേ ക്കും കാലാവധി നീട്ടി നൽകി യിരുന്നു.

ദേശീയ ദിന ആഘോഷങ്ങളും സായിദ് വര്‍ഷ ആചര ണവും പ്രമാണിച്ച് വീണ്ടും ഒരു മാസ ത്തേക്ക് കൂടി പൊതു മാപ്പ് കാലാവധി നീട്ടി നൽകി യതോടെ ഇന്ത്യ ക്കാർ അടക്കമുള്ള വിദേശിക ളായ അന ധി കൃത താമസ ക്കാർക്ക് തങ്ങളുടെ താമസം നിയമ വിധേയ മാക്കു വാ നും പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും ഉള്ള അവസരമാണ്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

എമ്മിഗ്രേഷൻ രജിസ്‌ട്രേഷൻ ഇന്ത്യ യിൽ നിന്നും ചെയ്യണം

November 28th, 2018

logo-norka-roots-ePathram
അബുദാബി : എമ്മിഗ്രേഷൻ പരിശോധന ആവശ്യമുള്ള 18 രാജ്യ ങ്ങളി ലേക്ക് തൊഴിൽ വിസ യിൽ പോകുന്ന ഇ. സി. എൻ. ആർ. പാസ്സ് പോർട്ട് ഉടമ കൾക്ക് ഇന്ത്യ യിൽ നിന്നു മാത്രമേ എമ്മിഗ്രേഷൻ രജിസ്‌ട്രേഷൻ നടപടി കള്‍ പൂര്‍ത്തി യാക്കു വാൻ സാധി ക്കുക യുള്ളൂ എന്ന് നോർക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ അറി യിച്ചു.

2019 ജനുവരി ഒന്നു മുതൽ എമ്മിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബ്ബന്ധമാക്കി കേന്ദ്ര സർക്കാർ നിർദ്ദേശം പുറ പ്പെടു വിച്ചിരുന്നു.

ഇന്ത്യ യിലെ മൊബൈൽ നമ്പർ ഉപയോഗിച്ചു മാത്രമേ രജിസ്‌ട്രേഷൻ സാദ്ധ്യമാവുക യുള്ളൂ. വിദേശ യാത്രക്ക് 21 ദിവസം മുമ്പ് മുതൽ 24 മണിക്കൂർ മുമ്പ് വരെ സൗജന്യ മായി ഇ – മൈഗ്രേറ്റ് വെബ് സൈറ്റിൽ  രജി സ്ട്രേഷൻ നടത്താം.

രജിസ്‌ട്രേഷൻ പൂർത്തി യാക്കു മ്പോൾ മൊബൈൽ നമ്പ റിൽ ലഭി ക്കുന്ന സന്ദേശ മാണ് വിമാന ത്താവള ത്തിലെ എമ്മിഗ്രേഷൻ വിഭാഗ ത്തിൽ കാണിക്കേണ്ടത്. വിദേശ ത്തു ജോലി ചെയ്യുന്ന വർ നാട്ടിൽ വന്നു മടങ്ങു ന്നതിന് മുൻപേ രജിസ്‌ട്രേഷൻ നടത്തണം എന്നും തൊഴിൽ ദാതാവ്, തൊഴിൽ സ്ഥാപനം എന്നിവ മാറുന്ന തിന് അനു സരിച്ച് പുതിയ രജിസ്‌ട്രേഷൻ വേണ്ടി വരും എന്നും വാര്‍ത്താ ക്കുറിപ്പില്‍ വ്യക്തമാക്കി.

തൊഴിൽ വിസ ഇല്ലാത്ത കുടുംബാംഗങ്ങൾ, ഔദ്യോഗിക വിസ, സന്ദർശക വിസ, ബിസിനസ്സ് വിസ എന്നിവ യിൽ പോകുന്ന വർക്കും രജിസ്‌ട്രേഷൻ ആവ ശ്യമില്ല.

ഇ. സി. ആർ. പാസ്സ് പോർട്ട് ഉള്ളവർ തൊഴിൽ വിസ യിൽ മൂന്നു വർഷം വിദേശത്ത് പൂർത്തി യാക്കി ഇ. സി. എൻ. ആര്‍. പാസ്സ് പോർട്ടി ലേക്ക് മാറു മ്പോൾ രജിസ്റ്റര്‍ ചെയ്യണം. ഒരിക്കൽ നടത്തുന്ന രജിസ്‌ട്രേഷൻ റദ്ദ് ചെയ്യു വാനും കഴി യില്ല എന്നും അധി കൃതര്‍ ഓര്‍മ്മിപ്പിച്ചു.

Tag : Norka Roots

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുടുംബാംഗ ങ്ങളുടെ ചിത്ര ങ്ങള്‍ സമൂഹ മാധ്യമ ങ്ങളില്‍ പോസ്റ്റ് ചെയ്യരുത് : പോലീസ് മുന്നറിയിപ്പ്
Next »Next Page » മഅ്ദിന്‍ വൈസനിയം എക്‌സ്‌പോസര്‍ അബു ദാബി യില്‍ »



  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം
  • എംബസ്സിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച
  • വേറിട്ട ഒരു ഓണാഘോഷം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine