അബുദാബി : ലോകത്തിലെ ഏറ്റവും വലിയ വിദേശ നാണ്യ വിനിമയ കമ്പനി കളില്‍ ഒന്നായ യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രഷറി ഇടപാടുകള്‍ പൂര്‍ണമായി ഓട്ടോമേറ്റ് ചെയ്യും. ഇതിനായി ലോക ത്തിലെ പ്രമുഖ ധന കാര്യ സോഫ്റ്റ്‌വെയര്‍ കമ്പനി യായ സണ്‍ ഗാര്‍ഡു മായി യു. എ. ഇ. എക്‌സ്‌ചേഞ്ച് കരാര്‍ ഒപ്പു വച്ചു.
കമ്പനി യുടെ വളര്‍ച്ചാ പദ്ധതി കള്‍ക്കു കൂടുതല്‍ വേഗം നല്‍കുക എന്ന ലക്ഷ്യ ത്തോടെ യാണ് പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപി ക്കുന്നത്. ഇതോടെ ട്രഷറി ഇടപാടു കളിലെ മനുഷ്യ പ്രയത്‌ന ത്തിന്റെ അളവു ഗണ്യ മായി കുറയും. മാത്രവുമല്ല, ഫണ്ട് ട്രാന്‍സ്ഫറിനു വേഗം കൂടു കയും ചെയ്യും. ഇടപാടു വിവര ങ്ങളുടെ സുരക്ഷ, കൃത്യമായ മാനേജ് മെന്റ് റിപ്പോര്‍ട്ട്, വേഗ ത്തിലുളള ട്രഷറി പേമെന്റ് പ്രക്രിയ, കേന്ദ്രീ കൃത പേമെന്റ് സമ്പ്രദായം തുടങ്ങിയവ ഒറ്റ ക്ലിക്കില്‍ ഇതോടെ കമ്പനിക്ക് സാധ്യമാകും.
ഇതിനും പുറമേ, നടക്കുന്ന എല്ലാ ഇടപാടുകളും ഉപഭോക്താവിന്റെ ഇലക്‌ട്രോണിക് ഫോള്‍ഡറില്‍ രജിസ്റ്റര്‍ ചെയ്യും. ഇതുവഴി ഉപഭോക്താ ക്കളുടെ സ്വകാര്യ തക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കാനും ഓണ്‍ ലൈനില്‍ കൃത്രിമം നടത്താനുളള സാധ്യത തീരെ ഇല്ലാതാക്കാനും സാധിക്കും.
വിവിധ കറന്‍സി കളു മായുളള വില വ്യത്യാസ ത്തില്‍ വരുന്ന മാറ്റം മൂല മുളള നഷ്ട സാധ്യത ഗണ്യമായി കുറക്കുവാന്‍ പുതിയ സോഫ്റ്റ് വെയര്‍ സംവിധാനം സഹായിക്കും എന്ന്‍ യു. എ. ഇ. എക്‌സ് ചേഞ്ച് സി. ഇ. ഒ. പ്രമോദ് മങ്ങാട്ട് അറിയിച്ചു. സമയ ലാഭ ത്തോ ടൊപ്പം റിസ്‌കും പ്രവര്‍ത്തന ച്ചെലവും കുറക്കു വാന്‍ സഹായി ക്കുകയും ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കി.
കമ്പനിക്ക് 32 രാജ്യ ങ്ങളിലായി 750-ലധികം ശാഖകളുണ്ട്. 140 രാജ്യാ ന്തര ബേങ്കു കളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനി യില്‍ ഒമ്പതിനായിരം പ്രഫഷണ ലുകള്‍ ജോലി ചെയ്യുന്നു. ലോക ത്തൊട്ടാകെ 7. 9 ദശ ലക്ഷം ഇടപാടുകാര്‍ ഐ. എസ്. ഒ. അവാര്‍ഡ് നേടിയ കമ്പനിക്ക് ഉണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.