ജലീല്‍ പട്ടാമ്പിക്കും എല്‍വിസ്‌ ചുമ്മാറിനും പുരസ്കാരം

September 23rd, 2014

dubai-immigration-award-for-jaleel-pattambi-ePathram
ദുബായ് : പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, എല്‍വിസ്‌ ചുമ്മാര്‍ എന്നിവര്‍ക്ക് ദുബായ് എമിഗ്രേഷന്‍ പുരസ്കാരം സമ്മാനിച്ചു. സ്‌മാര്‍ട്ട്‌ ഗവണ്‍മെന്റ്‌ സംരംഭ ങ്ങളുടെ ഭാഗ മായി സര്‍ക്കാര്‍ നടത്തി വരുന്ന പ്രവര്‍ ത്തന ങ്ങളെ മൊത്ത ത്തിലും എമിഗ്രേഷന്റെ പ്രവര്‍ ത്തന ങ്ങളെ വിശേഷിച്ചും പ്രവാസി ഇന്ത്യന്‍ സമൂഹ ത്തില്‍ മികച്ച നില യില്‍ എത്തിച്ച തിനുള്ള ആദര മായാണ്‌ പുരസ്‌കാരം സമ്മാനിച്ചത്‌.

യു. എ. ഇ. വൈസ്‌ പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂമിന്റെ നിര്‍ദ്ദേശ പ്രകാര മാണ് ദുബായ് എമിഗ്രേഷന്‍ (ജനറല്‍ ഡയക്‌ടറേറ്റ്‌ ഓഫ്‌ റെസിഡെന്‍സി ആന്റ്‌ ഫോറീനേഴ്‌സ്‌ അഫയേഴ്‌സ്‌) പുരസ്കാരം നല്‍കി വരുന്നത്.

elvis-chummar-receive-dubai-immigration-award-ePathram

മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക റസിഡന്റ്‌ എഡിറ്ററാണ് ജലീല്‍ പട്ടാമ്പി. ജയ്‌ഹിന്ദി ടി. വി. മിഡില്‍ ഈസ്റ്റ്‌ ന്യൂസ്‌ ഹെഡ്‌ ആയി പ്രവര്‍ത്തി ക്കുകയാണ് എല്‍വിസ്‌ ചുമ്മാര്‍.

ജയ്‌ഹിന്ദിനും (ടി.വി.) മിഡില്‍ ഈസ്റ്റ്‌ ചന്ദ്രികക്കു (പത്രം) മാണ്‌ യു. എ. ഇ. യിലെ ഇന്ത്യന്‍ മാധ്യമ ങ്ങളില്‍ നിന്ന്‌ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്‌. വാം, ദുബായ് ടി. വി, ഇമാറാത്‌ അല്‍യൗം ഉള്‍പ്പെടെ അറബി ഭാഷാ മാധ്യമ ങ്ങള്‍ക്കും അവാര്‍ഡ്‌ നല്‍കി.

ശൈഖ്‌ സായിദ്‌ റോഡിലെ ജെ. ഡബ്‌ളിയു. മാരിയറ്റ്‌ മാര്‍ക്വിസ്‌ ഹോട്ടലില്‍ സംഘടി പ്പിച്ച പ്രത്യേക പരിപാടി യില്‍ ആദര പത്രവും ഫലകവും അടങ്ങിയ അവാര്‍ഡ്‌, എമിഗ്രേഷന്‍ ഡയറക്‌ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹ്‌മദ്‌ അല്‍ മര്‍റി സമ്മാനിച്ചു.

ശൈഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂമിന്റെ സാംസ്‌കാരിക ഉപദേഷ്‌ടാവ്‌ ഇബ്രാഹിം ബൂ മില്‍ഹ ഉള്‍പ്പെടെ നിരവധി പ്രഗല്‍ഭരെ മേജര്‍ ജനറല്‍ അല്‍മര്‍റി ചടങ്ങില്‍ ആദരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പു കളുടെയും സ്വകാര്യ സ്‌ഥാപന ങ്ങളു ടെയും ഉന്നത ഉദ്യോഗ സ്‌ഥരും ചടങ്ങില്‍ സന്നിഹിത രായിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on ജലീല്‍ പട്ടാമ്പിക്കും എല്‍വിസ്‌ ചുമ്മാറിനും പുരസ്കാരം

ചിരന്തന മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു

August 30th, 2014

chiranthana-media-awards-2013-ePathram
ദുബായ് : മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ചിരന്തന – യു. എ. ഇ. എക്‌സ്‌ ചേഞ്ച് മാധ്യമ പുരസ്കാരങ്ങൾ ദുബായ് റമദ ഹോട്ടലില്‍ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.

സനീഷ് നമ്പ്യാര്‍ (റിപ്പോര്‍ട്ടര്‍ ടി. വി.), സാദിഖ് കാവില്‍ (മലയാള മനോരമ), അന്‍വറുല്‍ ഹഖ്(ഗള്‍ഫ് മാധ്യമം), ലിയോ രാധാകൃഷ്ണന്‍ (റേഡിയോ മി) എന്നിവര്‍ പുരസ്കാരങ്ങൾ ഏറ്റു വാങ്ങി.

ദുബായ് റൂളേഴ്‌സ് കോര്‍ട്ട് ലേബര്‍ അഫയേഴ്‌സ് വിഭാഗം മേധാവി ലൈലാ അബ്ദുല്ല ഹസന്‍ അബ്ദുല്ല ബെല്‍ഹൂഷ് മുഖ്യ അതിഥി യായിരുന്നു.

യു. എ. ഇ. യുടെ സുരക്ഷയ്ക്കും ഉന്നമന ത്തിനും വേണ്ടി മലയാളി മാധ്യമ പ്രവര്‍ത്തകര്‍ യത്‌നിക്കുന്നുണ്ട് എന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു കൊണ്ട് ലൈലാ അബ്ദുല്ല ഹസന്‍ അബ്ദുല്ല ബെല്‍ഹൂഷ് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തക രുടെ ജാഗ്രത ഇവിടത്തെ സുരക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്ക് കരുത്തേകുന്നുണ്ട്. യു. എ. ഇ. യ്ക്ക് ഇന്ത്യ യുമായി വളരെ മികച്ച ബന്ധ മാണുള്ളത്. അതിന്റെ തീവ്രത ഒട്ടും ചോര്‍ന്നു പോകാതെ മുന്നോട്ടു ചലിക്കാന്‍ മലയാളി മാധ്യമ പ്രവര്‍ത്ത കരുടെ സഹകരണം മേലിലും ഉണ്ടാകണമെന്നും ലൈലാ അബ്ദുല്ല പറഞ്ഞു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യു. എ. ഇ. എക്‌സ്‌ചേഞ്ച് സി. എം. ഒ. ഗോപ കുമാര്‍ ഭാര്‍ഗവന്‍ പുരസ്കാര ജേതാക്കൾക്ക് സ്വര്‍ണ മെഡലുകള്‍ സമ്മാനിച്ചു. സി. കെ. മജീദ് പൊന്നാട അണിയിച്ചു.

മാധ്യമ പ്രവർത്തകരായ വി. എം. സതീഷ്, എല്‍വിസ് ചുമ്മാര്‍, ജലീല്‍ പട്ടാമ്പി, അനൂപ് കീച്ചേരി, സാമൂഹ്യ സാംസ്കാരിക രംഗത്തെ നാരായണന്‍ വെളിയങ്കോട്, ടി. കെ. ഹാഷിക്, കെ. സി. അബൂ ബക്കര്‍, സേതു മാധവന്‍, ബി. എ. നാസര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, യാസിര്‍, രശ്മി ആര്‍. മുരളി, രമ്യ അരവിന്ദ്, കെ. എസ്. അരുണ്‍, ഡോ. ഷമീമ നാസര്‍, റാബിയ എന്നിവര്‍ ആശംസ നേര്‍ന്നു.

ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ചിരന്തന ഓർഗനൈസിംഗ് സെക്രട്ടറി നാസര്‍ പരദേശി സ്വാഗതവും ട്രഷറർ സലാം പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ചിരന്തന മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു

ശൈഖ് സായിദ് പുസ്തക പുരസ്‌കാര ത്തിന് സെപ്തംബര്‍ ഒന്നു വരെ കൃതികള്‍ സ്വീകരിക്കും

August 28th, 2014

അബുദാബി: യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്മരണാര്‍ത്ഥം സംഘടി പ്പിക്കുന്ന ശൈഖ് സായിദ് പുസ്തക പുരസ്‌കാര ത്തിന് സെപ്തംബര്‍ ഒന്നു വരെ കൃതികള്‍ സ്വീകരിക്കും. ഒമ്പത് വിഭാഗ ങ്ങളി ലായാണ് പുരസ്‌കാരം. 70 ലക്ഷം ദിര്‍ഹമിന്റെ സമ്മാന മാണ് നല്‍കുന്നത്.

- pma

വായിക്കുക: ,

Comments Off on ശൈഖ് സായിദ് പുസ്തക പുരസ്‌കാര ത്തിന് സെപ്തംബര്‍ ഒന്നു വരെ കൃതികള്‍ സ്വീകരിക്കും

മാധ്യമ പുരസ്‌കാരം ആഗസ്റ്റ് 28ന് സമ്മാനിക്കും

August 28th, 2014

chiranthana-media-awards-2013-sadik-kavil-saneesh-leo-ePathram
ദുബായ് : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്ത കര്‍ക്ക് ചിരന്തന സാംസ്‌കാരിക വേദി നല്‍കി വരുന്ന ചിരന്തന – യു എ ഇ എക്‌സ്‌ചേഞ്ച് മാധ്യമ പുരസ്‌കാരം ആഗസ്റ്റ് 28 വ്യാഴം രാത്രി ഏഴിന് വിതരണം ചെയ്യും.

ദേര യിലുള്ള റമദ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സാദിഖ് കാവില്‍ (മലയാള മനോരമ), സനീഷ് നമ്പ്യാര്‍ (റിപ്പോര്‍ട്ടര്‍ ടി വി), ലിയോ രാധാ കൃഷ്ണന്‍ (റോഡിയോ മി), അന്‍വറുല്‍ ഹഖ് (ഗള്‍ഫ് മാധ്യമം) എന്നിവര്‍ക്കാണ് പുരസ്‌കാരം. സ്വര്‍ണ മെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാ പത്രവും അടങ്ങിയ താണ് അവാര്‍ഡ്.

ചടങ്ങില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് എം ഡി പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി, സുധീര്‍ ഷെട്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

- pma

വായിക്കുക: , , ,

Comments Off on മാധ്യമ പുരസ്‌കാരം ആഗസ്റ്റ് 28ന് സമ്മാനിക്കും

പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ നയതന്ത്ര കാര്യാലയത്തില്‍ അറിയിക്കണം

August 26th, 2014

indian-passport-cover-page-ePathram
അബുദാബി : ഇന്ത്യൻ പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ ഉടൻ തന്നെ എംബസിയിലോ കോണ്‍സുലേറ്റിലോ എത്തിക്കണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. എംബസി യിലോ കോണ്‍സുലേറ്റി ലോ എത്തിച്ചേരു വാന്‍ കഴിയുന്നവര്‍ നേരിട്ട് അധികൃതരുടെ കയ്യിലും അതിനു സാധിക്കാത്തവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലും ഏല്‍പ്പിക്കണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വാർത്താ കുറിപ്പിൽ അറിയിച്ചു.

ഇതോടൊപ്പം പാസ്സ്പോർട്ട് നഷ്ടപ്പെട്ടവരും വിവരം എംബസിയെ അറിയിക്കണം. ഇത് സംബന്ധിച്ചു അടുത്ത കാലത്തായി നിരവധി പരാതികളാണ് ഉയര്‍ന്നു വരുന്നത്. പാസ്സ്പോർട്ട് കണ്ടു കിട്ടുന്നവർ എംബസിയിലോ കോണ്‍സുലേറ്റിലോ വിവരം അറിയിച്ചാല്‍ മാത്രമേ വിവരം അവകാശി കളെ അറിയിക്കുവാന്‍ കഴിയുക യുള്ളു.

യു. എ. ഇ. യിലെ നിയമം അനുസരിച്ച് പോലീസ് സ്റ്റേഷനിലും പരാതി നല്‍കേണ്ടതുണ്ട്. പത്ര പരസ്യം വഴി ഇത് പൊതു ജന ങ്ങളെയും അറിയിക്കണം. അതിന് ശേഷ മാണ് പകരം പാസ്സ്പോര്‍ട്ടിന് നയ തന്ത്ര കാര്യാലയ ത്തില്‍ അപേക്ഷി ക്കേണ്ടത്.

നഷ്ടപ്പെട്ട പാസ്സ്പോര്‍ട്ടിന് പകരം എങ്ങിനെ അപേക്ഷിക്കണം എന്ന് പോലും പലർക്കും അറിയില്ല. ഇതിനെ കുറിച്ചുള്ള വിശദാംശങ്ങൾ മലയാളം അടക്കമുള്ള പ്രധാന ഭാഷ കളിൽ എംബസ്സി യുടെ വെബ്സൈറ്റിൽ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. മാത്രമല്ല വെബ്സൈറ്റിൽ എംബസ്സി യുമായി ബന്ധപ്പെടാനുള്ള വിലാസവും ഫോണ്‍ നമ്പരും അടക്കമുള്ള വിവരങ്ങൾ ലഭ്യമാണ്.

കളഞ്ഞു കിട്ടിയ പാസ്‌പോര്‍ട്ട് ചിലര്‍ ദുരുപയോഗം ചെയ്യുന്ന തായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ യുള്ള ബോധ വത്കരണം ശക്തി പ്പെടുത്തും എന്നും എംബസി അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ നയതന്ത്ര കാര്യാലയത്തില്‍ അറിയിക്കണം


« Previous Page« Previous « കാലാവസ്ഥാ വ്യതിയാന ത്തിന്റെ മുന്നറിയിപ്പായി മഴ
Next »Next Page » പ്രവാസി വോട്ടവകാശം : അന്തിമ റിപ്പോർട്ട് ഒരു മാസത്തിനകം »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine