
അബുദാബി : കുട്ടികളുടെ പോണാ ഗ്രാഫിക് ചിത്രങ്ങള്‍, വീഡിയോ, റെക്കോർഡിംഗുകൾ, ഡ്രോയിംഗുകൾ തുടങ്ങിയവ കയ്യില്‍ വെച്ചാല്‍ ആറു മാസം ജയിൽ വാസവും 150,000 ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കും എന്ന് പബ്ലിക് പ്രോസി ക്യൂഷൻ അറിയിച്ചു. ലൈംഗിക വികാരം ഉണർത്തുന്ന ഏതെങ്കിലും ഫോട്ടോ ഗ്രാഫുകൾ, ഡ്രോയിംഗ്, ചിത്രീകര ണങ്ങള്‍ അല്ലെങ്കിൽ പതിനെട്ട് വയസ്സിന് താഴെ യുള്ള കുട്ടികളുടെ ഒറിജിനല്‍, വെർച്വൽ കൃത്രിമ ലൈംഗിക പ്രവർത്ത നങ്ങൾ എന്നിവ യാണ് പോണോ ഗ്രാഫി എന്ന് അർത്ഥമാക്കുന്നത്.
ഇലക്ട്രോണിക് ഇൻഫർമേഷൻ സിസ്റ്റം, കമ്പ്യൂ ട്ടർ നെറ്റ് വർക്ക്, വെബ് സൈറ്റ്, അല്ലെങ്കില്‍ ഏതെങ്കിലും വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ, കുട്ടികളെ മോശമായി ചിത്രീ കരിക്കുന്ന കലാ രൂപങ്ങള്‍, കുട്ടികളുടെ നഗ്ന രൂപ ങ്ങള്‍ വരുന്ന റെക്കോർഡിംഗു കൾ, ഡ്രോയിംഗുകൾ എന്നിവ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയില്‍ സൂക്ഷി ക്കുന്നത് യു. എ. ഇ. നിയമ പ്രകാരം ശിക്ഷാര്‍ഹം എന്നു ഓര്‍മ്മ പ്പെടുത്തി ക്കൊണ്ടാണ് സാമൂഹ്യ മാധ്യമ ങ്ങളില്‍ പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം അറിയിപ്പു നല്‍കിയിരിക്കുന്നത്.
സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന്ന് വേണ്ടി തയ്യാറാക്കിയ 2012 ലെ ഫെഡറൽ ഉത്തരവ് നിയമം 5 ലെ ആർട്ടിക്കിൾ (18) സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊതു ജന ങ്ങളിലേക്ക് എത്തുന്നതിനും രാജ്യത്തെ നിയമ പരമായ സംസ്കാരവും പൊതു ജനങ്ങളിൽ അവബോധവും ഉയർത്തു ന്നതിനും കൂടി പബ്ലിക് പ്രോസിക്യൂഷൻ നടത്തുന്ന പ്രചാരണ ത്തിന്റെ ഭാഗ മാണ് ഈ സോഷ്യല്‍ മീഡിയാ പോസ്റ്റുകൾ.