ലേബര്‍ ക്യാമ്പില്‍ നൊസ്റ്റാള്‍ജിയ ഇഫ്താര്‍ സംഗമം

July 16th, 2015

logo-nostalgia-abudhabi-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മയായ നൊസ്റ്റാള്‍ജിയ, വൈറ്റ്‌ അലുമിനിയം കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമ ത്തില്‍ വിവിധ രാജ്യ ക്കാരായ നൂറു കണക്കിന് തൊഴിലാളികള്‍ സംബന്ധിച്ചു. യു. എ. ഇ. എക്സ്ച്ചേഞ്ചിന്‍റെ സഹകരണ ത്തോടെ മുസ്സഫ യിലെ ലേബര്‍ ക്യാമ്പില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമ ത്തില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. നൊസ്റ്റാള്‍ജിയ അബുദാബി യുടെ പ്രസിഡന്റ് അഹദ് വെട്ടൂര്‍, ജനറല്‍ സെക്രട്ടറി നഹാസ്, ട്രഷറര്‍ മോഹന്‍ കുമാര്‍ തുടങ്ങിയ വര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on ലേബര്‍ ക്യാമ്പില്‍ നൊസ്റ്റാള്‍ജിയ ഇഫ്താര്‍ സംഗമം

പെരുന്നാൾ അവധി പ്രഖ്യാപിച്ചു

July 13th, 2015

ramadan-epathram ദുബായ് : സർക്കാർ – സ്വകാര്യ മേഖല യിലെ ചെറിയ പെരുന്നാളിന്റെ അവധി ദിനങ്ങൾ യു. എ. ഇ. തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. റമദാൻ 29 (ജൂലായ് 16) മുതല്‍ ഈദ് ഒന്ന്, രണ്ട്, മൂന്ന് ദിവസ ങ്ങളിലാണ് സര്‍ക്കാര്‍ മേഖല യില്‍ അവധി. സ്വകാര്യ മേഖലയില്‍ ശവ്വാല്‍ ഒന്ന്, രണ്ട് ദിവസങ്ങ ളിലായിരിക്കും അവധി

റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്ച പെരുന്നാൾ വന്നാൽ ഗവണ്‍മെന്റ് മേഖല യ്ക്ക് അഞ്ചു ദിവസത്തെ അവധി ലഭിക്കുമെന്ന് മാനവ വിഭവ ശേഷി ഫെഡറല്‍ അതോറിറ്റി യുടെ പ്രഖ്യാപനം. എന്നാൽ ജൂലായ് 17 വെള്ളിയാഴ്ച ഈദ് വരിക യാണെങ്കില്‍ ഗവണ്‍മെന്റ് മേഖല യ്ക്ക് നാലു ദിവസത്തെ അവധി യാണ് ലഭിക്കുക.

- pma

വായിക്കുക: , , , ,

Comments Off on പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഇ മൈഗ്രേറ്റ് സംവിധാനം : രജിസ്ട്രേഷന്‍ തുടരുന്നു

July 3rd, 2015

abudhabi-indian-embassy-logo-ePathram
അബുദാബി : തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നടന്നു വരുന്ന തട്ടിപ്പു കള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ മൈഗ്രേറ്റ് സംവിധാന ത്തില്‍ യു. എ. ഇ. യില്‍ നിന്ന് നിരവധി തൊഴിലുടമകള്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ എംബസി.

എംബസ്സി യുടെ ഇന്ത്യന്‍ മിഷന്‍ വിഭാഗ ത്തിന്റെ പരിശോധന കള്‍ക്കു ശേഷമേ ഇതിന്റെ തുടര്‍ നടപടി കള്‍ക്കുള്ള അനുവാദം ലഭിക്കുകയുള്ളൂ എന്നും 2015 ജൂലായ് 31 ന് മുന്‍പായി ഇ മൈഗ്രേറ്റ് സിസ്റ്റ ത്തില്‍ എല്ലാ കമ്പനികളും വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം എന്നും ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ നീതാ ഭൂഷൻ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

തൊഴിലുടമകള്‍ക്ക് തൊഴിലാളി കളെ നേരിട്ട് റിക്രൂട്ട് ചെയ്യുകയോ ഏജന്‍റുമാര്‍ വഴി നിയമി ക്കുകയോ ചെയ്യാം. എന്നാല്‍ തൊഴിലു കള്‍ സംബന്ധിച്ച നിബന്ധന കള്‍ തൊഴില്‍ ദാതാക്കള്‍ വ്യക്ത മാക്കി യിരിക്കണം.

വിദേശത്തേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്‍റും ഇതേ വെബ്സൈറ്റി ലൂടെയാണ് നടക്കുക. നോര്‍ക്ക റൂട്ട്സ്, ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്‍റ്സ്, ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ ഏജന്‍സി കള്‍ വഴി യായിരിക്കും നഴ്സുമാരുടെ നിയമനം. എന്നാല്‍ റിക്രൂട്ടിംഗ് ഏജന്‍സി കളും തൊഴില്‍ ദാതാ ക്കളും നഴ്സു മാരില്‍ നിന്ന് യാതൊരു ഫീസും ഈടാക്കാന്‍ പാടില്ല എന്നും എംബസ്സി അധികൃതര്‍ അറിയിച്ചു.

26 ലക്ഷ ത്തോളം ഇന്ത്യക്കാരുള്ള യു. എ. ഇ. യില്‍ ഇതുവരെ 40,000ഓളം പേര്‍ മാത്ര മാണ് ഇന്ത്യന്‍ എംബസി യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എല്ലാ പ്രവാസി കളും എംബസ്സി വെബ്സൈറ്റി ലൂടെ തങ്ങളുടെ പേര് വിവര ങ്ങള്‍ നിര്‍ബന്ധ മായും നല്‍കേണ്ടതാണ് എന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

മലയാളം അടക്കമുള്ള വിവിധ ഭാഷ കളി ലായി വിശദാംശങ്ങള്‍ ഇതില്‍ രേഖ പ്പെടുത്തി യിട്ടുമുണ്ട്‌. യു. എ. ഇ. യിൽ താമസിക്കുന്ന ഇന്ത്യ ക്കാരുടെ കൃത്യ മായ വിവര ങ്ങൾ ശേഖരി ക്കുക യാണ് പദ്ധതി യുടെ പ്രധാന ലക്ഷ്യം.

എംബസ്സിയില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ സെക്കണ്ട് സെക്രട്ടറി മുഹമ്മദ്‌ ഷാഹിദ് ആലം, സുമൻ ചൗള എന്നിവരും സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇ മൈഗ്രേറ്റ് സംവിധാനം : രജിസ്ട്രേഷന്‍ തുടരുന്നു

കൈരളി കള്‍ച്ചറല്‍ ഫോറം പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു

June 3rd, 2015

npcc-honoring-varkkala-devakumar-ePathram
അബുദാബി : മുസ്സഫ എന്‍. പി. സി. സി. യിലെ തൊഴിലാളി കളുടെ കലാ – സാംസ്കാരിക കൂട്ടായ്മയായ കൈരളി കള്‍ച്ചറല്‍ ഫോറം പതിനഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് എന്‍. പി. സി. സി. അങ്കണ ത്തില്‍ സംഘടി പ്പിച്ച സാംസ്കാരിക സമ്മേളനം ഇന്ത്യന്‍ എംബസ്സി സെക്കന്ഡ് സെക്രട്ടറി ഡി. എസ്. മീണ ഉത്ഘാടനം ചെയ്തു.

എന്‍. പി. സി. സി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ക്വീല്‍ മാദി, നാസര്‍ മുഹമ്മദ്‌ അല്‍ദീനി, മുതാസം റിഷേ, കെ. ബി. മുരളി, രാജന്‍ ചെറിയാന്‍, കെ. കെ. മൊയ്തീന്‍ കോയ, രമേശ്‌ പയ്യന്നൂര്‍ തുടങ്ങിയവര ആശംസകള്‍ നേര്‍ന്നു.

അടൂര്‍ ഭാസി ഫൌണ്ടേഷന്‍ പുരസ്കാര ജേതാവും കൈരളി കള്‍ച്ചറല്‍ ഫോറം സീനിയര്‍ അംഗവുമായ വര്‍ക്കല ദേവകുമാറിനെ ചടങ്ങില്‍ ആദരിച്ചു. ഫോറം പ്രസിഡണ്ട് മുസ്തഫ മാവിലായി അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി എസ്. അനില്‍ കുമാര്‍ സ്വാഗതവും കോശി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on കൈരളി കള്‍ച്ചറല്‍ ഫോറം പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു

ഒമാനില്‍ പൊതു മാപ്പ് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍

April 30th, 2015

sultanate-of-oman-flag-ePathram
മസ്‌കറ്റ് : ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തിനുള്ള നടപടി ക്രമ ങ്ങളും എംബസി ഒരുക്കിയ സംവി ധാന ങ്ങളും വിശദ മാക്കി ക്കൊണ്ട് എംബസ്സി അധികൃതര്‍ പത്ര ക്കുറിപ്പ് ഇറക്കി.

*പാസ്‌പോര്‍ട്ട് കോപ്പി, ഐ. ഡി. കാര്‍ഡ്, ഏഴ് ഫോട്ടോകള്‍ എന്നിവ സഹിതം ഇന്ത്യന്‍ എംബസി യില്‍ നേരിട്ട് എത്തുക.

*പാസ്‌പോര്‍ട്ട് – ഐ. ഡി. വിവര ങ്ങളുടെ സ്ഥിരീകരണ രജിസ്‌ട്രേഷ നു ശേഷം നീല നിറ ത്തിലുള്ള ലേബര്‍ രജിസ്‌ട്രേഷന്‍ ഫോറം എംബസിയില്‍ നിന്നും ലഭിക്കും.

*മാനവ വിഭവ ശേഷി മന്ത്രാലയ ത്തിലേക്ക് (ലേബര്‍ ഓഫീസില്‍) ഹാജരാ കാനുള്ള തിയതി എംബസി നല്കും.

*പാസ്‌പോര്‍ട്ട് – ഒമാന്‍ ഐ. ഡി. കാര്‍ഡ് കോപ്പികള്‍, നാല് ഫോട്ടോ കള്‍, അറബി യില്‍ ടൈപ്പ് ചെയ്ത നീല നിറത്തിലുള്ള രജിസ്‌ട്രേഷന്‍ ഫോറം എന്നിവ സഹിതം, എംബസി അനുവദി ക്കുന്ന ദിവസം റുവി യിലെ ലേബര്‍ ഓഫീസില്‍ രജിസ്‌ട്രേഷന് വേണ്ടി ഹാജരാകണം.

*ഇന്ത്യന്‍ പൗരന്മാര്‍ക്കായി റൂവി യിലെ ലേബര്‍ ഓഫീസ്‌ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ ആറു മണി വരെ യാണ് സമയം ക്രമീ കരി ച്ചിരി ക്കുന്നത്. സഹായ ത്തിന് ഇന്ത്യന്‍ എംബസി ഉദ്യോഗ സ്ഥര്‍ എത്തി യിരിക്കും.

*രജിസ്‌ട്രേഷന് ശേഷം ലേബര്‍ ഓഫീസ് നല്‍കുന്ന രസീതു മായി മസ്‌കറ്റ് വിമാന ത്താവള ത്തിന് എതിരെയുള്ള റോയല്‍ ഒമാന്‍ പോലീസ് ഒഫീസില്‍ അന്നേ ദിവസം ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ എട്ടു വരെ റിപ്പോര്‍ട്ട് ചെയ്യണം.

*കൂടുതല്‍ വിശദാംശങ്ങളും രജിസ്‌ട്രേഷന്‍ ഫോറ വും എംബസി വെബ്‌ സൈറ്റില്‍ ലഭ്യമാണ്. ഇന്ത്യ ക്കാര്‍ക്ക് ഫോറം ഡൗണ്‍ ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച് എംബസി യില്‍ സമര്‍പ്പിക്കാം.

*രജിസ്‌ട്രേഷന്‍ സൗകര്യ ങ്ങള്‍ക്കായി എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം നാലു മണി വരെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കും.

- pma

വായിക്കുക: , , ,

Comments Off on ഒമാനില്‍ പൊതു മാപ്പ് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍


« Previous Page« Previous « അദീബ് അഹമ്മദ് പ്രമുഖരായ ഇന്ത്യ ക്കാരുടെ പട്ടികയില്‍
Next »Next Page » ഹ്രസ്വ സിനിമ ‘കട്ടപ്പൊക’ ദുബായില്‍ റിലീസ് ചെയ്യുന്നു »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine