ദുബായ് : ഷോപ്പിംഗ് മാളു കളിലും പൊതു സ്ഥലങ്ങ ളിലും ഇലക്ട്രോണിക് സിഗരറ്റ് (ഇ – സിഗരറ്റ്) വലി ക്കുന്ന വര്‍ക്ക് 2000 ദിര്‍ഹം പിഴ ശിക്ഷ എന്ന് ദുബായ് നഗര സഭ അധികൃതർ. ജനങ്ങളുടെ ആരോഗ്യ സംര ക്ഷണം ഉറപ്പു വരുത്തു വാനുള്ള നട പടി കളുടെ ഭാഗ മാണ് തീരുമാനം.
യു. എ. ഇ. ഫെഡറൽ നിയമ പ്രകാരം രാജ്യത്ത് ഇ – സിഗ രറ്റു കൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും നിരോ ധിച്ചിട്ടുണ്ട്. അതിനാല്‍ പൊതു സ്ഥല ങ്ങളില്‍ ഇലക്ട്രോണിക് സിഗററ്റ് ഉപ യോഗി ക്കുന്ന വര്‍ക്ക് പിഴ നല്‍കേണ്ടി വരുന്നത് എന്ന് ദുബായ് നഗര സഭയിലെ പൊതു ജന ആരോഗ്യ സുരക്ഷ വിഭാഗം മേധാവി റിഥ അൽ സല്‍മാന്‍ അറിയിച്ചു.
മാളുകളില്‍ പൊതു ജനങ്ങള്‍ കുറ്റം ചെയ്താല്‍ സുരക്ഷാ ജീവനക്കാർക്കും മാള്‍ അധികൃതര്‍ ക്കും പോലീസു മായി ബന്ധ പ്പെടാന്‍ അധികാരം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.