ദുബായ് : കേരളത്തിൽ നിന്നുള്ള പഴ ങ്ങൾക്കും പച്ച ക്ക റി കൾക്കും യു. എ. ഇ. ഏർപ്പെടു ത്തിയി രുന്ന നിരോ ധനം പിൻവലിച്ചു.
കേരള ത്തിൽ നിപ്പാ വൈറസ് പടരുന്നു എന്നുള്ള ലോകാ രോഗ്യ സംഘടന യുടെ റിപ്പോർട്ടി നെ തുടര്‍ ന്നായി രുന്നു യു. എ. ഇ. കാലാവസ്ഥാ മാറ്റം – പരി സ്ഥിതി മന്ത്രാലയം പഴം – പച്ചക്കറി കളുടെ ഇറക്കു മതിക്ക് നിരോധനം ഏര്‍ പ്പെടു ത്തി യിരുന്നത്.
#MoCCAE lifted import ban of all kinds of fruits & vegetables from previously infected city of #Kerala in #India. Shipments of vegetables & fruits from Kerala to #UAE should be attached with a certificate confirming it's free from virus infection as an additional document pic.twitter.com/TERTdmci6s
എന്നാൽ കേരള ത്തിൽ നിന്നും വരുന്ന പഴം പച്ച ക്കറി കളില്‍ വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യ പത്രം നിർബ്ബ ന്ധ മാണ്. സാമൂഹിക മാധ്യമ ങ്ങൾ വഴി യാണ് യു. എ. ഇ. കാലാ വസ്ഥാ മാറ്റ പരിസ്ഥിതി മന്ത്രാ ലയം വിലക്ക് നീക്കിയ വിവരം അറിയിച്ചത്.
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജന്മശദാബ്ദി ആചര ണ ത്തോട് അനു ബന്ധിച്ച് (ഇയർ ഓഫ് സായിദ്) അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും ഗൾഫ് സത്യ ധാര യും സംയു ക്ത മായി സംഘടി പ്പിക്കുന്ന സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസ് മെയ്11 വെള്ളി യാഴ്‌ച അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.
പ്രമുഖ വാഗ്മിയും പണ്ഡിത നുമായ അബ്ദു സ്സമദ് സമ ദാനി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന നിയമ സഭാ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ, ലുലു ഗ്രൂപ്പ് ചെയർ മാൻ എം. എ. യൂസഫലി എന്നി വർ മുഖ്യാതിഥി കൾ ആയി സംബന്ധിക്കും. സായിദ് ഇന്റർ നാഷണൽ കോൺ ഫറൻ സിന്റെ ഭാഗ മായി രാവിലെ മുതൽ വിവിധ ആഘോഷ പരി പാടി കൾ നടക്കും.
ശൈഖ് സായിദിന്റെ ജീവിത ത്തിലെ പ്രധാന മുഹൂർത്ത ങ്ങൾ ഉൾ ക്കൊള്ളുന്ന ഫോട്ടോ പ്രദർശനം, സൗജന്യമെഡി ക്കൽ ക്യാമ്പ്, ഇൻഡോ – അറബ് സാംസ്കാരി കോത്സവം എന്നിവ ഒരുക്കും.
മുറൂർ റോഡി ലുള്ള ഓക്സ്ഫോർഡ് മെഡിക്കൽ സെന്റ റിൽ രാവിലെ എട്ടു മണി മുതൽ ആരംഭി ക്കുന്ന സൗജന്യ മെഡി ക്കൽ ക്യാമ്പ് വൈകുന്നേരം നാലു മണി വരെ നീണ്ടു നിൽക്കും. വിവിധ വിഭാഗ ങ്ങളിലെ വിദഗ്ദ രായ ഡോക്ടർ മാർ പരി ശോധന കൾക്കു നേതൃത്വം നൽകും.
സെന്റർ ഹാളിൽ ഒരുക്കുന്ന ഫോട്ടോ പ്രദർശനം വെള്ളി യാഴ്ച രാവിലെ പത്തു മണി മുതൽ ആരം ഭിക്കും.
വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസി ന്റെ ഉദ്ഘാടനം യു. എ. ഇ. പ്രസിഡ ണ്ടിന്റെ മുൻ മത കാര്യ ഉപദേഷടാവ് ശൈഖ് അലി അൽ ഹാഷിമി ഉദ്ഘടാനം ചെയ്യും.
സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിക്കും. സത്യ ധാര ചെയർ മാൻ സാദിഖലി ശിഹാബ് തങ്ങൾ, ഇ. ടി. മുഹമ്മദ് ബഷീർ എം. പി, ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണി വേഴ്സിറ്റി വൈസ് ചാൻസ ലർ ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി, അബ്ദു സമദ് സമദാനി എന്നിവർ പങ്കെടുക്കും. ശൈഖ് സായിദി ന്റെ പേരിൽ ഇന്ത്യ യിൽ നടപ്പി ലാ ക്കുന്ന കുടിവെള്ള – വിദ്യാ ഭ്യാസ പദ്ധതി കളുടെ പ്രഖ്യാപനം ഉണ്ടാകും.
പരിപാടികളെ ക്കുറിച്ച് വിശദീ കരിക്കു വാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളന ത്തിൽ സെന്റർ പ്രസി ഡണ്ട് പി. ബാവാ ഹാജി, കര പ്പാത്ത് ഉസ്മാൻ, സയ്യിദ് അബ്ദു റഹ്മാൻ തങ്ങൾ, അബ്ദുൽ ഖാദർ ഒളവട്ടൂർ, സാബിർ മാട്ടൂൽ, സലിം നാട്ടിക, കെ. കെ. മൊയ്തീൻ കോയ, അബ്ദുല്ല നദ്‌വി എന്നി വർ പങ്കെടുത്തു.
അബുദാബി : യു. എ. ഇ. യില്‍ ഇലക്ട്രോണിക് മാധ്യമ ങ്ങള്‍ക്കു പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ നാഷ ണല്‍ മീഡിയ കൗണ്‍സില്‍ (എന്‍. എം. സി.) പുറ പ്പെടുവിച്ചു. ക്രിയാത്മക മായ കാര്യങ്ങള്‍ മാത്രം പ്രസിദ്ധീ കരി ക്കു വാനും സമൂഹ ത്തിനു തെറ്റായ സന്ദേശം നൽ കുന്നവ ഒഴി വാക്കു വാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
വാര്‍ത്താ വെബ് സൈറ്റുകള്‍, ഇ – കൊമേഴ്‌സ്, ഇ – പ്രസാധനം, വീഡിയോ – ഓഡിയോ പരസ്യ ങ്ങള്‍ കൂടാതെ സോഷ്യല്‍ മീഡിയ വഴിയുള്ള ബിസിനസ്സ് പ്രമോഷന്‍ എന്നിവക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേ ശ ങ്ങള്‍ ബാധക മാണ്. സമൂഹ മാധ്യമ ങ്ങൾ വഴി വാണിജ്യ ഇട പാടു കൾ നടത്തു ന്നതിന് എന്‍. എം. സി. യുടെ മീഡിയ ലൈസന്സ്ഇനി മുതല്‍ ആവശ്യമായി വരും.
നാഷ ണല്‍ മീഡിയ കൗണ്‍സില്‍ (എന്‍. എം. സി.) വാര്‍ത്താ സമ്മേളനം
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍ മാധ്യമ ങ്ങള്‍ ക്ക് എതിരേ ശക്തമായ നട പടി ഉണ്ടാകും. മൂന്നു മാസ ത്തിനകം ലൈസൻസ് നേടി യിരിക്കണം. നിയമം ലഘിച്ചാൽ 5000 ദിർഹം വരെ പിഴ ചുമത്തു കയോ വെബ് സൈറ്റ് – സോഷ്യൽ മീഡിയ അക്കൗണ്ട് അടച്ചു പൂട്ടു കയോ ചെയ്യും.
എന്നാല്‍ സർക്കാർ അംഗീ കാര ത്തോടെ രാജ്യത്ത് പ്രവര്‍ ത്തിക്കുന്ന ടെലി വിഷന്‍, റേഡിയോ, പത്രം, മാസിക കള്‍ എന്നിവ യുടെ വെബ് സൈറ്റു കള്‍ക്ക് പുതിയ മീഡിയ ലൈസന്‍സ് ആവശ്യ മില്ല . സര്‍ക്കാര്‍ വെബ് സൈറ്റു കള്‍, സ്‌കൂള്‍ – സര്‍വ്വ കലാ ശാല വെബ് സൈറ്റുകള്‍ എന്നിവ യെ ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് ഒഴി വാ ക്കി യിട്ടുണ്ട്.
മത പരവും സാംസ്‌കാരികവും സാമൂഹിക വു മായ തല ങ്ങളെ അപ കീര്‍ത്തി പ്പെടുത്താത്ത രീതി യി ലുള്ള മാധ്യമ പ്രവര്‍ ത്തനം മാത്രമേ നടത്താവൂ.
വ്യക്തി കളുടെ സ്വകാര്യ തയെ ഹനി ക്കുന്ന ഒരു വാര്‍ത്ത യും പ്രസി ദ്ധീകരി ക്കുവാന്‍ പാടില്ല. പ്രത്യേകിച്ചും കുട്ടി ക ളുടെ സ്വകാ ര്യത വളരെ ഗൗരവ മായി എടുക്കണം എന്നും കുട്ടി കളുടെ വളര്‍ച്ച യെയും വ്യക്തിത്വ വിക സന ത്തെയും ബാധി ക്കുന്ന ഒന്നും തന്നെ മാധ്യമ ങ്ങളില്‍ വരു ന്നില്ല എന്ന് യു. എ. ഇ. യില്‍ നിന്നു ള്ള മാധ്യമ പ്രവര്‍ ത്തകര്‍ ശ്രദ്ധി ക്കണം എന്നും നാഷ ണല്‍ മീഡിയാ കൗണ്‍ സില്‍ അധികൃതർ വ്യക്ത മാക്കി.
അബുദാബി യില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ എന്‍. എം. സി. ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ ഇബ്രാഹിം അല്‍ മന്‍സൂരി, മീഡിയ അഫയേഴ്‌സ് കൗൺസിൽ എക്‌സി ക്യൂട്ടീവ് ഡയറക്ടർ ഡോ. റാഷിദ് അൽ നുഐമി എന്നിവ രാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളുടെ വിശ ദാംശ ങ്ങള്‍ പ്രഖ്യാ പിച്ചത്.
അബുദാബി : യു. എ. ഇ. യിലെ മാധ്യമ പ്രവർ ത്തകൻ വി. എം. സതീഷ് (54) നിര്യാതനായി. അജ്മാനി ലെ ആശു പത്രി യിൽ വെച്ച് ബുധ നാഴ്ച രാത്രി യിലാ യിരുന്നു മരണം. ഹൃദയാ ഘാത ത്തെ തുടർന്ന് ആശുപത്രി യിൽ എത്തിച്ചു ശസ്ത്ര ക്രിയക്കു വിധേയനാക്കി യിരുന്നു. എങ്കിലും രാത്രി യോടെ സ്ഥിതി ഗുരുതരം ആവു കയും മരണപ്പെടുകയും ചെയ്തു.
കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവൻ – തങ്കമ്മ ദമ്പതി കളുടെ മകനായ സതീഷ്, ബോംബെ യിൽ ഇന്ത്യൻ എക്സ്പ്രസ്സ് പത്ര ത്തി ലൂടെ യാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കു ന്നത്.
തുടർന്ന് ഒമാൻ ഒബ്സർവർ പത്ര ത്തില്‍ പ്രവർ ത്തിച്ച തിനു ശേഷം യു. എ. ഇ. യിൽ ഖലീജ് ടൈംസ് , എമിറേ റ്റ്സ് ടുഡേ, സെവൻ ഡേയ്സ്, എമിറേറ്റ്സ്, 24 / 7,തുട ങ്ങിയ മാധ്യമ സ്ഥാപന ങ്ങളിലും ജോലി ചെയ്തു.
ദുബായിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായി രുന്ന ഇന്ത്യൻ മീഡിയാ ഫോറ ത്തിന്റെ പ്രവർ ത്തന ങ്ങളിൽ സജീവ മായി രുന്നു.
ചിരന്തന മാധ്യമ പുരസ്കാരം അടക്കം നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം 3 മണി യോടെ ദുബായ് സോനാപൂര്‍ എംബാമിംഗ് സെന്ററില്‍ അന്തി മോപ ചാരം അര്‍പ്പിക്കുവാന്‍ സൗകര്യം ഒരുക്കി യിട്ടുണ്ട്. മൃതദേഹം രാത്രി യോടെ നാട്ടിലേക്കു കൊണ്ടു പോകും.
റിയാദ് : അനുമതി ഇല്ലാതെ അന്യരുടെ ദൃശ്യങ്ങള്‍ പകര്‍ ത്തുന്നത് നിയമ ലംഘന മാണ് എന്ന മുന്നറി യിപ്പു മായി സൗദി അറേബ്യയിലെ പൊതു സ്ഥല ങ്ങളിലും റോഡു കളിലും സെല്‍ഫി എടുക്കു ന്നതിനും വീഡിയോ ചിത്രീ കരി ക്കുന്ന തിനും അധികൃതരുടെ വിലക്ക്.
അന്യന്റെ സ്വകാര്യതകളില്‍ കടന്നു ചെന്ന് ഇത്തരം ചിത്ര ങ്ങള്‍ സോഷ്യല്‍ മീഡിയ കളില്‍ പ്രസിദ്ധീ കരി ക്കുന്നത് സൈബര്‍ ക്രൈം നിയമ പ്രകാരം കുറ്റ കര മാണ്. നിയമ ലംഘ കര്‍ക്ക് 10,000 റിയാല്‍ വരെ പിഴ ചുമത്തും എന്നും അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ ഓഫീസു കള്‍, പോലീസ് സ്റ്റേഷ നുകളും വാഹന ങ്ങളും എന്നിവയുടെ ചിത്ര ങ്ങള്‍ പകര്‍ത്തി സാമൂ ഹിക മാധ്യമ ങ്ങളില്‍ പ്രചരി പ്പി ക്കുന്ന സാഹ ചര്യ ത്തി ലാണ് മുന്നറിയിപ്പ് നല്‍കിയത്.
കഴിഞ്ഞ നവംബറില്‍ മക്കയിലും മദീനയിലും പുണ്യ ഗേഹ ങ്ങളില്‍ സെല്‍ഫിക്ക് നിരോധനം ഏര്‍പ്പെടുത്തി യി രുന്നു.