ഡ്രൈവർ മാർക്ക് മുന്നറി യിപ്പു മായി ആഭ്യന്തര മന്ത്രാലയം

September 1st, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : ഈദ് ആഘോഷ വേള യിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തണം എന്നും ഗതാഗത നിയമ ങ്ങൾ കൃത്യ മായി പാലി ക്കണം എന്നും ആഭ്യന്തര മന്ത്രാ ലയം മുന്നറിയിപ്പ്.

ഡ്രൈവിംഗിനിടെ ഫോണിലൂടെ ഈദ് ആശംസകള്‍ അയ ക്കരുത്. മാത്രമല്ല വാഹനം ഓടിക്കു മ്പോൾ ഫോട്ടോ എടു ക്കുന്നതും സെല്‍ഫി എടുക്കലും റോഡ് സുരക്ഷക്ക് എതിരാണ് എന്നും സോഷ്യൽ മീഡിയ കളിൽ ഇട പെട രുത് എന്നും ഇത് അപകടം ഉണ്ടാകു വാ നുള്ള സാദ്ധ്യത കൾ വർദ്ധി പ്പിക്കും എന്നും ആഭ്യന്തര മന്ത്രാലയം മുന്നറി യിപ്പ് നല്‍കി.

വാഹനം ഓടിക്കുമ്പോൾ സെൽ ഫോണ്‍ ഉപയോഗി ക്കുകയോ മേൽപ്പറഞ്ഞ ഏതെങ്കിലും പ്രവൃത്തി കളില്‍ ഏര്‍ പ്പെടു കയോ ചെയ്താല്‍ 800 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ നാലു ബ്ലാക്ക് പോയിന്റു കളും നൽകും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ 543 തടവു കാർക്ക് ശൈഖ് മുഹമ്മദ് മോചനം നൽകി

August 30th, 2017

dubai-ruler-sheikh-mohammed-bin-rashid-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസി‍ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 543 തടവു കാരുടെ മോചന ത്തിന് ഉത്തരവിട്ടു.

ബലി ‌പെരു ന്നാള്‍ ആഘോഷ ത്തി നോട് അനു ബന്ധി ച്ചാണ് വിവിധ രാജ്യ ക്കാരായ തടവുകാരെ മോചി പ്പി ക്കു വാന്‍ ശൈഖ് മുഹമ്മദ് നിര്‍ദ്ദേശം നല്‍കിയത്. 

തടവു കാരുടെ കുടുംബ ത്തിന് ഇത് സന്തോഷം നല്‍കും എന്നു കരുതുന്നു എന്നും മോചന നടപടി ക്രമ ങ്ങൾ ആരംഭിച്ച തായും ദുബായ് അറ്റോർണി ജനറൽ ഇസ്സാം ഈസ്സാ അൽ ഹുമൈദാൻ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബലി പെരുന്നാളിന് സൗജന്യ വൈ ഫൈ ഒരുക്കി ഇത്തി സലാത്ത്

August 30th, 2017

logo-etisalat-uae-telecommunication-ePathram
അബുദാബി: ബലിപെരുന്നാൾ ആഘോഷ ങ്ങളുടെ ഭാഗ മായി ആഗസ്റ്റ് 30 മുതൽ സെപ്റ്റംബര്‍ 9 വരെ ഇത്തി സലാത്ത് സൗജന്യ വൈ ഫൈ നൽകുന്നു.

വിമാന ത്താവള ങ്ങൾ, മാളു കള്‍, റസ്റ്റോറണ്ടു കള്‍ കഫെ കൾ, പാർക്കു കൾ, ബീച്ചു കൾ തുടങ്ങിയ പൊതു സ്ഥല ങ്ങളി ലാണ് ജന ങ്ങൾക്ക് സൗജന്യ മായി അതി വേഗ ഇൻറർ നെറ്റ് സൗകര്യം ലഭിക്കുക എന്ന് ഇത്തി സലാത്ത് ചീഫ് കൺസ്യൂമർ ഓഫീസർ ഖാലിദ് അൽ ഖൗലി അറി യിച്ചു.

യു. എ. ഇ. വൈ ഫൈ ബൈ ഇത്തി സലാത്ത് എന്ന സിഗ്നൽ മൊബൈല്‍ ഫോണില്‍ കണക്ട് ചെയ്ത് രജിസ്റ്റർ ചെയ്യുക. തുടര്‍ന്നു എസ്. എം. എസ്. ആയി ലഭിക്കുന്ന പാസ്സ് വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം വൈ ഫൈ ഉപയോ ഗിക്കാം.

വിശദാംശ ങ്ങള്‍ ക്കായി വെബ് സൈറ്റ് സന്ദര്‍ശി ക്കുക

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബലി പെരുന്നാള്‍ : യു. എ. ഇ. യില്‍ 803 തടവു കാര്‍ക്ക് മോചനം

August 29th, 2017

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : ബലി പെരുന്നാള്‍ പ്രമാണിച്ച് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 803 തടവു കാര്‍ക്ക് മോചനം നല്‍കി.

വിവിധ കുറ്റ കൃത്യങ്ങൾ ക്കായി തടവില്‍ കഴിഞ്ഞിരുന്ന ഇവരുടെ പേരില്‍ നില നില്‍ക്കുന്ന സാമ്പ ത്തിക ബാദ്ധ്യത കള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കും എന്നും  ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറി യിച്ചു.

തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ കഴിയട്ടെ എന്നും അവരുടെ കുടുംബ ത്തിന് ഉണ്ടായിരുന്ന ബുദ്ധി മുട്ടുകള്‍ ക്ക് ആശ്വാസം ലഭിക്കട്ടെ എന്നും പ്രസിഡണ്ട് ആശംസിച്ചു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാറ്റ്​ നിയമ ഉത്തരവ് യു. എ. ഇ. പ്രസിഡണ്ട് പ്രഖ്യാപിച്ചു

August 28th, 2017

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : യു. എ. ഇ. നടപ്പിലാക്കുന്ന മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) നിയമ ത്തിന് പ്രസിഡണ്ട് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി.

ലോകത്ത് ഏറ്റവും കുറഞ്ഞ നികുതി നിരക്കു മായി 2018 ജനുവരി ഒന്നു മുതലാണ് ‘വാറ്റ്’ യു. എ. ഇ. യില്‍ പ്രാബ ല്യ ത്തില്‍ വരിക.

അഞ്ച് ശതമാനം ആണ് യു. എ. ഇ. യിലെ മൂല്യവര്‍ദ്ധിത നികുതി. വാറ്റ് നടപ്പിലാ ക്കിയ മറ്റ് രാജ്യ ങ്ങളെ അപേ ക്ഷിച്ച് ഏറ്റവും കുറഞ്ഞ ശത മാന ത്തിലുള്ള നികുതി നിയമ മാണ് ”ഫെഡറല്‍ നിയമം നമ്പര്‍ 8 – 2017 ”

uae-president-issues-new-tax-procedures-law-ePathram

ജി. സി. സി. യിലെ എല്ലാ രാജ്യ ങ്ങളും അടുത്ത രണ്ടു വര്‍ഷ ത്തിനകം വാറ്റ് നടപ്പി ലാക്കുവാന്‍ തീരു മാനി ച്ചി ട്ടുണ്ട്. രാജ്യത്തേക്ക് ഇറക്കു മതി ചെയ്യുന്ന ചരക്കുകള്‍ ക്ക് വാറ്റ് ബാധക മാണ്. ഉത്പാദന, വിതരണ മേഖക ളിലും അഞ്ച് ശത മാനം മൂല്യ വര്‍ദ്ധിത നികുതി ബാധക മാണ് എന്നും നിയമം വ്യക്തമാക്കുന്നു.

എന്നാല്‍ പ്രാഥമിക – സ്കൂൾ വിദ്യാഭ്യാസ ത്തെയും രോഗ പ്രതിരോധ സേവന ങ്ങളെയും പൂർണ്ണ മായും വാറ്റി ല്‍ നിന്നും ഒഴിവാക്കി യിട്ടുണ്ട്.

മാത്രമല്ല ടാക്സി, മെട്രോ തുടങ്ങിയ യാത്രാ സംവിധാ നങ്ങൾ, രാജ്യാന്തര വിമാന യാത്രകൾ‍, സ്വന്ത മായു ള്ള തോ വാടക ക്ക് എടുത്തതോ ആയ താമസ സ്ഥല ങ്ങൾ‍, സ്വർണ്ണം അടക്ക മുള്ള വില പിടിപ്പുള്ള ലോഹ ങ്ങളി ലുള്ള നിക്ഷേപം, ജി. സി. സി.ക്കു പുറത്തേക്കുള്ള കയറ്റു മതി തുട ങ്ങിയ വയെ യും ചില സേവന മേഖല കളെ യും വാറ്റിൽ നിന്നും ഒഴിവാക്കി യിട്ടുണ്ട്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ ഈദ് ആഘോഷം വെള്ളിയാഴ്‌ച
Next »Next Page » ശിഹാബ് തങ്ങൾ നിത്യവസന്തം : ശൈഖ് അലി അൽ ഹാഷിമി »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine