റിയാദ് : ഒളിച്ച് വെക്കാനുള്ളതല്ല വിളിച്ച് പറയാനുള്ളതാണ് കവിതയെന്ന് കവി മുരുകന്‍ കാട്ടാക്കട. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി എഴുത്തുകാരെ സ്വീകരിക്കാനുള്ള വിമുഖത കാണിക്കുന്ന പ്രവണത മലയാള മുഖ്യാധാരാ സാഹിത്യത്തിലുണ്ടെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു. മീഡിയ ഫോറം പ്രസിഡന്‍റ് കെ. യു. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട്, എസ്. എന്‍. ചാലക്കോടന്‍ എന്നിവര്‍ പ്രസംഗിച്ചു.



അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഭാഷാ പ്രചാരണ പരിപാടിയില്‍ മെയ് 16 ഞായറാഴ്ച രാത്രി 8: 30 നു ‘എന്‍റെ ഭാഷ എന്‍റെ സംസ്കാരം’ എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ എന്‍. പി. ഹാഫിസ് മുഹമ്മദ്, കവിയും ഗാന രചയിതാവുമായ പി. കെ. ഗോപി എന്നിവര്‍ സംസാരിക്കുന്നു. തുടര്‍ന്ന് സംവാദവും ഉണ്ടായിരിക്കും.
അബുദാബി: പ്രശസ്ത കഥാകാരന്‍ ടി. പത്മനാഭന്‍റെ എഴുത്തിന്‍റെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും ഗള്‍ഫ് നാടുകളിലും നടക്കുന്ന പരിപാടിയില്‍ അബുദാബി മലയാളി സമാജം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കൂട്ടായ്മ യായ ഫ്രണ്ട്‌സ് എ. ഡി. എം. എസ്. ടി. പത്മനാഭന് സ്വീകരണം നല്‍കുന്നു. ഏപ്രില്‍ എട്ട് വ്യാഴാഴ്ച രാത്രി 8.30ന് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ മുഗള്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. എ. എം. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. അബുദാബിയിലെ വിവിധ സംഘടനാ പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും.
പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരന്‍ സത്യന്‍ മാടാക്കരയുടെ ആറാമത് കൃതി ‘മലബാര്‍ സ്കെച്ചുകള്‍’, യു. എ. ഇ. യിലെ പ്രശസ്ത കവി ഇബ്രാഹിം അല്‍ ഹാഷിമി ഇന്ന് (വെള്ളിയാഴ്ച) പ്രകാശനം ചെയ്യും. ദുബായ് ദേര നാസ്സര്‍ സ്ക്വയറിലെ ഫ്ലോറ പാര്‍ക്ക് ഹോട്ടലില്‍ രാത്രി എട്ടിന് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ചിരന്തന സാംസ്കാരിക വേദിയാണ് ‘മലബാര്‍ സ്കെച്ചുകള്‍’ പ്രസിദ്ധീകരിക്കുന്നത്.


























