ഷാര്‍ജ : കമ്പനി അധികൃതര്‍ തൊഴില്‍ ആനുകൂല്യം നല്‍കാത്തതിനെ ത്തുടര്‍ന്ന് പ്രതിസന്ധി യില്‍ ആയിരുന്ന കണ്ണൂര്‍ സ്വദേശിക്ക് നിയമ യുദ്ധ ത്തിലൂടെ ആനുകൂല്യ ങ്ങള്‍ ലഭ്യമായി.
ഷാര്‍ജ യിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സ് ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സിന്റെ സൗജന്യ നിയമ സഹായ ത്തോടെ കണ്ണൂര്‍ പാണപ്പുഴ സ്വദേശി നിശാന്ത് മട്ടുമ്മേല്‍ ആനുകൂല്യ ങ്ങളുമായി നാട്ടിലേക്ക് മടങ്ങി.
സൊമാലിയന്‍ സ്വദേശിയായ മുഹമ്മദ് ഹെര്‍സിയുടെ ഷാര്‍ജ യിലെ കമ്പനിയില്‍ അഞ്ചു വര്‍ഷ മായി ജോലി ചെയ്യുക യായിരുന്ന നിശാന്ത്, വിസ കാലാവധി തീരുന്ന തിന് ഒരു മാസം മുന്‍പേ വിസ റദ്ദാക്കാന്‍ അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ തൊഴില്‍ ആനുകൂല്യം നല്‍കാതെ ‘ആനുകൂല്യം ലഭിച്ചു’ വെന്ന് എഴുതി നല്‍കി വിസ റദ്ദാക്കാനാണ് കമ്പനി അധികൃതര്‍ ആവശ്യ പ്പെട്ടത്. തുടര്‍ന്ന് ഷാര്‍ജ യില്‍ തൊഴില്‍ മന്ത്രാലയ ത്തെ സമീപിച്ച നിശാന്തിന് ആനുകൂല്യം നല്‍കാന്‍ അവിടെയും കമ്പനി അധികൃതര്‍ വിസമ്മതിച്ചു.
ഈ സാഹചര്യ ത്തില്‍ സാമൂഹിക പ്രവര്‍ത്തക നായ സലാം പാപ്പിനിശ്ശേരി യുടെ നേതൃത്വ ത്തില്‍ അഭിഭാഷകരായ കെ. എസ്. അരുണ്‍, രമ്യ അരവിന്ദ്, രശ്മി ആര്‍. മുരളി, ജാസ്മിന്‍ ഷമീര്‍, നിയമ പ്രതിനിധി വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ പ്രവര്‍ത്തന ങ്ങളിലാണ് നിശാന്തിന് സൗജന്യ നിയമ സഹായം വഴി അനുകൂല തീരുമാന മുണ്ടായത്.
അങ്ങനെ തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് തൊഴില്‍ ക്കോടതി ഏറ്റെടുത്ത ഈ കേസ്സില്‍ ആനുകൂല്യമായ 7,416 ദിര്‍ഹം (1,26,070 രൂപ) വും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും കമ്പനി യില്‍ നിന്ന് ലഭിച്ചു.