ദുബായ് : ഇനി മുതല്‍ ദുബായ് എയര്‍ പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ മുഖം ആയിരിക്കും തിരിച്ചറിയല്‍ രേഖ. ബയോ മെട്രിക് സംവിധാന ങ്ങള് വഴി യാത്രാ നടപടി ക്രമങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തി യാക്കു ന്നതി ലൂടെ യാത്രക്കാര്‍ക്ക് സമയ ലാഭവും കൗണ്ടറു കളിലെ തിരക്കും ഒഴിവാക്കു വാന്‍ കഴിയും. ഇതിനായി ആദ്യ യാത്ര യില്‍ ചെക്ക് – ഇൻ ചെയ്യുമ്പോള്‍ പാസ്സ് പോര്‍ട്ട് നൽകി രജിസ്റ്റർ ചെയ്യണം.
ദുബായ് അന്താരാഷ്ട്ര വിമാനത്താവള ത്തില്‍ 122 സ്മാർട്ട് ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് രജിസ്റ്റർ ചെയ്താൽ പിന്നീടുള്ള യാത്ര ഈ സ്മാർട്ട് ഗേറ്റു കളി ലൂടെ യാണ്. ഇവിടെ പാസ്സ് പോര്‍ട്ട്, ടിക്കറ്റ്, അല്ലെ ങ്കില്‍ ബോഡിംഗ് പാസ്സ് എന്നിവ കാണിക്കേണ്ടതില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിര്‍മ്മിത ബുദ്ധി) വഴി കണ്ണുകളും മുഖവും സ്കാന്‍ ചെയ്ത് അഞ്ചു സെക്കന്‍ഡ് മുതൽ ഒമ്പത് സെക്കൻഡ് സമയ ത്തിനുള്ളില്‍ യാത്രാ നടപടി ക്രമങ്ങള്‍ പൂർത്തി യാവു കയുംചെയ്യും.
ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജി. ഡി. ആർ. എഫ്. എ. ദുബായ് മേധാവി മേജർ ജന റൽ മുഹമ്മദ് അഹമ്മദ് അൽ മർറി നിർവ്വഹിച്ചു. യാത്രക്കാരുടെ മുഖ മാണ് ഞങ്ങളുടെ പാസ്സ് പോര്‍ട്ട് എന്നും മിഡിൽ ഇൗസ്റ്റിൽ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം ഒരുക്കിയി രിക്കുന്നത് എന്നും അധികൃതര്‍ പറഞ്ഞു.
ബയോമെട്രിക് സംവിധാന ത്തിൽ സ്കാന്‍ ചെയ്യുമ്പോള്‍ പാസ്സ് പോര്‍ട്ട് ആവശ്യമില്ല എങ്കിലും യാത്രക്കാർ എല്ലാ രേഖകളും കൈവശം കരുതണം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.