അബുദാബി : അലിഫ് മീഡിയ അബു ദാബി യുടെ നാലാം വാർഷിക ത്തോട് അനുബന്ധിച്ച് പ്രശസ്ത ഗായകൻ കണ്ണൂർ ശരീഫ് അവതരി പ്പിക്കുന്ന ‘മെഹ്‌ഫിൽ നൈറ്റ്’ ഒക്ടോബർ 4 വ്യാഴം രാത്രി 8 മണി ക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ അരങ്ങേറും എന്ന് സംഘാ ടകർ വാർത്താ സമ്മേളന ത്തിൽ അറി യിച്ചു.
വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗ മായി അലിഫ് മീഡിയ നൽകി വരുന്ന വിവിധ പുരസ്കാര ങ്ങളും ഇതേ വേദി യിൽ സമ്മാനിക്കും.
ഈ വർഷ ത്തെ ‘യുവ കർമ്മ’ പുര സ്‌കാരം സാമൂഹ്യ പ്രവർ ത്തകൻ ഫിറോസ് കുന്നും പറമ്പിൽ ഏറ്റു വാങ്ങും. അലിഫ് മീഡിയ ‘മാധ്യമ ശ്രീ’ പുരസ്കാരം റാഷിദ് പൂമാടം (സിറാജ് ദിനപ്പത്രം), അപ് കമിംഗ് ആർട്ടിസ്റ്റ് നൂറ നുജൂം നിയാസ്, സമഗ്ര സംഭാവനക്ക് ഇശൽ ബാൻഡ് അബു ദാബി, യുവ സംരംഭക പുര സ്‌കാരം റസീൽ പുളിക്കൽ (ബെസ്റ്റ് കാർഗോ) എന്നി വർക്ക് സമ്മാനിക്കും.
വാർത്താ സമ്മേളനത്തിൽ മുഹമ്മദലി അലിഫ് മീഡിയ, പ്രോഗ്രാം ഡയറക്ടർ സുബൈർ തളിപ്പറമ്പ്, ഷൗക്കത്ത് വാണിമേൽ, സമീർ വാണിമേൽ, ഷാജു മണ്ണാർക്കാട് എന്നിവർ പങ്കെടുത്തു.
അബുദാബി : ഡിപ്പാര്‍ട്ട് മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം സംഘടിപ്പിക്കുന്ന പത്താമത് അൽ ഐൻ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെ അൽ ഐൻ കൺ വൻഷൻ സെന്ററില്‍ നടക്കും.
വെള്ളിയാഴ്ച ഒഴികെ യുള്ള ദിവസ ങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്കു ഒരു മണി വരെയും വൈകു ന്നേരം 5 മണി മുതല്‍ രാത്രി ഒന്‍പതു മണി വരേയും സന്ദര്‍ശ കര്‍ ക്കു പ്രവേശനം അനുവദിക്കും. പ്രവേശനം സൗജന്യം ആയിരി ക്കും.
അബുദാബി : മാധ്യമ പ്രവർത്ത കരുടെ കൂട്ടാ യ്മ യായ ‘ഇന്ത്യൻ മീഡിയ അബു ദാബി’ (ഇമ) യുടെ പുതിയ ഭാര വാഹി കളെ തെര ഞ്ഞെടു ത്തു.
പ്രസിഡണ്ട് : റാഷിദ് പൂമാടം (സിറാജ് ദിനപ്പത്രം),
ജനറൽ സെക്രട്ടറി : ടി. പി. അനൂപ് (മാതൃ ഭൂമി ദിന പ്പത്രം), ട്രഷറർ : സമീർ കല്ലറ (മാതൃ ഭൂമി ടി. വി.),
വൈസ് പ്രസിഡണ്ട് : ഷിൻസ് സെബാ സ്റ്റ്യൻ (ജനം ടി. വി.), എന്നി വരെ പ്രധാന ഭാര വാഹികള്‍ ആയി തെര ഞ്ഞെ ടുത്തു.
പ്രവർത്തക സമിതി അംഗം ങ്ങളായി പി. എം. അബ്ദുൽ റഹ്‌മാൻ (ഇ – പത്രം), റസാഖ് ഒരു മനയൂർ (ചന്ദ്രിക), എസ്. എം. നൗഫൽ (മാധ്യമം), ടി. പി. ഗംഗാ ധരൻ (മാതൃ ഭൂമി), ടി. എ. അബ്ദുല്‍ സമദ് (മനോരമ) , അനിൽ സി. ഇടിക്കുള (ദീപിക), ധനഞ്ജയ് ശങ്കർ (ഏഷ്യാ നെറ്റ് റേഡിയോ) എന്നിവ രേയും തെര ഞ്ഞെടു ത്തു.
അബുദാബി ഇന്ത്യൻ സോഷ്യൽ സെന്‍ററി ൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗ ത്തില്‍ റസാഖ് ഒരുമനയൂര്‍ അദ്ധ്യ ക്ഷത വഹിച്ചു. സമീർ കല്ലറ സ്വാഗതവും റാഷിദ് പൂമാടം നന്ദിയും പറഞ്ഞു.
കേരളത്തിലെ ദുരന്ത നിവാരണ ത്തിനായി മുഖ്യ മന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് മാധ്യമ പ്രവർ ത്തകർ സ്വരൂപിച്ച തുക കൈ മാറി. കേരള ത്തിന് കൈതാങ്ങായി കൂടുതല്‍ സഹായ ങ്ങൾ എത്തിക്കും എന്ന് ഭാര വാഹി കള്‍ അറിയിച്ചു.
ദുബായ് : കേരളത്തിൽ നിന്നുള്ള പഴ ങ്ങൾക്കും പച്ച ക്ക റി കൾക്കും യു. എ. ഇ. ഏർപ്പെടു ത്തിയി രുന്ന നിരോ ധനം പിൻവലിച്ചു.
കേരള ത്തിൽ നിപ്പാ വൈറസ് പടരുന്നു എന്നുള്ള ലോകാ രോഗ്യ സംഘടന യുടെ റിപ്പോർട്ടി നെ തുടര്‍ ന്നായി രുന്നു യു. എ. ഇ. കാലാവസ്ഥാ മാറ്റം – പരി സ്ഥിതി മന്ത്രാലയം പഴം – പച്ചക്കറി കളുടെ ഇറക്കു മതിക്ക് നിരോധനം ഏര്‍ പ്പെടു ത്തി യിരുന്നത്.
#MoCCAE lifted import ban of all kinds of fruits & vegetables from previously infected city of #Kerala in #India. Shipments of vegetables & fruits from Kerala to #UAE should be attached with a certificate confirming it's free from virus infection as an additional document pic.twitter.com/TERTdmci6s
എന്നാൽ കേരള ത്തിൽ നിന്നും വരുന്ന പഴം പച്ച ക്കറി കളില്‍ വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യ പത്രം നിർബ്ബ ന്ധ മാണ്. സാമൂഹിക മാധ്യമ ങ്ങൾ വഴി യാണ് യു. എ. ഇ. കാലാ വസ്ഥാ മാറ്റ പരിസ്ഥിതി മന്ത്രാ ലയം വിലക്ക് നീക്കിയ വിവരം അറിയിച്ചത്.
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജന്മശദാബ്ദി ആചര ണ ത്തോട് അനു ബന്ധിച്ച് (ഇയർ ഓഫ് സായിദ്) അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും ഗൾഫ് സത്യ ധാര യും സംയു ക്ത മായി സംഘടി പ്പിക്കുന്ന സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസ് മെയ്11 വെള്ളി യാഴ്‌ച അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.
പ്രമുഖ വാഗ്മിയും പണ്ഡിത നുമായ അബ്ദു സ്സമദ് സമ ദാനി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന നിയമ സഭാ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ, ലുലു ഗ്രൂപ്പ് ചെയർ മാൻ എം. എ. യൂസഫലി എന്നി വർ മുഖ്യാതിഥി കൾ ആയി സംബന്ധിക്കും. സായിദ് ഇന്റർ നാഷണൽ കോൺ ഫറൻ സിന്റെ ഭാഗ മായി രാവിലെ മുതൽ വിവിധ ആഘോഷ പരി പാടി കൾ നടക്കും.
ശൈഖ് സായിദിന്റെ ജീവിത ത്തിലെ പ്രധാന മുഹൂർത്ത ങ്ങൾ ഉൾ ക്കൊള്ളുന്ന ഫോട്ടോ പ്രദർശനം, സൗജന്യമെഡി ക്കൽ ക്യാമ്പ്, ഇൻഡോ – അറബ് സാംസ്കാരി കോത്സവം എന്നിവ ഒരുക്കും.
മുറൂർ റോഡി ലുള്ള ഓക്സ്ഫോർഡ് മെഡിക്കൽ സെന്റ റിൽ രാവിലെ എട്ടു മണി മുതൽ ആരംഭി ക്കുന്ന സൗജന്യ മെഡി ക്കൽ ക്യാമ്പ് വൈകുന്നേരം നാലു മണി വരെ നീണ്ടു നിൽക്കും. വിവിധ വിഭാഗ ങ്ങളിലെ വിദഗ്ദ രായ ഡോക്ടർ മാർ പരി ശോധന കൾക്കു നേതൃത്വം നൽകും.
സെന്റർ ഹാളിൽ ഒരുക്കുന്ന ഫോട്ടോ പ്രദർശനം വെള്ളി യാഴ്ച രാവിലെ പത്തു മണി മുതൽ ആരം ഭിക്കും.
വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസി ന്റെ ഉദ്ഘാടനം യു. എ. ഇ. പ്രസിഡ ണ്ടിന്റെ മുൻ മത കാര്യ ഉപദേഷടാവ് ശൈഖ് അലി അൽ ഹാഷിമി ഉദ്ഘടാനം ചെയ്യും.
സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിക്കും. സത്യ ധാര ചെയർ മാൻ സാദിഖലി ശിഹാബ് തങ്ങൾ, ഇ. ടി. മുഹമ്മദ് ബഷീർ എം. പി, ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണി വേഴ്സിറ്റി വൈസ് ചാൻസ ലർ ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി, അബ്ദു സമദ് സമദാനി എന്നിവർ പങ്കെടുക്കും. ശൈഖ് സായിദി ന്റെ പേരിൽ ഇന്ത്യ യിൽ നടപ്പി ലാ ക്കുന്ന കുടിവെള്ള – വിദ്യാ ഭ്യാസ പദ്ധതി കളുടെ പ്രഖ്യാപനം ഉണ്ടാകും.
പരിപാടികളെ ക്കുറിച്ച് വിശദീ കരിക്കു വാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളന ത്തിൽ സെന്റർ പ്രസി ഡണ്ട് പി. ബാവാ ഹാജി, കര പ്പാത്ത് ഉസ്മാൻ, സയ്യിദ് അബ്ദു റഹ്മാൻ തങ്ങൾ, അബ്ദുൽ ഖാദർ ഒളവട്ടൂർ, സാബിർ മാട്ടൂൽ, സലിം നാട്ടിക, കെ. കെ. മൊയ്തീൻ കോയ, അബ്ദുല്ല നദ്‌വി എന്നി വർ പങ്കെടുത്തു.