നബിദിനം : സ്വകാര്യമേഖലയിൽ ശമ്പളത്തോടു കൂടിയുള്ള അവധി

October 12th, 2021

green-dome-masjid-ul-nabawi-ePathram
അബുദാബി : നബി ദിനം പ്രമാണിച്ച് 2021 ഒക്ടോബർ 21 വ്യാഴാഴ്ച, യു. എ. ഇ. യിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടി യുള്ള അവധി ആയിരിക്കും എന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങള്‍ കൂടി സ്വകാര്യ മേഖലാ ജീവനക്കാർക്ക് 2 ദിവസവും അവധി ആയിരിക്കും. സർക്കാർ ജീവനക്കാർക്ക് വാരാന്ത്യ അവധി ദിവസങ്ങൾ കൂടി ചേർത്ത് തുടർച്ചയായി 3 ദിവസം. സർക്കാർ ഓഫീസുകൾ ഒക്ടോബർ 24 ഞായറാഴ്ച മുതൽ പ്രവർത്തനം തുടരും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സുരക്ഷാ ഉപകരണങ്ങള്‍ മനഃപ്പൂർവ്വം നശിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

October 10th, 2021

logo-uae-public-prosecution-ePathram
അബുദാബി : പൊതുജനങ്ങളുടെ സുരക്ഷക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള സൈൻ ബോർഡുകൾ, നിരീക്ഷണ ക്യാമറകള്‍, മറ്റ് ഉപകരണങ്ങളും മനഃപ്പൂർവ്വം നശിപ്പിക്കുക, തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യുക എന്നിവ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന ഗുരുതര കുറ്റ കൃത്യങ്ങള്‍ എന്ന് പബ്ലിക് പ്രോസിക്യൂഷൻ സോഷ്യല്‍ മീഡിയ പേജു കളിലൂടെ ഓര്‍മ്മിപ്പിച്ചു. ഒരു വർഷത്തിൽ കുറയാത്ത തടവു ശിക്ഷ യും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ഈ കുറ്റ കൃത്യത്തിനു ശിക്ഷ ചുമത്തും എന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

*  Public Prosecution Twitter

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പാസ്സ് പോര്‍ട്ട് പുതുക്കാം

October 9th, 2021

indian-passport-cover-page-ePathram
ദുബായ് : ഇന്ത്യന്‍ പ്രവാസികളുടെ പാസ്സ് പോര്‍ട്ടു കളുടെ കാലാവധി തീരുന്നതിനു ഒരു വര്‍ഷം മുമ്പ് തന്നെ പുതുക്കാം. അവസാന തിയ്യതി വരെ പുതുക്കുവാനായി കാത്തിരി ക്കരുത് എന്ന്‍ ദുബായിലെ ഇന്ത്യൻ കോൺ സുലേറ്റ് ഓര്‍മ്മിപ്പിച്ചു.

പാസ്സ് പോര്‍ട്ടു പുതുക്കുന്നതിന് കാലാവധി തീരുന്നത് വരെ പലരും കാത്തിരിക്കുകയാണ്. അവസാന സമയ ത്തെ തിരക്ക് ഒഴിവാക്കാൻ മുൻകൂട്ടി പ്ലാൻ ചെയ്ത് പുതുക്കുന്നത് ഏറ്റവും ഗുണകരം എന്നും പാസ്സ് പോര്‍ട്ട് വിഭാഗം കോൺസുൽ രാം കുമാർ തങ്കരാജ് പറഞ്ഞു.

പാസ്സ് പോര്‍ട്ട് പുതുക്കുന്നതിനുള്ള പോലീസ് വെരിഫി ക്കേഷൻ പ്രക്രിയ, 2020 സെപ്റ്റംബര്‍ മുതൽ യു. എ. ഇ. ഇന്ത്യൻ കോൺസുലേറ്റ് പുന: സ്ഥാപിച്ചിരുന്നു. എന്നാല്‍ പോലീസ് വെരി ഫിക്കേഷൻ വേണ്ടാത്ത വർക്ക് അപേക്ഷ നൽകി രണ്ട് ദിവസം കൊണ്ട് പാസ്സ്പോര്‍ട്ട് പുതുക്കി കിട്ടും എന്നും അദ്ദേഹം വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഞ്ഞൂറില്‍ അധികം ഡോക്ടർമാർക്ക് ഗോൾഡൻ വിസ സമ്മാനിച്ചു.

October 7th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : യു. എ. ഇ. യിൽ അഞ്ഞൂറില്‍ ഏറെ ഡോക്ടർമാർക്ക് ഗോൾഡൻ വിസ നല്‍കി. ആരോഗ്യ മേഖലക്ക് സർക്കാർ നൽകുന്ന പ്രാധാന്യത്തെയും ആരോഗ്യ മേഖല യിൽ കഴിവു തെളിയിച്ചവരെ രാജ്യത്ത് നില നിർത്തേണ്ട ആവശ്യകതയും പരിഗണിച്ചു കൊണ്ടാണ് ഇത്രയധികം പേർക്ക് ഗോൾഡന്‍ വിസ നല്‍കിയത്.

വിജയകരമായ അപേക്ഷകർക്ക് 10 വർഷം വരെ വിസ നൽകുന്നു, ഗോൾഡൻ ഉടമകൾക്ക് ഒരു സ്പോൺസറുടെ ആവശ്യം ഇല്ലാതെ എമിറേറ്റിൽ ജീവിക്കാനും ജോലി ചെയ്യു വാനും പഠിക്കുവാനും കഴിയും.

ആരോഗ്യ പരിപാലനം ഉൾപ്പെടെ എമിറേറ്റിന്റെ പ്രധാന മേഖലകളിൽ ജോലി ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും മറ്റു വിവിധ മേഖലകളില്‍ മികവ് പുലർത്തുന്നവര്‍ക്കും എല്ലാ അപേക്ഷകർക്കും വിശാലമായ വിസ ഓപ്ഷനുകൾ ലഭ്യമാണ് എന്നും അധികൃതര്‍ പറഞ്ഞു. ആഗോള പ്രതിഭകൾക്കും നിക്ഷേപകർക്കും യു. എ. ഇ. യുടെ ഗോൾഡൻ വിസ അബുദാബിയിൽ ലഭ്യമാണ്.

ഡോക്ടർമാർക്കും അവരുടെ കുടുംബങ്ങൾക്കും 10 വർഷത്തെ ദീർഘകാല റസിഡൻസി പ്രയോജനപ്പെടു ത്തുന്നതിന് രാജ്യത്ത് താമസിക്കുന്ന ഡോക്ടർമാരോട് ഗോൾഡൻ വിസക്കു വേണ്ടി അപേക്ഷിക്കുവാൻ യു. എ. ഇ. സർക്കാർ ആവശ്യപ്പെട്ടു.

ഗോൾഡൻ വിസയിലൂടെ ഈ മേഖല യിലെ മികച്ച പ്രതിഭകളെ ആകർഷിക്കുവാനും രാജ്യത്തും ലോകത്തും ഉയർന്ന നിലവാരമുള്ള ആരോഗ്യ പരിരക്ഷാ സേവന ങ്ങൾ തുടർച്ചയായി എത്തിക്കുവാനും സാധിക്കും.

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സുപ്രധാന വകുപ്പുകള്‍ ചേര്‍ത്ത് ഫെഡറൽ അഥോറിറ്റി പുനഃ സംഘടിപ്പിച്ചു

October 7th, 2021

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി & സിറ്റിസൺഷിപ്പ് പുനഃ സംഘടിപ്പിച്ചു കൊണ്ട് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് ഇറക്കി. ഇതോടെ രാജ്യത്തെ അതിപ്രധാനമായ വിവിധ വകുപ്പുകള്‍ ഇനി ഒരു അഥോറിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കും.

ദി ഫെഡറൽ കസ്റ്റംസ് അഥോറിറ്റി, ജനറൽ അഥോറിറ്റി ഓഫ് പോർട്ട്സ്, ബോർഡേഴ്‌സ് ആൻഡ് ഫ്രീ സോൺസ് സെക്യൂരിറ്റി എന്നിവയാണ് ലയിപ്പിച്ചിരിക്കുന്നത്.

യു. എ. ഇ. യിലെ പൗരത്വം, താമസ വിസ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം എടുത്തു നടപ്പാക്കുന്ന അഥോറി റ്റിയാണ് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി & സിറ്റിസൺഷിപ്പ്.

ഇതിലൂടെ കസ്റ്റംസ്, തുറമുഖ സുരക്ഷിതത്വ വകുപ്പുകള്‍ കൂടി ഒന്നിച്ചു ചേർത്തു കൊണ്ടാണ് ഇപ്പോള്‍ പുനഃ സംഘടിപ്പിച്ചത്.

യു. എ. ഇ. യിലെ പൗരത്വം, പാസ്സ് പോര്‍ട്ട്, താമസ രേഖ, തുറമുഖ വികസനം, രാജ്യത്തേക്കുള്ള പ്രവേശനം, അതിർത്തികൾ, ഫ്രീ സോൺ സുരക്ഷിതത്വം, ഫ്രീ സോൺ ലൈസൻസ്, നികുതി നിരക്കുകളുടെ ഏകീകരണം തുടങ്ങിയ ചുമതലകളും ഈ അഥോറിറ്റിക്ക് തന്നെ ആയിരിക്കും. നയ രൂപീകരണം തയ്യാറാക്കി നിയമങ്ങള്‍ നടപ്പാക്കുന്നതും ഈ പുതിയ അഥോറിറ്റിയുടെ കീഴില്‍ ആയിരിക്കും.

*  W A M NEWS

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാന്തപുരത്തിന് ഗോൾഡൻ വിസ
Next »Next Page » അഞ്ഞൂറില്‍ അധികം ഡോക്ടർമാർക്ക് ഗോൾഡൻ വിസ സമ്മാനിച്ചു. »



  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine