പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍

November 22nd, 2024

rsc-icf-uae-pravasi-sathithyolsav-2024-ePathram
അബുദാബി : കലാലയം സാംസ്‌കാരിക വേദി നടത്തുന്ന പതിനാലാം എഡിഷന്‍ ‘യു. എ. ഇ. പ്രവാസി സാഹിത്യോത്സവ്’ 2024 നവംബര്‍ 24 ഞായറാഴ്ച അബുദാബി നാഷണല്‍ തിയേറ്ററില്‍ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, സൂഫി ഗീതം, മലയാള പ്രസംഗം, കഥാ രചന, കവിതാ രചന, കോറൽ റീഡിംഗ്, കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങി 73 മത്സര ഇനങ്ങള്‍ 12 വേദികളിലായി നടക്കുന്ന സാഹിത്യോത്സവ് രാവിലെ 8 മണിക്ക് ആരംഭിക്കും.

രജിസ്റ്റർ ചെയ്ത 7119 പേരിൽ നിന്നും യൂനിറ്റ്, സെക്‌ടർ, സോൺ ഘടകങ്ങളിൽ മത്സരിച്ച് വിജയിയായ ആയിരം പ്രതിഭകളാണ് നാഷണല്‍ സാഹിത്യോത്സ വിൽ മാറ്റുരക്കുക.

‘പരദേശിയുടെ നിറക്കൂട്ട്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവില്‍ ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യു. എ. ഇ. യിലെ വിവിധ സ്‌കൂളു കളിൽ നിന്ന് ക്യാമ്പസ് വിഭാഗത്തിൽ പ്രത്യേക മത്സര ങ്ങളും നടക്കും.

പ്രവാസി വിദ്യാർത്ഥി -യുവ ജനങ്ങളിൽ നിന്ന് കലാ സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി അവസരവും പരിശീലനവും നല്‍കി ഉയർത്തി കൊണ്ടു വരികയും സാമൂഹിക പ്രതി ബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സാഹിത്യോത്സവിലൂടെ ലക്ഷ്യമാക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശൈഖ് അലി അൽ ഹാഷ്മി ഉത്ഘാടനം ചെയ്യും. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡണ്ട് ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖർ പങ്കെടുക്കും. ഗ്ലോബൽ കലാലയം കഥ, കവിത പുരസ്‌കാര ജേതാക്കൾക്കുള്ള പുരസ്‌കാര വിതരണവും സാംസ്കാരിക സമ്മേളനത്തിൽ നടക്കും.

സംഘാടക സമിതി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര, കൺവീനർ ഹംസ അഹ്സനി, ആർ. എസ്. സി. ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി, ഗ്ലോബൽ സെക്രട്ടറി മുസ്തഫ കൂടല്ലൂർ, ആർ. എസ്. സി. നാഷനൽ സെക്രട്ടറിമാരായ സിദ്ധീഖ് പൊന്നാട്, സഈദ് സഅദി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. Face Book 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി

November 20th, 2024

alain-book-festival-logo-al-ain-book-fair-ePathram
അല്‍ഐന്‍ : അബുദാബി അറബിക് ലാംഗ്വേജ് സെൻറർ (എ. എൽ. സി.) സംഘടിപ്പിക്കുന്ന അല്‍ ഐന്‍ പുസ്തകോത്സവം ഹരിത നഗരിയിൽ തുടക്കമായി. ‘എല്ലാ കണ്ണുകളും അൽ ഐനിലേക്ക്’ എന്ന പ്രമേയത്തിൽ ഹസ്സ ബിൻ സായിദ് സ്റ്റേഡിയ ത്തിൽ നടക്കുന്ന പതിനഞ്ചാമത് പുസ്തകോത്സവം നവംബർ 23 വരെ നീണ്ടു നിൽക്കും.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ ജീവ ചരിത്രം ഉൾപ്പെടെയുള്ള ഒട്ടനവധി ഗ്രന്ഥങ്ങൾ പുസ്തകോത്സവത്തിൻ്റെ ശ്രദ്ധാ കേന്ദ്രമാവും.

അബുദാബി കിരീട അവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ്റെ രക്ഷാ കര്‍തൃ ത്വത്തില്‍ ഒരുക്കിയ പുസ്തകോത്സവത്തിൽ പുസ്തക പ്രകാശനം, ശിൽപ്പശാല, കവിതാ പാരായണം, നാടക രചന, സെമിനാറുകൾ , സംവാദങ്ങൾ, സാംസ്കാരിക സമ്മേളങ്ങൾ, അറബിക് നാടോടി സംഗീത – നൃത്ത പരിപാടികൾ, ആരോഗ്യ ബോധ വൽകരണം, സ്വദേശി കർഷകരുമായി സംവാദം തുടങ്ങി 200-ലേറെ വൈവിധ്യങ്ങളായ പരിപാടികൾ കലാ – സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ നേതൃത്വത്തിൽ നടക്കും.

പൊതു ജനങ്ങളിൽ വായനാ സംസ്കാരം വളർത്തു വാനും ഇമറാത്തി സാംസ്‌കാരിക പൈതൃകവുമായി ഇടപഴകുന്നതിനും രാജ്യത്തിൻ്റെ സമ്പന്നമായ പൈതൃകം പിന്തുടരുന്നതിനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇത്തരം പരിപാടികളിലൂടെ സംഘാടകർ ലക്‌ഷ്യം വെക്കുന്നത്. Image Credit : All Eyes on Al Ain

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു

November 19th, 2024

thareemile-kudeerangal-kuzhur-wilson-ePathram
ഷാർജ : ഇന്ത്യന്‍ മഹാ സമുദ്രത്തിലൂടെയുള്ള അഞ്ചു നൂറ്റാണ്ടു കാലത്തെ കുടിയേറ്റങ്ങളുടെ കഥ പറയുന്ന ‘തരീമിലെ കുടീരങ്ങള്‍’ എന്ന വിഖ്യാത കൃതി ഷാർജ ബുക്ക് ഫെയറിൽ പുനഃപ്രകാശനം ചെയ്തു. റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ. മുഹമ്മദ് സാജിദ്, പുസ്തകം മുനീർ തോട്ടത്തിലിന് നൽകി യായിരുന്നു പുനഃപ്രകാശനം ചെയ്തത്.

കുഴൂർ വിത്സൺ, നാസര്‍ റഹ്മാനി പാവണ്ണ, ശഫീഖ് ഹുദവി വെളിമുക്ക്, സഫീർ ബാബു, അസ്ഹറുദ്ദീന്‍, ശിഹാബ്, കുഞ്ഞു മുഹമ്മദ്, ഡോ. അശ്വതി അനില്‍ കുമാര്‍, ഫൈസല്‍ പടിക്കല്‍, ഹാഷിര്‍ കണ്ണൂര്‍, സുഹൈല്‍, സൈനുദ്ദീന്‍ ഹുദവി മാലൂര്‍ എന്നിവർ സംബന്ധിച്ചു.

book-thareemile-kudeerangal-ePathram

അറേബ്യയില്‍ തുടങ്ങി ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തി ലേക്കും ദക്ഷിണ പൂര്‍വേഷ്യയിലേക്കും വ്യാപിച്ച ഹള്‌റമി സയ്യിദുമാരുടെ വംശാവലി ചരിത്രം. അതാതിടങ്ങളില്‍ നിലയുറപ്പിച്ചപ്പോഴും അവര്‍ വിശ്വ പൗരത്വം നില നിര്‍ത്തിയതിൻ്റെ നര വംശ ശാസ്ത്ര വിവരണം.

കോളനീകരണത്തിൻ്റെ ശാക്തിക ദ്വന്ദ്വങ്ങള്‍ക്കപ്പുറം യൂറോപ്യന്‍ സാമ്രാജ്യങ്ങളുമായി നടത്തിയ നീക്കു പോക്കുകളുടെ സാക്ഷ്യം. നര വംശ ശാസ്ത്രത്തി ൻ്റെയും വംശാവലി ചരിത്രത്തിൻ്റെയും സങ്കേതങ്ങളെ വിദഗ്ധമായി സംയോജിപ്പിക്കുക വഴി സാംസ്‌കാരിക പഠനങ്ങള്‍ക്ക് പുതിയ ദിശ കാണിച്ച കൃതിയാണ് എങ്സെങ് ഹോ രചിച്ച ‘തരീമിലെ കുടീരങ്ങള്‍’

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു

November 19th, 2024

olizia-of-salam-pappinissery-book-release-sharja-book-fair-2024-ePathram
ഷാർജ : യു. എ. ഇ. യിൽ നിയമ പ്രതിസന്ധികളിൽ അകപ്പെട്ട പ്രവാസികളുടെ അനുഭവങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ പുസ്തകം ഒലീസിയ പ്രകാശനം ചെയ്തു. മരുപ്പച്ചക്കും മണൽക്കാറ്റിനും ഇടയിൽ ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടു പെടുന്ന പ്രതി സന്ധികളുടെ പ്രവാസത്തിൽ നീതിക്ക് വേണ്ടി വിലപിക്കുന്ന കുറെയേറെ മനുഷ്യരുടെ കഥയാണ് യാബ് ലീഗൽ സർവീസസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരി എഴുതിയ ഒലീസിയ എന്ന പുസ്തകം പ്രതിപാദിക്കുന്നത്.

43 -ാം മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന ചടങ്ങിൽ സ്വദേശി പൗര പ്രമുഖൻ റിയാദ് അഹമ്മദ്, കെ. പി. കെ. വേങ്ങരക്കു നൽകി കൊണ്ട് പ്രകാശനം ചെയ്തു.

അഭിഭാഷകരായ അഡ്വ. ഇബ്രാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുവൈദി, അഡ്വ. ഷൗക്കത്തലി സഖാഫി, അഡ്വ. ഷുഹൈബ് സഖാഫി, സഫ്‌വാൻ അറഫ, എഴുത്തുകാരൻ ബഷീർ തിക്കോടി, ഒലീസിയ പ്രസാധകരായ ലിപി പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ലിപി അക്ബർ, പുന്നക്കൻ മുഹമ്മദലി, മുന്ദിർ കൽപ്പകഞ്ചേരി, ഫർസാന അബ്ദുൾ ജബ്ബാർ, അൻഷീറ അസീസ്, ഷഫ്‌ന ഹാറൂൺ, ആയിഷ മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. F B Page

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു

November 17th, 2024

log-kktm-govt-collage-student-union-alumni-ePathram
ഷാർജ : കൊടുങ്ങല്ലുർ കെ. കെ. ടി. എം. ഗവ. കോളേജ് അലുംനി അസോസിയേഷൻ യു. എ. ഇ. ചാപ്റ്റർ പുറത്തിറക്കിയ ‘ഗുൽ മോഹർ പൂത്ത കാലം’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമം ഡോ. മുരളി തുമ്മാരുകുടി ഷാർജ ബുക്ക് ഫെയർ റൈറ്റേഴ്‌സ് ഫോറത്തിൽ നിർവഹിച്ചു.

44 പൂർവ വിദ്യാർത്ഥി-അദ്ധ്യാപകരുടെ ഓർമ്മ ക്കുറിപ്പുകൾ സമാഹരിച്ചു പുറത്തിറക്കിയ ഗുൽ മോഹർ പൂത്ത കാലം അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് എ. കെ ബീരാൻകുട്ടി, ഡോ സുമതി അച്യുതൻ എന്നിവർ ഏറ്റു വാങ്ങി. അക്കാഫ് അസോസിയേഷൻ എന്റെ കലാലയം സീരീസ് പ്രസിദ്ധീകരിച്ച ഇത്തരം 21 പുസ്തകങ്ങളിൽ ഒന്നാണ് ഇത്. കെ. കെ. ടി. എം. ഗവ. കോളേജ് അലുംനി അക്കാഫ് അസോസിയേഷൻ ഭാഗമാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

7 of 1086781020»|

« Previous Page« Previous « യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
Next »Next Page » ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine