പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ നയതന്ത്ര കാര്യാലയത്തില്‍ അറിയിക്കണം

August 26th, 2014

indian-passport-cover-page-ePathram
അബുദാബി : ഇന്ത്യൻ പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ ഉടൻ തന്നെ എംബസിയിലോ കോണ്‍സുലേറ്റിലോ എത്തിക്കണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. എംബസി യിലോ കോണ്‍സുലേറ്റി ലോ എത്തിച്ചേരു വാന്‍ കഴിയുന്നവര്‍ നേരിട്ട് അധികൃതരുടെ കയ്യിലും അതിനു സാധിക്കാത്തവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലും ഏല്‍പ്പിക്കണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വാർത്താ കുറിപ്പിൽ അറിയിച്ചു.

ഇതോടൊപ്പം പാസ്സ്പോർട്ട് നഷ്ടപ്പെട്ടവരും വിവരം എംബസിയെ അറിയിക്കണം. ഇത് സംബന്ധിച്ചു അടുത്ത കാലത്തായി നിരവധി പരാതികളാണ് ഉയര്‍ന്നു വരുന്നത്. പാസ്സ്പോർട്ട് കണ്ടു കിട്ടുന്നവർ എംബസിയിലോ കോണ്‍സുലേറ്റിലോ വിവരം അറിയിച്ചാല്‍ മാത്രമേ വിവരം അവകാശി കളെ അറിയിക്കുവാന്‍ കഴിയുക യുള്ളു.

യു. എ. ഇ. യിലെ നിയമം അനുസരിച്ച് പോലീസ് സ്റ്റേഷനിലും പരാതി നല്‍കേണ്ടതുണ്ട്. പത്ര പരസ്യം വഴി ഇത് പൊതു ജന ങ്ങളെയും അറിയിക്കണം. അതിന് ശേഷ മാണ് പകരം പാസ്സ്പോര്‍ട്ടിന് നയ തന്ത്ര കാര്യാലയ ത്തില്‍ അപേക്ഷി ക്കേണ്ടത്.

നഷ്ടപ്പെട്ട പാസ്സ്പോര്‍ട്ടിന് പകരം എങ്ങിനെ അപേക്ഷിക്കണം എന്ന് പോലും പലർക്കും അറിയില്ല. ഇതിനെ കുറിച്ചുള്ള വിശദാംശങ്ങൾ മലയാളം അടക്കമുള്ള പ്രധാന ഭാഷ കളിൽ എംബസ്സി യുടെ വെബ്സൈറ്റിൽ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. മാത്രമല്ല വെബ്സൈറ്റിൽ എംബസ്സി യുമായി ബന്ധപ്പെടാനുള്ള വിലാസവും ഫോണ്‍ നമ്പരും അടക്കമുള്ള വിവരങ്ങൾ ലഭ്യമാണ്.

കളഞ്ഞു കിട്ടിയ പാസ്‌പോര്‍ട്ട് ചിലര്‍ ദുരുപയോഗം ചെയ്യുന്ന തായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ യുള്ള ബോധ വത്കരണം ശക്തി പ്പെടുത്തും എന്നും എംബസി അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ നയതന്ത്ര കാര്യാലയത്തില്‍ അറിയിക്കണം

ഹോം ഫോർ ഓണം : ഗോൾഡ്‌ 101.3 എഫ്. എം. ഓണപ്പരിപാടി

August 26th, 2014

gold-1013-fm-epathram
ദുബായ് : ഈ ഓണക്കാലം കുടുംബ ത്തോടൊപ്പം ആഘോഷി ക്കാനായി പ്രവാസി മലയാളി കൾക്ക് അവസരം ഒരുക്കി ക്കൊണ്ട് യു. എ. ഇ. യിലെ പ്രമുഖ മലയാളം റേഡിയോ സ്റ്റേഷനായ ഗോൾഡ്‌ 101.3 എഫ്. എം. പ്രത്യേക ഓണം പരിപാടി നടത്തുന്നു.

‘ഹോം ഫോർ ഓണം’ എന്ന പേരിലുള്ള പരിപാടി യിൽപങ്കെടു ക്കുന്നതിന് ‘ഗോൾഡ്‌ ഓണം’ എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് (GOLD ONAM) 6883 എന്ന നമ്പറി ലേക്ക് എസ്. എം. എസ്. അയക്കണം.

തെരഞ്ഞെടുക്കപ്പെട്ട ശ്രോതാക്കൾക്ക് കുടുംബ ത്തോടൊപ്പം ഓണം ആഘോഷി ക്കുന്നതിന് സൗജന്യ റിട്ടേണ്‍ ടിക്കറ്റ് സമ്മാന മായി ഗോൾഡ്‌ എഫ് എം റേഡിയോ നല്കും.

യു. എ. ഇ. യിൽ ആദ്യ മായിട്ടാണ്‌ ഒരു റേഡിയോ സ്റ്റേഷൻ നാട്ടിൽ ഓണം ആഘോഷി ക്കുന്നതിന് ശ്രോതാക്കൾക്ക് വിമാന ടിക്കറ്റ്‌ സമ്മാനമായി നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ – 06 74 65 000

- pma

വായിക്കുക: , , , ,

Comments Off on ഹോം ഫോർ ഓണം : ഗോൾഡ്‌ 101.3 എഫ്. എം. ഓണപ്പരിപാടി

ഓണ്‍ലൈന്‍ തട്ടിപ്പ് : ജാഗ്രത പാലിക്കുക

August 11th, 2014

abudhabi-police-warning-misusing-social-media-ePathram
അബുദാബി : ഓണ്‍ലൈന്‍ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യ ത്തിൽ പൊതു ജനങ്ങൾ കരുതി ഇരിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്കി.

കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആറു മാസ ത്തിനിടെ റിപ്പോര്‍ട്ട് ചെയ്യ പ്പെട്ടിട്ടുള്ളത് 33 കേസു കളാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വയുടെ കണക്കു കള്‍ ഇതിലുമധികം ആയിരി ക്കുമെന്ന് പോലീസ് പറയുന്നു.

സ്ത്രീ കളുടെ ഫോട്ടോകളും വീഡിയോ കളും കാണിച്ച് തട്ടിപ്പുകാര്‍ ആളു കളെ ആകര്‍ഷി ക്കുകയും തുടര്‍ന്ന് പല തര ത്തില്‍ ഉള്ള അശ്ലീല ഫോട്ടോകളും വീഡിയോകളും ഉണ്ടാക്കി കാണിക്കുകയും അത് പ്രദര്‍ശി പ്പിക്കും എന്ന് ഭീഷണി പ്പെടുത്തി പണം തട്ടുക യുമാണ് രീതി. യുവാക്കളാണ് പ്രധാനമായും ഇവരുടെ ഇരകള്‍.

സോഷ്യല്‍ മീഡിയ സൈറ്റു കളിലെ സൗഹൃദം വഴി വീഡിയോ ചാറ്റിംഗി ലൂടെ പണം തട്ടി എടുക്കുന്ന സംഘ ങ്ങള്‍ പ്രവര്‍ത്തി ക്കുന്നുണ്ട് എന്നും യു. എ. ഇ. ക്ക് പുറത്തുള്ള സംഘ മാണ് ഇത്തരം പ്രവര്‍ത്തന ങ്ങള്‍ക്ക് പിന്നില്‍ എന്നു പോലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ഓണ്‍ലൈന്‍ തട്ടിപ്പ് : ജാഗ്രത പാലിക്കുക

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി

June 25th, 2014

qatar-gulf-business-card-directory-2014-releasing-ePathram
ദോഹ : ഖത്തറിലെ മീഡിയ പ്‌ളസ്‌ പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി യുടെ എട്ടാമത് പതിപ്പ് ദോഹ യിൽ നടന്ന ചടങ്ങിൽ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി. വി. ഹംസ ക്ക് ആദ്യ പ്രതി നല്‍കി കൊണ്ട് പ്രമുഖ സംരംഭ കനും സാമൂഹ്യ പ്രവര്‍ത്തക നു മായ കെ. മുഹമ്മദ് ഈസ പ്രകാശനം ചെയ്തു.

ഗള്‍ഫ് മേഖല യില്‍ വാണിജ്യസ്ഥാപന ങ്ങള്‍ക്കും സംരഭ കര്‍ക്കും മികച്ച റഫറന്‍സായി കുറഞ്ഞ കാലം കൊണ്ട് തന്നെ ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി മാറിയ തായും യു. എ. ഇ. യില്‍ നിന്നും ഒമാനില്‍ നിന്നു മൊക്ക ഈ ഡയറക്ടറി യുടെ ഉപഭോ ക്താക്കളെ പരിചയ പ്പെടുവാന്‍ കഴിഞ്ഞ തായും അദ്ദേഹം പറഞ്ഞു.

ഓരോ വര്‍ഷവും കൂടുതല്‍ സ്ഥാപന ങ്ങളെ ഉള്‍പ്പെടുത്തി ഡയറക്ടറി വിപുലീകരിച്ചു വരിക യാണ്. താമസി യാതെ ഡയറക്ടറി ഓണ്‍ലൈനിലും ലഭ്യമാകും എന്നും മീഡിയ പ്‌ളസ്‌ സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

എം. എം. ഖാന്‍, റൂസിയ ട്രേഡിംഗ് എം. ഡി. അബ്ദുല്‍ കരീം, ഗ്രൂപ്പ് 10 ഡയറക്ടര്‍ അബ്ദു റഹിമാന്‍, ട്രാന്‍സ് ഓറിയന്റ് മാനേജര്‍ കെ. പി. നൂറുദ്ധീന്‍, ഫാലഹ് നാസര്‍ ഫാലഹ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കെ. വി. അബ്ദുല്ല ക്കുട്ടി, ഖത്തര്‍ സ്റ്റാര്‍ ട്രേഡിംഗ് മാനേജര്‍ ടി. എം. കബീര്‍, ഓര്‍ബിറ്റ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ അഷ്‌റഫ് പന നിലത്ത് തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

– കെ. വി. അബ്ദുൽ അസീസ്‌ ചാവക്കാട്, ഖത്തർ

- pma

വായിക്കുക: , ,

Comments Off on ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി

ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍

June 22nd, 2014

chiranthana-media-awards-2013-sadik-kavil-saneesh-leo-ePathram
ദുബായ് : ചിരന്തന സാംസ്‌കാരിക വേദി ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്ത കര്‍ക്കായി നല്‍കുന്ന ചിരന്തന – യു. എ. ഇ. എക്‌സ്‌ചേഞ്ച് മാധ്യമ പുരസ്കാര ങ്ങള്‍ പ്രഖ്യാപിച്ചു.

മലയാള മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ സാദിഖ് കാവില്‍, റിപ്പോര്‍ട്ടര്‍ ടി. വി. ഗള്‍ഫ് ബ്യൂറോ ചീഫ് സനീഷ് നമ്പ്യാര്‍, റേഡിയോ മി എഫ്. എം. വാര്‍ത്താ വിഭാഗം മേധാവി ലിയോ രാധാ കൃഷ്ണന്‍, ഗള്‍ഫ് മാധ്യമം ദുബായ് യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ അന്‍വറുല്‍ ഹഖ് എന്നി വര്‍ക്കാണ് 2013-ലെ മാധ്യമ പുരസ്‌കാര ങ്ങള്‍ സമ്മാനിക്കുക.

സ്വര്‍ണ മെഡലും പ്രശംസാ പത്രവും അടങ്ങിയ പുരസ്‌കാരം അടുത്ത മാസം ദുബായില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും എന്ന്‍ ചിരന്തന ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍


« Previous Page« Previous « വി. ടി. വി. ദാമോദരന് നാടന്‍ കലാ പുരസ്‌കാരം
Next »Next Page » ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി »



  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine