മസ്കറ്റ് : അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരും രേഖ കൾ ഇല്ലാതെ ഒമാനില്‍ കഴിയുന്ന വരുമായ വിദേശികൾക്ക് നിയമ ലംഘന ത്തിനുള്ള പിഴ അടയ്ക്കാതെ രാജ്യം വിടാൻ അവസരം ഒരുക്കി കൊണ്ട് ഒമാൻ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചു.
മെയ് മൂന്ന് മുതല്‍ ജൂലായ് 30 വരെ ആയിരിക്കും പൊതു മാപ്പ് കാലാവധി. ഒമാന്‍ മാനവ ശേഷി മന്ത്രാലയം ട്വിറ്ററിലൂടെ യാണ് ഇക്കാര്യം അറിയിച്ചത്.
പൊതു മാപ്പിന് വേണ്ടിയുള്ള രജിസ്ട്രേഷന് ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യന്‍ രാജ്യ ങ്ങളുടെ എംബസ്സികള്‍ നേരത്തേ ആരംഭി ച്ചിരുന്നു. സാമൂഹിക സംഘടന കള്‍ വഴിയും എംബസ്സി വഴി യുമാണ് രജിസ്ട്രേഷന് നടത്തുന്നത്. രേഖകൾ ഇല്ലാതെ മൂവായിരത്തോളം ഇന്ത്യക്കാര്‍ ഒമാനിൽ കഴിയുന്ന തായിട്ടാണ് ഇന്ത്യന്‍ സാമൂഹിക പ്രവര്ത്ത കരുടെ നിഗമനം.
അനധികൃതമായി താമസിക്കുന്നവര്‍ക്കായി റോയല്‍ ഒമാന്‍ പോലീസ് വ്യാപകമായ റെയ്ഡുകള്‍ നടത്തുന്ന തിനിടെയാണ് പൊതു മാപ്പ് പ്രഖ്യാപിച്ചത്.