അബുദാബി : മൂന്നു വയസ്സിനു മുകളി ലുള്ള കുട്ടി കൾ മാസ്ക് ധരിക്കണം എന്ന് യു. എ. ഇ. ആരോഗ്യ വിഭാഗം ഔദ്യോഗിക വക്താവ് ഡോക്ടര്‍. ഫരീദ അൽ ഹൊസനി.
ഈ സാഹചര്യത്തില്‍ ആൾക്കൂട്ടം ഉള്ള സ്ഥലങ്ങളിലും കളിക്കളങ്ങളിലും കുട്ടികളെ കൊണ്ടു പോകരുത് എന്നും അവര്‍ നിർദ്ദേശിച്ചു. നീതിന്യായ മന്ത്രാലയം നടത്തിയ ചർച്ച യിൽ സംസാരിക്കുക യായിരുന്നു അവര്‍.
ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍, വിട്ടു മാറാത്ത രോഗ ങ്ങള് എന്നിവയുള്ള കുട്ടി കൾക്ക് മാസ്ക് നിര്‍ബ്ബന്ധം ഇല്ല എന്നു നേരത്തെ അറിയിച്ചിരുന്നു. കുട്ടി കളിൽ വൈറസ് ബാധ ക്കുള്ള സാദ്ധ്യത കുറവാണ് എങ്കിലും അവർ വൈറസ് വാഹകര്‍ ആവുകയും ഇത് മറ്റുള്ള വരിലേക്ക് പകരാനും സാദ്ധ്യത ഉണ്ട് എന്നും ഡോക്ടര്‍. ഫരീദ അല്‍ ഹൊസനി ഓര്‍മ്മിപ്പിച്ചു.
- W H O : Children and Masks
- Image Credit : Face Masks for Children