മയക്കു മരുന്നിനെതിരെ ആഭ്യന്തര മന്ത്രാല ത്തിന്റെ ബോധവല്കരണം

August 25th, 2013

drugs-smoking-kills-ePathram
അബുദാബി : മയക്കു മരുന്ന് വരുത്തുന്ന വിനകളെ കുറിച്ച് കുട്ടികളെ കേന്ദ്രീ കരിച്ച് ബോധ വത്കരണം നടത്താന്‍ ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

അബുദാബി പൊലീസ് ആസ്ഥാനത്ത് നടന്ന മയക്കു മരുന്നിന് എതിരായ ഉന്നത തല സമിതി യുടെ യോഗ ത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കവേ യാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മയക്കു മരുന്ന് നിയന്ത്രണ ത്തിനുള്ള ഉന്നത തല സമിതി യുടെ എല്ലാ നടപടി കള്‍ക്കും നിയമ നിര്‍മാണ സഭ യുടെയും ഭരണാധി കാരി കളുടെയും ജുഡീഷ്യറി യുടെയും ശക്തമായ പിന്തുണയും ശൈഖ് സൈഫ് ഉറപ്പ് നല്‍കി. അന്താരാഷ്ട്ര തല ത്തിലുള്ള മയക്കു മരുന്ന് വിരുദ്ധ ഏജന്‍സി കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ദേശീയ തല ത്തില്‍ തന്ത്ര പ്രധാന നടപടികള്‍ കൈ ക്കൊള്ളാനുമുള്ള തീരുമാന ങ്ങള്‍ ഉന്നത തല സമിതി യോഗം ചര്‍ച്ച ചെയ്തു.

ആഭ്യന്തര മന്ത്രാലയ ത്തിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എമിറേറ്റു കളിലെ പൊലീസ് ഓഫിസര്‍മാരും യോഗ ത്തില്‍ സംബന്ധിച്ചു. മയക്കു മരുന്ന് ഉപയോഗ ത്തിന്റെ അപകട ങ്ങള്‍ വിദ്യാര്‍ഥി കളിലും ചെറുപ്പക്കാരിലും എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയം ബോധ വത്കരണം നടത്തുന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫ്ളാറ്റ് ടി. വി.കള്‍ക്ക് 36.05 ശതമാനം നികുതി ആഗസ്റ്റ് 26 മുതല്‍

August 23rd, 2013

flat-screen-television-ePathram
അബുദാബി : വിദേശത്തു നിന്ന് എല്‍. സി. ഡി, പ്ളാസ്മ, എല്‍. ഇ. ഡി. തുടങ്ങിയ ഫ്ളാറ്റ് സ്ക്രീന്‍ ടെലിവിഷനു കള്‍ ഇന്ത്യ യിലേക്ക് കൊണ്ടു പോകുമ്പോള്‍ 36.05 ശതമാനം നികുതി ഏര്‍പ്പെടുത്തി.

നിലവില്‍ 35,000 രൂപ വരെ വില യുള്ള ഇത്തരം ടി. വി. കള്‍ സ്വന്തം ഉപയോഗ ത്തിനായി ഡ്യൂട്ടി ഇല്ലാതെ കൊണ്ടു പോകാ മായിരുന്നു. അനുവദനീയ മായ ബാഗേജില്‍ ഇതും ഉള്‍പ്പെടുത്തു മായിരുന്നു.

എന്നാല്‍ രൂപ യുടെ വിലയിടിവ് തടയുന്ന തിന്‍െറ ഭാഗമായി ആഗസ്റ്റ് 26 മുതല്‍ ഫ്ലാറ്റ് സ്ക്രീന്‍ ടെലിവിഷനു കള്‍ക്ക് 35 ശതമാനം ചുങ്കവും അതിന്‍െറ മൂന്നു ശതമാനം വിദ്യഭ്യാസ സെസും നല്‍കണം. അതായത് ടി. വി വില യുടെ 36.05 ശതമാനം പ്രവാസി മൊത്തം നികുതി നല്‍കേണ്ടി വരും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

95 ടണ്‍ ഭക്ഷ്യ സാധനങ്ങള്‍ തിരിച്ചയച്ചു

August 23rd, 2013

അബുദാബി : കഴിഞ്ഞ മൂന്നു മാസ ങ്ങളില്‍ അബുദാബി യിലേക്ക്‌ ഇറക്കുമതി ചെയ്ത 95 ടണ്‍ ഭക്ഷ്യ സാധന ങ്ങള്‍ തിരിച്ചയച്ചു. ഭക്ഷണ പദാര്‍ത്ഥ ങ്ങ ളുടെ നിലവാര ക്കുറവും നിയമ പരമായ മുന്നറിയിപ്പു കള്‍ പതിക്കേണ്ട ലേബലു കളുടെ അഭാവവും കാലാവധി കഴിഞ്ഞതു മായ സാധനങ്ങ ളുമാണ് തിരിച്ച് അയച്ചവയില്‍ ഏറെയും.

പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, ജ്യൂസുകള്‍ തുടങ്ങിയവ യാണ് തിരിച്ചയച്ചത് എന്ന് അബുദാബി ഫുഡ്‌ അതോറിറ്റി അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഗതാഗത സുരക്ഷാ കാമ്പയിന്‍ 30 ലക്ഷം പേരിലേക്കെത്തിച്ചു

August 21st, 2013

awareness-from-abudhabi-police-ePathram
അബുദാബി : റമദാനില്‍ അബുദാബി പോലീസ് ആവിഷ്‌കരിച്ച റോഡ് സുരക്ഷാ ബോധവത്കരണ പദ്ധതി 30 ലക്ഷത്തിലധികം പേരില്‍ എത്തിക്കാന്‍ കഴിഞ്ഞ തായി അധികൃതര്‍ അറിയിച്ചു.

വാഹന ങ്ങളുടെ സുരക്ഷ, യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷാ നിയമങ്ങള്‍, കാല്‍നട യാത്രക്കാര്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്നീ മൂന്ന് വിഭാഗ ങ്ങളില്‍ ആയാണു പ്രചാരണം നടന്നത്.

വിവിധ ഭാഷകളിലുള്ള ലഘു ലേഖകള്‍ വിതരണം ചെയ്തും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റു കളിലൂടെയുമാണ് പൊതു ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തിയത്. ഫേസ് ബുക്ക്, ട്വിറ്റര്‍ യൂ ട്യൂബ് വഴിയും റോഡ് സുരക്ഷാ മാര്‍ഗ ങ്ങള്‍ കാര്യക്ഷമ മായി നടത്താനായതായി അബുദാബി പോലീസ് വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സീറ്റ്‌ ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തതിനു അര ലക്ഷം പേര്‍ക്കു പിഴ

August 21st, 2013

അബുദാബി : വാഹനങ്ങളില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തതിനു 52 324 പേര്‍ക്ക് 400 ദിര്‍ഹം വീതം പിഴ ചുമത്തിയതായി അബുദാബി ട്രാഫിക് പോലീസ് വ്യക്തമാക്കി. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലായ്‌ വരെയുള്ള കണക്കാണിത്.

സീറ്റ്‌ ബെല്‍റ്റ് ധരിക്കാത്തവരുടെ വാഹനത്തിന് നാല് ബ്ലാക്ക് പോയന്‍റു കളും നല്കുന്നുണ്ട്. കുട്ടി കളുടെ സീറ്റിന്റെ കാര്യത്തില്‍ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്കി. അബുദാബി പോലീസിന്റെ ആഭിമുഖ്യ ത്തില്‍ ആഗസ്റ്റ് മാസം ഗതാഗത ബോധവത്കരണ മാസ മായി ആചരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിന്റെ അപകടം വ്യക്തമാക്കുന്ന കണക്കു കള്‍ പോലീസ് പുറത്തു വിട്ടത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയര്‍ ഇന്ത്യാ എക്സ്പ്രസ് ബാഗേജ് വെട്ടി ക്കുറച്ചതിനെതിരെ പ്രതിഷേധം ഇരമ്പി
Next »Next Page » ഗതാഗത സുരക്ഷാ കാമ്പയിന്‍ 30 ലക്ഷം പേരിലേക്കെത്തിച്ചു »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine