അബുദാബി പൊലീസ് ‘സായിദ് വർഷം 2018’ മുദ്രാ വാക്യമാക്കി

October 31st, 2017

zayed-year-2018-sheikh-zayed-calligraphy-by-khaleelulla-ePathram
അബുദാബി : രാഷ്ട്രപിതാവും രാജ്യത്തിന്റെ പ്രഥമ പ്രസിഡണ്ടും ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജൻമ ശതാബ്ദി വർഷ മായ 2018 ‘സായിദ് വര്‍ഷം’ ആയി ആച രി ക്കു ന്നതു മായി ബന്ധപ്പെട്ട് അബു ദാബി പൊലീസ് ഔദ്യോഗിക എഴുത്തു കളിൽ ‘സായിദ് വർഷം – 2018’ എന്ന മുദ്രാ വാക്യം ഉപ യോഗി ച്ചു തുടങ്ങി. വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

ഔദ്യോഗിക എഴുത്തു കളിലും പ്രഭാഷണ ങ്ങളിലും സായിദ് വർഷാചരണ മുദ്രാ വാക്യം ഉൾ പ്പെടു ത്തുന്നത് ദേശീയ ഐക്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കും എന്ന് അബു ദാബി പൊലീസ് അക്കാദമി യുടെ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഡവലപ്പ് മെന്റ് ഡയറക്ടർ കേണൽ ഡോ. ഇബ്രാഹിം ഹമദ് അൽ ഹിനായ് അറി യിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നികുതി നിയമ ങ്ങൾക്ക് അംഗീകാരം നല്‍കി

October 24th, 2017

uae-president-issues-new-tax-procedures-law-ePathram
അബുദാബി : യു. എ. ഇ. യിലെ എക്സൈസ് നികുതി, വാറ്റ് എന്നിവയുടെ നടപടി ക്രമ ങ്ങളു മായി ബന്ധപ്പെട്ട നിയമ ങ്ങൾക്ക് യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീ കാരം നൽകി.

എക്സൈസ് നിയമ പരിധി യിൽ പ്പെടുന്ന ഉൽപന്ന ങ്ങളു ടെ നികുതി നിരക്ക് സംബ ന്ധിച്ച് മന്ത്രി തല ഉത്ത രവും (നമ്പർ 38-2017, 36-2017, 07-2017) അദ്ദേഹം പുറ ത്തിറക്കി.

നികുതി സംബന്ധിച്ച ഫെഡറൽ നിയമ ഉത്തരവ് യു. എ. ഇ.  പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് പുറ പ്പെടു വിച്ചി രുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പതാക ദിനാചരണം നവംബർ രണ്ടിന്

October 23rd, 2017

november-3-uae-flag-day-celebration-ePathram
അബുദാബി : നവംബര്‍ രണ്ട് വ്യാഴാഴ്ച യു. എ. ഇ. പതാക ദിന മായി ആചരിക്കും. എല്ലാ മന്ത്രാല യങ്ങളും സര്‍ക്കാര്‍ വകുപ്പു കളും അനു ബന്ധ സ്ഥാപ നങ്ങളും നവംബര്‍ രണ്ടിനു രാവിലെ പതിനൊന്നു മണിക്ക് ദേശീയ പതാക ഉയര്‍ത്തി പതാക ദിനം ആചരിക്കും.

logo-uae-flag-day-ePathram

ഇതു വരെ നവംബർ മൂന്നിന് ആയി രുന്നു യു. എ. ഇ. പതാക ദിനം ആചരിച്ചു വന്നിരുന്നത്. എന്നാല്‍ ഇൗ വർഷം നവംബർ രണ്ടിന് ആചരിക്കണം എന്ന് മിനിസ്ട്രി ഓഫ് ക്യാബിനറ്റ് ആന്‍ഡ് ഫ്യൂച്ചര്‍ പുറത്തിറ ക്കിയ സർക്കു ലറിൽ പറയുന്നു. ദേശ സ്‌നേഹം,  രാജ്യത്തെ ഭരണ നേതൃത്വം, ഐക്യം, സാഹോ ദര്യം എന്നിവ യോ ടെല്ലാം ഐക്യ ദാര്‍ഢ്യവും പ്രഖ്യാപിച്ചു കൊണ്ടാണ് പതാക ദിനം ആചരി ക്കുന്നത്.

യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഭരണാധി കാരി യായി ചുമതല യേറ്റ തിന്റെ സ്മരണാര്‍ത്ഥം യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂ മിന്റെ നിര്‍ദ്ദേശ പ്രകാര മാണ് 2013 നവംബര്‍ മുതല്‍ എല്ലാ വര്‍ഷ വും പതാക ദിനം ആചരി ക്കുവാന്‍ തുടങ്ങിയത്.

*  W A M

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇ – സിഗരറ്റിനു ദുബായിലെ മാളു കളിൽ വിലക്ക്

October 18th, 2017

uae-no-smoking-zone-ePathram
ദുബായ് : ഇ – സിഗരറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഇലക്ട്രോണിക് സിഗററ്റു കളുടെ ഉപയോഗം ഷോപ്പിംഗ് മാളു കളിൽ പൂർണ്ണ മായും അവസാനി പ്പിക്കു വാൻ ദുബായ് മുനി സി പ്പാലിറ്റി കൂടുതൽ കടുത്ത നടപടി കൾ സ്വീകരിക്കും എന്ന് അധികൃതർ.

ഇ – സിഗരറ്റ്ഉപയോഗി ക്കുന്ന വരെ മാളു കൾക്ക് ഉള്ളിലോ സമീപത്തോ  കണ്ടെത്തി യാൽ പൊലീസിൽ അറി യിക്കണം എന്ന് സുരക്ഷാ ജീവന ക്കാർക്ക് നിർദ്ദേശം നൽകി എന്നും മുനിസി പ്പാലി റ്റിയുടെ പബ്ലിക് ഹെൽത്ത് ആൻറ് സേഫ്റ്റി വകുപ്പ് അധി കൃതര്‍ അറിയിച്ചു.

പൊതു സ്ഥല ങ്ങളിൽ പുകയില ഉപയോഗി ക്കുന്നത് വർഷ ങ്ങൾക്ക് മുമ്പ് തന്നെ നിരോധി ച്ചതാണ്.  ഇ – സിഗ രറ്റു ക കളുടെ ഇറക്കു മതിയും വിൽപനയും വിലക്കി യിട്ടുമുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായ് റോഡു കളിൽ ഒക്ടോബര്‍ 15 മുതല്‍ വേഗ പരിധി 110 കിലോ മീറ്റര്‍

October 15th, 2017

dubai-new-road-epathram
ദുബായ് : എമിറേറ്റിലെ ഏറ്റവും തിരക്കേറി യതും പ്രധാന വീഥി കളുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമി റേറ്റ്സ് റോഡ് എന്നിവ യില്‍ 2017 ഒക്ടോ ബര്‍ 15 ഞായറാഴ്ച മുതല്‍ പരമാവധി വേഗ പരിധി 110 കിലോ മീറ്റര്‍ ആയിരിക്കും എന്ന് അധി കൃതർ.

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗത അനു വദി ച്ചി രുന്ന താണ് ഇന്നു മുതല്‍ 110 ആയി കുറ ച്ചത്. പുതിയ നിയമം നടപ്പി ലാക്കു വാനാ യി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോ റിറ്റി (ആര്‍. ടി. എ.) യും ദുബായ് പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും രംഗ ത്തുണ്ട്.

ഈ രണ്ടു റോഡു കളി ലും മുന്‍ വര്‍ഷ ങ്ങളില്‍ ഉണ്ടായ അപകട നിരക്ക് പഠന വിധേയ മാക്കി യപ്പോള്‍ 60 ശത മാനം അപകട ങ്ങള്‍ ക്കും കാരണം അമിത വേഗം എന്ന് കണ്ടെത്തി യിരുന്നു. അപകട ങ്ങള്‍ കുറക്കു വാനും റോഡ് സുരക്ഷ യും ലക്ഷ്യം വെച്ചാണ് പുതിയ നടപടി. നിയമ ലംഘ കര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും എന്നും അധി കൃത രുടെ മുന്നറി യിപ്പുണ്ട്.

വേഗ പരിധി കുറക്കുന്നു എന്നുള്ള സൂചനാ ബോർ‍ഡു കളും അത്യാധുനിക റഡാര്‍ ക്യാമറ കളും പുതിയ നട പടി യുടെ ഭാഗ മായി പോലീസ് സ്ഥാപിച്ചിട്ടുണ്ട്.

Tag :- W A MRTA

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുലര്‍കാല മഞ്ഞ് : ഡ്രൈവർമാർക്ക് മുന്നറിയിപ്പ്
Next »Next Page » വടകര എൻ. ആർ. ഐ. ഫോറം കുടുംബ സംഗമം »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine