യാത്രക്കാരുടെ സുരക്ഷ : മിനി ബസ്സു കൾക്ക് പുതിയ നിയമം

July 30th, 2018

traffic-police-installed-infra-red-camera-ePathram

അബുദാബി : യാത്രക്കാരുടെ സുരക്ഷയെ മുന്‍ നിറുത്തി മിനി ബസ്സു കള്‍ക്ക് പുതിയ മാനദണ്ഡ ങ്ങളുമായി അബു ദാബി പോലീസ് രംഗത്ത്.

പതിനഞ്ചു സീറ്റു കളുള്ള മിനി ബസ്സു കളി ലെ യാത്രക്കാ രുടെ സുരക്ഷിതത്വ ത്തിനായി സീറ്റ് ബെൽറ്റും എയർ ബാഗും തല ചാരി വെക്കു വാനുള്ള സംവി ധാനവും ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാ നവും ഒരുക്കണം.

ഇതില്ലാത്ത മിനി ബസ്സു കൾക്കു യാത്ര ക്കാരെ കൊണ്ടു പോകാൻ അനുമതി നൽകില്ല എന്നും ഈ സംവി ധാന ങ്ങള്‍ ഒരു ക്കാത്ത മിനി ബസ്സു കളുടെ റജിസ്ട്രേഷന്‍ പുതു ക്കുവാനും സാധിക്കില്ല എന്നും പോലീസ് അറി യിച്ചു.

മിനി ബസ്സു കളുടെ പരമാവധി വേഗത മണി ക്കൂറില്‍ 100 കിലോ മീറ്റര്‍ ആക്കി നിജ പ്പെടുത്തു ന്നതിനു വേഗ പ്പൂട്ടു സ്ഥാപി ക്കും. പൊതു ഗതാ ഗത സേവന ത്തിന്റെയും യാത്ര ക്കാരു ടെയും സുരക്ഷയെ കണക്കില്‍ എടു ത്താണ് പുതിയ പരിഷ്കാര ങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എന്നും പൊലീസ് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി റോഡു കളിൽ ആഗസ്റ്റ് 12 മുതല്‍ വേഗപ്പൂട്ട് വീഴും

July 26th, 2018

changing-speed-limit-in city-by-abudhabi-police-ePathram
അബുദാബി : തലസ്ഥാനത്തെ റോഡു കളില്‍ വേഗ പരി ധിക്കു നിയന്ത്രണം വരുന്നു. റോഡു കളിലെ സൈൻ ബോർഡു കളിൽ കുറി ച്ചിട്ടി രിക്കുന്ന പരമാവധി വേഗ പരിധി യേക്കാള്‍ 20 കിലോമീറ്റര്‍ അധികം വേഗത യിൽ പോകാം എന്നുള്ള നിലവിലെ അനുമതി യാണ് ആഗസ്റ്റ് 12 മുതല്‍ നിർത്തലാക്കുന്നത്. നിയമ ലംഘകർ 600 ദിർഹം പിഴയും അടക്കണം.

ഇതു പ്രകാരം 80 കിലോ മീറ്റർ വേഗ പരിധിയുള്ള റോഡിൽ വാഹന ത്തിന്റെ സ്പീഡ് 81 ആയാൽ റഡാർ അടിക്കും.120 കിലോമീറ്റർ വേഗ പരിധിയുള്ള റോഡിൽ വേഗം121 ആയാലും നിയമ ലംഘനം തന്നെ.

നിലവിൽ 100 കിലോ മീറ്റര്‍ പരമാവധി വേഗത യിൽ പോകാൻ അനുമതി ഉള്ള ഇട ങ്ങളിൽ 120 കിലോ മീറ്റര്‍ വരെ പോകാ മായി രുന്നു. പ്രധാന റോഡു കളി ലും ചെറിയ റോഡു കളിലും ഈ അധിക വേഗാനുമതി ഉണ്ടാ യിരുന്ന താണ് നിർത്ത ലാക്കു ന്നത്.

അബുദാബി റോഡു കളിലെ അപ കട ങ്ങളേ യും നിയമ ലംഘന ങ്ങളേയും കുറിച്ച് വിശദ പഠന ങ്ങള്‍ നടത്തി യതിനു ശേഷമാണ് ഈ തീരു മാനം എടു ത്തത് എന്നും അബു ദാബി പോലീസ് ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈഥി പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ആറു മാസത്തില്‍ 600 കിലോ ഗ്രാം ലഹരി മരുന്നു പിടിച്ചെടുത്തു

July 26th, 2018

uae-police-busts-narcotic-smugglers-gang-ePathram
അബുദാബി : വിവിധ കേസു കളി ലായി കഴിഞ്ഞ ആറ് മാസ ത്തിനു ള്ളില്‍ 1,274  ലഹരി മരുന്നു വ്യാപാരി കളില്‍ നിന്നും 640,000 ലഹരി ഗുളിക കള്‍ ആന്റി നാര്‍ക്കോ ട്ടിക്‌സ് വകുപ്പ് പിടി ച്ചെടു ത്തു. ഇത് ഏക ദേശം 600 കിലോ ഗ്രാം വരും.

‘സ്‌നിപ്പര്‍’ എന്ന് പേരിട്ടു വിളിച്ച ഓപ്പറേഷന്‍ വഴി ഒരു സ്വദേശി യേയും ഒരു ഏഷ്യന്‍ വംശജ നേയും 57 കിലോ ഹാഷിഷു മായി അറസ്റ്റു ചെയ്തിട്ടുണ്ട്.

21 ദിവസം നിരീ ക്ഷിച്ച തിന് ശേഷം കാറില്‍ നിന്നും മയക്കു മരുന്ന് ഉല്‍പന്നം കൈ മാറ്റം ചെയ്യു മ്പോഴാണ് അറസ്റ്റു ചെയ്തത് എന്നും പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പൊതു മാപ്പ് : ഒന്‍പതു ​കേന്ദ്ര ങ്ങളിൽ രജിസ്​റ്റർ ചെയ്യുവാന്‍ സൗകര്യം

July 25th, 2018

federal-authority-for-identity-and-citizen-ship-ePathram
അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് വേണ്ട വിധം പ്രയോജന പ്പെടു ത്തു വാനായി ഒന്‍പതു കേന്ദ്ര ങ്ങള്‍ തുറന്നു പ്രവര്‍ ത്തിക്കും എന്ന് അധികൃതര്‍.

കൃത്യമായ രേഖ കള്‍ ഇല്ലാതെ നിയമ വിരുദ്ധ മായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് ശിക്ഷാ നടപടി കള്‍ ഇല്ലാതെ രാജ്യം വിട്ടു പോകുവാനോ താമസം നിയമാനുസൃത മാക്കു കയോ ചെയ്യുന്ന തിനു വേണ്ടി യുള്ള നടപടി കള്‍ക്കു വേണ്ടി യാണ് ഒന്‍പതു കേന്ദ്ര ങ്ങള്‍ ഒരുക്കി യിരി ക്കു ന്നത്.

ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബർ 31 വരെ മൂന്നു മാസ ത്തെ സമയ മാണ് അനുവദിച്ചിരിക്കുന്നത്. വെള്ളി, ശനി ഒഴികെ യുള്ള എല്ലാ ദിവസ ങ്ങളി ലും രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ ഈ കേന്ദ്ര ങ്ങൾ പ്രവർത്തിക്കും.

വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്ന വർ, തൊഴിൽ – സ്പോണ്‍സര്‍ ഷിപ്പ് പ്രശ്ന ങ്ങള്‍ ഉള്ള വർ ക്കും ഈ കാലയളവില്‍ തങ്ങളു ടെ രേഖകള്‍ പിഴ കൂടാ തെ ശരി യാക്കു വാന്‍ സാധിക്കും.

* ‘Protect Yourself by Modifying Your Status‘ 

* W A M

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വീടു പൂട്ടിയിട്ടു പോകുന്നവര്‍ ജാഗ്രത പാലിക്കുക : പോലീസ്

July 11th, 2018

abudhabi-police-inform-to-citizens-residents-to-secure-their-homes-while-traveling-ePathram
അബുദാബി : വേനലവധിക്ക് വീട് അടച്ചു പൂട്ടി പോകു ന്നവര്‍ മുന്‍ കരുതലുകള്‍ എടുക്കണം എന്ന് അബു ദാബി പോലീസ്. മോഷ്ടാക്കളില്‍ നിന്നും തീപ്പിടുത്ത ത്തില്‍ നിന്നും അവരുടെ സ്വത്തു ക്കള്‍ സംര ക്ഷിക്കു വാന്‍ ഓരോ രുത്തരും നടപടി കള്‍ സീകരിക്കണം.

വാഹന ങ്ങള്‍ സുരക്ഷിത മായി സൂക്ഷി ക്കുന്നതിന് അലാറം സ്ഥാപിക്കുക, സ്വര്‍ണം, പണം എന്നിവ വീടു കളില്‍ വെക്കാ തിരി ക്കുക വീടു കളിലെ ഗ്യാസ് സിലിണ്ട റുകള്‍ സുര ക്ഷിത മായ സ്ഥാനത്ത് വെക്കുക തുട ങ്ങിയ മുന്‍ കരു തലു കള്‍ സീകരിക്കണം എന്നും അധി കൃതര്‍ ഓര്‍മ്മിപ്പിച്ചു.

സാമൂഹിക സുരക്ഷ യുടെ ഭാഗ മായി അബു ദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ  നടത്തുന്ന ബോധ വത്ക രണ ക്യാമ്പയി നിലാണ് ഇക്കാര്യം ഓര്‍മ്മി പ്പി ച്ചിരി ക്കു ന്നത്. വീട് അടച്ചു പൂട്ടി രാജ്യ ത്തിനു പുറ ത്ത് പോകു ന്നവര്‍ വിവരം അടുത്തുള്ള പോലീസ് സ്‌റ്റേഷ നില്‍ അറിയിക്കണം.

സ്വത്തുക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് വിദേശ കാര്യ വകുപ്പു മായി ചേര്‍ന്ന് നിരവധി സുരക്ഷ പദ്ധതി കള്‍ ആസൂത്രണം ചെയ്തിട്ടു ള്ളതായി അബുദാബി പോലീസ് അറിയിച്ചു.

* Twitter
* YouTube
* Instagram
* Face Book Page

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചാവക്കാട്ടു കാരായ സഹോദരന്മാർ ഖത്തറിൽ മരിച്ചു
Next »Next Page » തട്ടത്താഴത്ത് മുസ്തഫ ക്കു യാത്രയയപ്പ് »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine