ഇലക്ട്രോണിക് സിഗരറ്റ് വലിച്ചാല്‍ 2000 ദിര്‍ഹം പിഴ

November 21st, 2017

uae-no-smoking-zone-ePathram
ദുബായ് : ഷോപ്പിംഗ് മാളു കളിലും പൊതു സ്ഥലങ്ങ ളിലും ഇലക്ട്രോണിക് സിഗരറ്റ് (ഇ – സിഗരറ്റ്) വലി ക്കുന്ന വര്‍ക്ക് 2000 ദിര്‍ഹം പിഴ ശിക്ഷ എന്ന് ദുബായ് നഗര സഭ അധികൃതർ. ജനങ്ങളുടെ ആരോഗ്യ സംര ക്ഷണം ഉറപ്പു വരുത്തു വാനുള്ള നട പടി കളുടെ ഭാഗ മാണ് തീരുമാനം.

യു. എ. ഇ. ഫെഡറൽ നിയമ പ്രകാരം രാജ്യത്ത് ഇ – സിഗ രറ്റു കൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും നിരോ ധിച്ചിട്ടുണ്ട്. അതിനാല്‍ പൊതു സ്ഥല ങ്ങളില്‍ ഇലക്ട്രോണിക് സിഗററ്റ് ഉപ യോഗി ക്കുന്ന വര്‍ക്ക് പിഴ നല്‍കേണ്ടി വരുന്നത് എന്ന് ദുബായ് നഗര സഭയിലെ പൊതു ജന ആരോഗ്യ സുരക്ഷ വിഭാഗം മേധാവി റിഥ അൽ സല്‍മാന്‍ അറിയിച്ചു.

മാളുകളില്‍ പൊതു ജനങ്ങള്‍ കുറ്റം ചെയ്താല്‍ സുരക്ഷാ ജീവനക്കാർക്കും മാള്‍ അധികൃതര്‍ ക്കും പോലീസു മായി ബന്ധ പ്പെടാന്‍ അധികാരം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി പോലീസ് പുതിയ യൂണി ഫോമില്‍

November 12th, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : പോലീസ് സേന യുടെ അറുപതാം വാര്‍ ഷിക ത്തിന്റെ ഭാഗ മായി അബുദാബി പോലീ സിന്റെ യൂണി ഫോമില്‍ മാറ്റം.

ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന പരിപാടി യിലാണ് അബുദാബി പോലീസ് ചീഫ് കമാന്‍ ഡര്‍ മേജര്‍ ജനറല്‍ മുഹ മ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി പുതിയ യൂണി ഫോം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പച്ച നിറ ത്തിലുള്ള പരമ്പരാ ഗത പോലീസ് വേഷ ത്തില്‍ നിന്നും മാറി വിവിധ പദവി കള്‍ക്ക് അനു സരിച്ച് ഇളം തവിട്ട്, കടും ചാരം, കടും നീല എന്നീ നിറ ങ്ങളി ലായി രിക്കും. നവം ബര്‍ 21 മുതല്‍ അബുദാബി പോലീ സിനെ കാണുക.

ചുവന്ന ഷൂസിന് പകരം വകുപ്പുകള്‍ അനു സരിച്ച് കറുപ്പും വെളുപ്പും ഷൂ ഉപയോഗി ക്കും. സ്യൂട്ട്, ടൈ എന്നിവ യൂണി ഫോമി ന്റെ ഭാഗ മായിട്ടുണ്ട് എന്ന ഒരു പ്രത്യേകത കൂടി യുണ്ട്.

new-uniform-2017-abudhabi-police-ePathram
ജനറല്‍ പോലീസ്, ഓഫീസ് വിഭാഗം, പ്രത്യേക സേന, പട്രോളിംഗ് വകുപ്പ്, വനിതാ പോലീസ് എന്നി ങ്ങനെ തരം തിരിച്ചുള്ള താണ് പുതിയ യൂണിഫോം.

ജനറൽ പോലീസി ലുള്ളവർ ഇളം തവിട്ട് നിറ മുള്ള സ്യൂട്ടും തൊപ്പിയും കറുത്ത ഷൂസും ധരിക്കും. ഓഫീസ് വിഭാഗ ത്തി ലുള്ള വര്‍ ഇളം തവിട്ട് നിറ മുള്ള യൂണി ഫോമും കറുത്ത ഷൂസ് എന്നിവ യും മിലിട്ടറി സേന യുടേതിന് സമാനമായ ചാര നിറ ത്തിലുള്ള യൂണി ഫോമും ഷൂ വും പ്രത്യേക സേനാ വിഭാഗ ത്തിനും ഓഫീസ് വിഭാഗ ത്തി ന്റെതു പോലെ യുള്ള യൂണി ഫോ മും ചാര നിറ ത്തിലുള്ള ഷൂ വും പട്രോളിംഗ് വകുപ്പിന് നല്‍കി യിരി ക്കുന്നത്.

വനിതാ പൊലീസിൽ ഓഫീസ് വിഭാഗ ത്തില്‍ കടും ചാര നിറവും പട്രോളിംഗ് വിഭാഗ ത്തില്‍ കടും നീല നിറ വും ആയിരിക്കും.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമിത ശബ്ദ ത്തില്‍ വാഹനം ഓടിക്കു ന്നവ ര്‍ക്കു മുന്നറി യിപ്പു മായി പോലീസ്

November 1st, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : മറ്റുള്ള വർക്ക് ശല്യ മാകുന്ന രീതി യിൽ അമിത ശബ്ദം പുറപ്പെടുവിച്ച വാഹനം ഓടിക്കു ന്നവ ര്‍ക്ക് എതിരെ പിഴയും ബ്ലാക്ക് പോയിന്റും അടക്കമുള്ള ശക്തമായ ശിക്ഷാ നടപടി കളു മായി അബു ദാബി പോലീസ്.

ഇന്ന് ഏറ്റവും കൂടുതല്‍ ആളു കള്‍ ഉപ യോഗി ക്കുന്ന നവ മാധ്യമ ങ്ങളായ ഇന്‍സ്റ്റാഗ്രാം,  യൂട്യൂബ്, ഫേയ്സ് ബുക്ക് അടക്ക മുള്ള സോഷ്യല്‍ മീഡിയ കളില്‍ റിലീസ് ചെയ്ത വീഡിയോ കളി ലൂടെ നിയമം കർശ്ശന മാക്കു ന്നതിനെ കുറിച്ച് അബു ദാബി പോലീസ് ജനങ്ങൾക്ക് അറിയിപ്പ് നൽകി.

പൊതു ഇട ങ്ങളില്‍ മറ്റുള്ള വര്‍ക്ക് ശല്യം ആവുന്ന വിധ ത്തില്‍ അമിത ശബ്ദം പുറപ്പെടുവി ക്കുന്ന വാഹനങ്ങ ള്‍ക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ശിക്ഷ യായി നല്‍കും എന്ന് അബു ദാബി പോലീസ് അറി യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി പൊലീസ് ‘സായിദ് വർഷം 2018’ മുദ്രാ വാക്യമാക്കി

October 31st, 2017

zayed-year-2018-sheikh-zayed-calligraphy-by-khaleelulla-ePathram
അബുദാബി : രാഷ്ട്രപിതാവും രാജ്യത്തിന്റെ പ്രഥമ പ്രസിഡണ്ടും ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജൻമ ശതാബ്ദി വർഷ മായ 2018 ‘സായിദ് വര്‍ഷം’ ആയി ആച രി ക്കു ന്നതു മായി ബന്ധപ്പെട്ട് അബു ദാബി പൊലീസ് ഔദ്യോഗിക എഴുത്തു കളിൽ ‘സായിദ് വർഷം – 2018’ എന്ന മുദ്രാ വാക്യം ഉപ യോഗി ച്ചു തുടങ്ങി. വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

ഔദ്യോഗിക എഴുത്തു കളിലും പ്രഭാഷണ ങ്ങളിലും സായിദ് വർഷാചരണ മുദ്രാ വാക്യം ഉൾ പ്പെടു ത്തുന്നത് ദേശീയ ഐക്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കും എന്ന് അബു ദാബി പൊലീസ് അക്കാദമി യുടെ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഡവലപ്പ് മെന്റ് ഡയറക്ടർ കേണൽ ഡോ. ഇബ്രാഹിം ഹമദ് അൽ ഹിനായ് അറി യിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നികുതി നിയമ ങ്ങൾക്ക് അംഗീകാരം നല്‍കി

October 24th, 2017

uae-president-issues-new-tax-procedures-law-ePathram
അബുദാബി : യു. എ. ഇ. യിലെ എക്സൈസ് നികുതി, വാറ്റ് എന്നിവയുടെ നടപടി ക്രമ ങ്ങളു മായി ബന്ധപ്പെട്ട നിയമ ങ്ങൾക്ക് യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീ കാരം നൽകി.

എക്സൈസ് നിയമ പരിധി യിൽ പ്പെടുന്ന ഉൽപന്ന ങ്ങളു ടെ നികുതി നിരക്ക് സംബ ന്ധിച്ച് മന്ത്രി തല ഉത്ത രവും (നമ്പർ 38-2017, 36-2017, 07-2017) അദ്ദേഹം പുറ ത്തിറക്കി.

നികുതി സംബന്ധിച്ച ഫെഡറൽ നിയമ ഉത്തരവ് യു. എ. ഇ.  പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് പുറ പ്പെടു വിച്ചി രുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പതാക ദിനാചരണം നവംബർ രണ്ടിന്
Next »Next Page » യു. എ. ഇ. എക്സ് ചേഞ്ച് ജീവനക്കാർ ദീപാ വലി ആഘോഷിച്ചു »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine