ദോഹ : സംസ്‌കൃതി ഖത്തർ സംഘടിപ്പിക്കുന്ന സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരത്തിന് പ്രവാസി മലയാളികളിൽ നിന്നും ചെറുകഥകൾ ക്ഷണിക്കുന്നു. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മലയാളത്തിലുള്ള മൗലികമായ രചനകൾ പി. ഡി. എഫ്. ഫോർമാറ്റിൽ cvsaward2024 @ gmail. com എന്ന ഇ- മെയിലിൽ 2024 സെപ്തംബർ 5 നു മുൻപായി കിട്ടത്തക്കവിധം അയക്കാം.
ഇന്ത്യക്കു പുറത്ത് താമസിക്കുന്ന 18 വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസി മലയാളികൾക്കും പങ്കെടുക്കാവുന്ന തരത്തിലാണ് മത്സരം. രചയിതാവിൻ്റെ പേര്, മറ്റു വ്യക്തിഗത വിവരങ്ങൾ ഒന്നും തന്നെ രചനകളിൽ ഉൾക്കൊള്ളിക്കരുത്. എന്നാൽ വിദേശ രാജ്യത്ത് താമസിക്കുന്ന പ്രവാസി എന്ന് തെളിയിക്കുന്ന രേഖകളും മൊബൈൽ നമ്പർ ഉൾപ്പടെയുള്ള മേൽ വിലാസവും രചനയോടൊപ്പം പ്രത്യേകമായി അയക്കണം.
കൂടുതൽ വിവരങ്ങൾക്ക്: (+974) 55 28 75 46, 55 65 95 27 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.