ദുബായ് : ചിന്മയ കോളജ് അലുംനി യു. എ. ഇ. യുടെ കീഴിലെ ചിന്മയം ലിറ്ററേച്ചർ ക്ലബ്ബ്, സമസ്യ എഴുത്തു കുടുംബം (യു. എ. ഇ.) എന്നിവർ സംയുക്തമായി ‘സസ്നേഹം സമസ്യ’ എന്ന പേരിൽ സാഹിത്യ സദസ്സ് സംഘടിപ്പിക്കുന്നു.
ദുബായ് അക്കാഫ് അസ്സോസിയേഷൻ ഹാളിൽ ഏപ്രിൽ 7 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഇഫ്താർ വിരുന്നോടെ ഒരുക്കുന്ന പരിപാടിയിൽ വെച്ച് യു. എ. ഇ. യിലെ മലയാളി കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിക്കും. അക്കാഫ് പ്രസിഡണ്ട് പോൾ ടി. ജോസഫ് മുഖ്യ അതിഥി ആയിരിക്കും.
വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായ ഷീല പോൾ, ബഷീർ തിക്കോടി, സാദിഖ് കാവിൽ, മാത്തുക്കുട്ടി കടോൺ, ഷാബു കിളിത്തട്ടിൽ, ഇ. കെ. ദിനേശൻ, മുരളി മംഗലത്ത്, ഹണി ഭാസ്‌കരൻ, മോഹൻ കുമാർ, മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവരെയാണ് ആദരിക്കുക.
വിവരങ്ങൾക്ക് 052 208 1754 (ഹരിഹരൻ)