ഇന്‍ഫ്രാ റെഡ് ക്യാമറകളിൽ 8555 നിയമ ലംഘകരെ പിടിച്ചു

May 21st, 2014

traffic-police-installed-infra-red-camera-ePathram
അബുദാബി : തലസ്ഥാന നഗരി യിൽ ഗതാഗത നിയമ ലംഘന ങ്ങളുടെ പേരില്‍ നാല് മാസത്തിനിടെ 8555 പേരെ പിടികൂടി.

2014 ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ യുള്ള കാലയള വിലാണ് 8555 നിയമ ലംഘകരെ ഇന്‍ഫ്രാ റെഡ് ക്യാമറ കളിലൂടെ പിടി കൂടിയത്.

ചുവപ്പ് സിഗ്നല്‍ ലംഘനം, അമിത വേഗത, കാല്‍നട യാത്ര ക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള ഭാഗത്ത് വാഹന ങ്ങള്‍ നിർത്തി യിടൽ തുടങ്ങിയ നിയമ ലംഘന ങ്ങളാണ് അബുദാബി പോലീസ് ട്രാഫിക് ആന്‍റ് പട്രോൾസ് വിഭാഗം സ്ഥാപിച്ച ഫ്ളാഷ് രഹിത ക്യാമറ കള്‍ പിടികൂടിയത്.

ഇന്‍റര്‍ സെക്ഷനു കളില്‍ വേഗത കൂട്ടുകയും ചുവപ്പ് സിഗ്നലു കള്‍ ലംഘി ക്കുകയും ചെയ്യുന്ന വരെ പിടി കൂടുന്നത് ലക്ഷ്യമാക്കി അമ്പതോളം ക്യാമറ കളാണ് ഇതു വരെ സ്ഥാപിച്ചിട്ടുള്ളത്.

ഓരോ വശ ത്തെയും അഞ്ച് ലൈനുകളും നിരീക്ഷിക്കാനും നമ്പർ പ്ളേറ്റു കളുടെ ദൃശ്യങ്ങള്‍ എടുക്കാനും ശേഷി യുള്ള താണ് ക്യാമറകൾ.

ചുവപ്പ് സിഗ്നല്‍ ലംഘന ത്തിന് എട്ട് ബ്ളാക്ക് പോയിന്‍റും 800 ദിര്‍ഹം പിഴയും 15 ദിവസ ത്തേക്ക് വാഹനം കണ്ടു കെട്ടലുമാണ് ശിക്ഷ.

ക്യാമറ കള്‍ സ്ഥാപിച്ച ശേഷം ഇന്‍റര്‍ സെക്ഷനു കളിൽ ഉണ്ടാകുന്ന അപകട ങ്ങളില്‍ 12 ശതമാനം കുറവും ഉണ്ടായി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 81 അപകട ങ്ങള്‍ നടന്ന സ്ഥാനത്ത് ഇത്തവണ 71 അപകട ങ്ങളാണ് സംഭവിച്ചത്.

തുടർന്നു എമിറേറ്റില്‍ ഉടനീളം 150 ഇന്‍റര്‍ സെക്ഷനു കളില്‍ ക്യാമറ കൾ സ്ഥാപിക്കാനും പദ്ധതിയുണ്ട് എന്ന് അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹാര്‍ഡ് ഷോള്‍ഡറു കളില്‍ പ്രവേശി ക്കുന്ന വര്‍ക്ക് ശിക്ഷ കര്‍ശന മാക്കുന്നു

May 18th, 2014

crash-recovery-of-abudhabi-police-ePathram
അബുദാബി : റോഡിലെ ഹാര്‍ഡ് ഷോള്‍ഡറു കളില്‍ അനധികൃത മായി പ്രവേശിക്കുകയും വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന വര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് അബുദാബി ട്രാഫിക് പോലീസ്.

അടിയന്തര സാഹചര്യ ങ്ങളില്‍ ഉപയോഗ പ്പെടുത്താനുള്ള താണ് ഹാര്‍ഡ് ഷോള്‍ഡര്‍ പാതകള്‍.

അസുഖബാധിത രേയും അപകട ത്തില്‍ പ്പെട്ടവരേയും എത്രയും വേഗം ആശുപത്രി കളില്‍ എത്തി ക്കുന്നതിനും അവര്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്ന തിനും ഷോള്‍ഡര്‍ റോഡുകള്‍ ഉപയോഗ പ്പെടുത്താം.

കൂടാതെ, അടിയന്തര ആവശ്യ ങ്ങള്‍ക്കായി പോകുന്ന സിവില്‍ ഡിഫന്‍സി ന്റെയും പോലീസി ന്റെയും വാഹന ങ്ങള്‍ക്ക് അതി വേഗം സഞ്ചരി ക്കുന്നതിന് ഷോള്‍ഡര്‍ റോഡുകള്‍ സഹായകമാകും.

ഹാര്‍ഡ് ഷോള്‍ഡ റിലെ നിയമ ലംഘന ങ്ങള്‍ക്ക് തടവ് ശിക്ഷ വരെ നല്‍കാന്‍ യു. എ. ഇ. നിയമം അനുശാസി ക്കുന്നുണ്ട്. ഗുരുതരമായ അപകട ങ്ങള്‍ക്ക് ഇട യാക്കുന്ന വര്‍ക്ക് തടവും പത്ത് ബ്ളാക്ക് പോയന്റുകളും നല്‍കാവുന്ന താണ്.

അനധികൃത മായി പാത യില്‍ പ്രവേശി ക്കുന്നവര്‍ക്ക് ആറ് ബ്ളാക്ക് പോയന്റു കളും എമര്‍ജന്‍സി വാഹന ങ്ങളെ മറി കടക്കുന്ന വര്‍ക്ക് നാല് ബ്ളാക്ക് പോയന്റു കളും ശിക്ഷ ചുമത്തും എന്നും ഹാര്‍ഡ് ഷോള്‍ഡറു കളിലെ ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്ന തിനായി ട്രാഫിക് ഡയറക്ടറേറ്റ് നിരീക്ഷണം കര്‍ശന മാക്കിയതായും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെര്‍സ് കൊറോണാ വൈറസ് : മുന്‍കരുതല്‍ യു. എ. ഇ. യിലും

May 17th, 2014

middle-east-respiratory-syndrome-coronavirus-mers-ePathram
അബുദാബി : മെര്‍സ് കൊറോണാ വൈറസ് വളരെ ഗുരുതരവും ജീവ ഹാനി വരുത്തുന്നതുമായ രോഗാണുവാണ്. മെര്‍സ് രോഗ വ്യാപന ത്തിന് എതിരെ ലോകാരോഗ്യ സംഘടന യുടെ മുന്നറിയിപ്പും മുന്‍കരുതല്‍ നടപടികളും കണക്കി ലെടുത്തു യു എ ഇ യിലും പ്രതിരോധ നടപടികള്‍ ശക്തമാക്കി.

ആശുപത്രി കള്‍ കേന്ദ്രീകരിച്ചാണു നടപടി. രാജ്യത്തെ സ്വകാര്യ കമ്പനി കളും സാംസ്കാരിക സാമൂഹിക സംഘടന കളും കൊറോണാ വൈറസിന് എതിരെയുള്ള ബോധവല്‍ക്കരണം സര്‍ക്കാര്‍ ഒാഫിസു കളിലും പൊതു മേഖലാ സ്ഥാപന ങ്ങളിലും ശക്തമാക്കി.

മെര്‍സ് കൊറോണാ വൈറസ് പരക്കുന്ന തിനെതിരെ എല്ലാ വിഭാഗം ജന ങ്ങളും ജാഗ രൂകരാകണ മെന്ന മുന്നറി യിപ്പാണു വേള്‍ഡ് ഹെല്‍ത്ത് ഒാര്‍ഗനൈസേഷന്‍ രാജ്യാന്തര തല ത്തില്‍ നടത്തുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്‌റാഅ് മിഅ്‌റാജ് : 25ന് യു. എ. ഇ. യില്‍ പൊതു അവധി

May 14th, 2014

uae-flag-epathram

ദുബായ് : ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് യു. എ. ഇ. യില്‍ മെയ് 25 ഞായറാഴ്ച പൊതു അവധി ആയിരിക്കും. രാജ്യത്തെ ഫെഡറല്‍ ഗവണ്‍മെന്റ് മന്ത്രാല യങ്ങ ള്‍ക്കും സ്ഥാപന ങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ, മാനവ വിഭവ ശേഷി മന്ത്രി ഹുമൈദ് ആല്‍ ഖാതമി വ്യക്തമാക്കി.

ഇസ്‌റാഅ് മിഅ്‌റാജ് ദിനമായ 26 ആം തിയ്യതി യിലെ അവധി ഞായറാഴ്ച യിലേക്ക് മാറ്റുക യായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു.

ആഴ്ചയുടെ മധ്യ ത്തിലായി വരുന്ന അവധികള്‍ വാരാന്ത്യ അവധി ക്കൊപ്പം ചേര്‍ത്ത് നല്‍കണം എന്ന് യു. എ. ഇ. യില്‍ വ്യവസ്ഥയുണ്ട്.

ജീവന ക്കാര്‍ക്കും വിദ്യാര്‍ഥി കള്‍ക്കും തുടര്‍ച്ച യായ അവധി ആഘോഷി ക്കാന്‍ ഇതുവഴി സാധിക്കും എന്ന തിനാലാണിത്.

25-ന് സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു കൊണ്ട് തൊഴില്‍ മന്ത്രാലയം പ്രഖ്യാപന മിറക്കിയത്.

ഞായറാഴ്ച അവധി ലഭിച്ചതിനാല്‍ രാജ്യത്തെ പൊതു, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ആഘോഷിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈ വര്‍ഷം 185 റഡാര്‍ ക്യാമറകള്‍ സ്ഥാപിച്ചു : ഗതാഗത വകുപ്പ്

May 13th, 2014

traffic-police-installed-infra-red-camera-ePathram
അബുദാബി : അതി വേഗക്കാരെ പിടികൂടാനായി ഈ വര്‍ഷം ആദ്യ മൂന്ന് മാസ ങ്ങള്‍ക്കുള്ളില്‍ അബുദാബിയിലും അലൈനിലുമായി 185 റഡാര്‍ ക്യാമറകള്‍ സ്ഥാപി ച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു.

അതിവേഗ ക്കാരെ കൂടാതെ ചുവന്ന സിഗ്നല്‍ മറി കടക്കുന്ന വരെയും പിടികൂടാന്‍ ഏറ്റവും മികച്ച കാര്യക്ഷമത യുള്ള ക്യാമറ കളാണ് സ്ഥാപിച്ചത്.

റോഡിലെ ഹാര്‍ഡ് ഷോള്‍ഡ റില്‍ പ്രവേശി ക്കുന്നതും വാഹന ങ്ങള്‍ക്കിട യില്‍ മതിയായ അകലം പാലിക്കാ ത്തതും ക്യാമറ യില്‍ രേഖപ്പെടുത്തും. ആയതു കൊണ്ടു തന്നെ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നും അധികൃതര്‍ അറിയിച്ചു.

ഗതാഗത നിയമ ങ്ങള്‍ പാലിക്ക പ്പെടുകയും അതുവഴി വാഹനം ഓടിക്കുന്ന വരുടെയും യാത്ര ക്കാരുടേയും സുരക്ഷി തത്വം ഉറപ്പു വരുത്തു കയും ചെയ്യുന്നതിനും ഇതിലൂടെ രാജ്യത്ത് ഗതാഗത സുരക്ഷി തത്വം മെച്ച പ്പെടുത്തു ന്നതി നുള്ള സമഗ്ര പദ്ധതി യുടെ ഭാഗ മായാണ് കൂടുതല്‍ ക്യാമറ കള്‍ ഘടിപ്പിക്കുന്നത്.

അതിവേഗം ഗുരുതരമായ ഗതാഗത ലംഘനമാണ്. 2013-ല്‍ നടന്ന റോഡ് അപകട ങ്ങളില്‍ 15 ശതമാനവും അതിവേഗം കാരണം ഉണ്ടായ താണെന്നും ഗതാഗത, റോഡ് സുരക്ഷാ എന്‍ജി നീയറിംഗ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഖലീഫ ആല്‍ ഖൈലി അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചായില്യം അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു
Next »Next Page » ഇസ്‌റാഅ് മിഅ്‌റാജ് : 25ന് യു. എ. ഇ. യില്‍ പൊതു അവധി »



  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine