അബുദാബി : ആരോഗ്യ രംഗത്ത് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പില്‍ അടുത്ത മൂന്നു വർഷ ത്തിനുള്ളിൽ അയ്യായിരത്തോളം തൊഴില്‍ അവസര ങ്ങള് ഒരുക്കുന്നു എന്നും ഗ്രൂപ്പിന്റെ പുതിയ സംരംഭ ങ്ങളിൽ സ്വദേശികൾ ഉൾപ്പെടെ യുള്ളവർക്ക് അവസരം നൽകുകയും ചെയ്യും എന്ന് വി. പി. എസ്. ഹെൽത്ത് കെയർ എം. ഡി. ഡോക്ടര്‍ ഷംസീര്‍ വയലിൽ.
ആരോഗ്യ രംഗത്തെ ഏറ്റവും നവീന സംവിധാനങ്ങൾ നടപ്പാക്കി, ലോകത്തെ ഏറ്റവും മികച്ച ചികിൽസ യും മികച്ച സേവനവും നൽകുക എന്നതാണ് ലക്ഷ്യം. യു. എ. ഇ. യെ ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രം ആക്കുവാനുള്ള യു. എ. ഇ. വിഷൻ 2021 പദ്ധതി യുടെ ഭാഗഭാക്കാവുന്ന തിനായി ചെറുതും വലുതുമായ നിരവധി ദേശീയ അന്തര്‍ ദേശീയ പദ്ധതി കളാണ് വി. പി. എസ്. ഗ്രൂപ്പിനു കീഴില്‍ നടന്നു വരുന്നത്.
അറുപതോളം രാജ്യ ങ്ങളിൽ നിന്നായി 7500 ലേറെ ജീവനക്കാർ വി. പി. എസ്. ഹെല്‍ത്ത് കെയര്ഗ്രൂപ്പിനു കീഴിൽ ജോലി ചെയ്യുന്നു. തൊഴിലിൽ വൈദഗ്ധ്യം നേടിയവർക്ക് ഏറ്റവും മികച്ച അവസരം ലഭ്യമാക്കി രാജ്യാന്തര സേവനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യ മിടുന്നത് എന്നും അധികൃതര്‍ അറിയിച്ചു.