സഹൃദയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

January 30th, 2011

sahrudaya-awards-epathram

ദുബായ്‌ : സാമൂഹ്യ, സാംസ്കാരിക, മാധ്യമ, പൊതു രംഗങ്ങളിലെ മികവിന്റെ അടിസ്ഥാനത്തില്‍ വര്‍ഷാവര്‍ഷം സമ്മാനിച്ചു വരുന്ന “സഹൃദയ” പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നാട്ടിലും മറുനാടുകളിലും കഴിഞ്ഞ നാല്‍പ്പതോളം വര്‍ഷങ്ങളായി “വായനക്കൂട്ട“ ത്തിന്റെ (കേരളാ റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് സര്‍ക്കിള്‍) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് വരുന്നതാണ് സഹൃദയ പുരസ്ക്കാരങ്ങള്‍.

പുരസ്കാരത്തിന് അര്‍ഹരായവരെ ഈ വര്‍ഷം ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പിലൂടെയാണ് കണ്ടെത്തിയത്. വ്യക്തിഗത സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ബേവിഞ്ച അബ്ദുള്ള (മാതൃഭൂമി), എന്‍. വിജയമോഹന്‍ (അമൃത ടി. വി.), വി. കെ. ഹംസ (ഗള്‍ഫ് മാധ്യമം), രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ), ഇ. സതീഷ് (ഏഷ്യാനെറ്റ് ന്യൂസ്), ഫൈസല്‍ ബിന്‍ അഹമ്മദ് (ഏഷ്യാനെറ്റ്), അനില്‍ വടക്കേകര (അമൃത ടി. വി.), ബി. പ്രിന്‍സ് (മലയാള മനോരമ), സ്വര്‍ണ്ണം സുരേന്ദ്രന്‍ (സാഹിത്യം), അബ്ദുള്ള ഫാറൂഖി (വിദ്യാഭ്യാസം), സൈനുദ്ദീന്‍ ചേലേരി (പ്രവാസ ചന്ദ്രിക), ജിഷി സാമുവല്‍ (e പത്രം ഡോട്ട് കോം), റീന സലീം (സ്വരുമ ദുബായ്), ജ്യോതികുമാര്‍ (കൂട്ടം സോഷ്യല്‍ നെറ്റ് വര്‍ക്ക്), ഒ. എസ്. എ. റഷീദ് (ഗള്‍ഫ് മലയാളി ഡോട്ട് കോം), അബൂബക്കര്‍ സ്വലാഹി (വൈജ്ഞാനിക പ്രബോധനം), ഹുസൈന്‍ കക്കാട് (സാമൂഹ്യ പ്രതിബദ്ധത), റഹ് മാന്‍ എളങ്കമല്‍ (ഗള്‍ഫ് മാധ്യമം) എന്നിവര്‍ക്കും ജീവ കാരുണ്യ പ്രവര്‍ത്തനം : എ. പി. അബ്ദുസമദ് സാബീല്‍, പ്രസാധനം : പാം പബ്ലിക്കേഷന്‍സ്, കലാ സാംസ്കാരികം : പുറത്തൂര്‍ വി. ടി. മമ്മൂട്ടി, പ്രഭാകരന്‍ ഇരിങ്ങാലക്കുട, അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം : എല്‍വീസ് ചുമ്മാര്‍ (ജയ്ഹിന്ദ് ടി. വി.), മികച്ച റേഡിയോ അവതാരകന്‍ : ഫസലു (ഹിറ്റ് എഫ്. എം.), സ്ത്രീ ധന വിരുദ്ധ മുന്നേറ്റം : ത്രിനാഥ്, മികച്ച വീഡിയോ എഡിറ്റര്‍ : നിദാഷ് (കൈരളി), പ്രവാസി ക്ഷേമം : കെ. വി. ഷംസുദ്ദീന്‍, മികച്ച വ്യവസായ സംരഭകന്‍ : ബഷീര്‍ പടിയത്ത്, പൊതുജനാരോഗ്യം : ഡോ. കെ. പി. ഹുസൈന്‍, ഡോ. പി. മുഹമ്മദ് കാസിം എന്നിവരാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

ആദര ഫലകവും, കീര്‍ത്തി പത്രവും, പൊന്നാടയും അടങ്ങുന്നതാണ് “സഹൃദയ” പുരസ്കാരം. ഫെബ്രുവരി 9ന് സലഫി ടൈംസ് ഇരുപത്താറാം വാര്‍ഷികത്തോ ടനുബന്ധിച്ച് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി എന്‍ജിനിയര്‍ക്ക് അറബ് പത്രത്തിന്റെ ബഹുമതി

January 16th, 2011

jinoy-viswan-epathram

ദുബായ്‌ : പ്ലാസ്റ്റിക് സഞ്ചികള്‍ തിന്നുന്ന ഒട്ടകത്തെ യു. എ. ഇ. യില്‍ റോഡ്‌ വഴി ദൂര യാത്ര ചെയ്യുന്ന മിക്കവാറും എല്ലാവരും കണ്ടിട്ടുണ്ടാവും. പ്ലാസ്റ്റിക്‌ മലിനീകരണം രൂക്ഷമായ ഈ കാലത്ത്‌ ഈ കാഴ്ച ഒരു അപൂര്‍വതയല്ല. എന്നാല്‍ ഇത് ക്യാമറയില്‍ ഒപ്പിയെടുക്കുവാന്‍ ഫോട്ടോഗ്രാഫിയില്‍ ഏറെ കമ്പമുള്ള ജിനോയ്‌ വിശ്വന്‍ മുതിര്‍ന്നപ്പോള്‍ കാര്യം ഗൌരവമേറിയതായി. അപകടം തിരിച്ചറിയാതെ പ്ലാസ്റ്റിക്‌ അകത്താക്കുന്ന ഒട്ടകത്തിന്റെ കാര്യം ഓര്‍ത്തപ്പോള്‍ പരിസ്ഥിതി സ്നേഹിയായ ഈ ചെറുപ്പക്കാരന്റെ മനസ്സൊന്ന് പിടഞ്ഞു. ഒരു പതിവ്‌ ബ്ലോഗറായ അദ്ദേഹം അന്ന് രാത്രി തന്നെ താന്‍ എടുത്ത ചിത്രം ഒരു കുറിപ്പോട് കൂടി ഒരു പ്രമുഖ അറബ് പത്രത്തിന് അയച്ചു കൊടുത്തു. പത്രം ഇത് ഏറെ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

plastic pollution hazard for camels

പ്ലാസ്റ്റിക്‌ തിന്നുന്ന ഒട്ടകങ്ങള്‍

മരുഭൂമികള്‍ മലിനീകരണ വിമുക്തമാക്കേണ്ട ആവശ്യകതയെ എടുത്തു കാണിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. ദുബായില്‍ എന്‍ജിനിയറായ ജിനോയ്‌ മലിനീകരണം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികളും തന്റെ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന ഈ സാധു മൃഗങ്ങള്‍ മാരകമായ വസ്തുവാണെന്ന് അറിയാതെയാണ് പ്ലാസ്റ്റിക്‌ സഞ്ചികള്‍ ഭക്ഷിക്കുന്നത് എന്ന് ജിനോയ്‌ ചൂണ്ടിക്കാണിക്കുന്നു. ഇവരെ സംരക്ഷിക്കാനുള്ള ചുമതല നമുക്കുണ്ട്. നിരുത്തരവാദപരമായി മാലിന്യം വലിച്ചെറിയുന്നത് മൂലം ഈ മൃഗങ്ങളുടെ മരണത്തിന് നാം ഓരോരുത്തരും ഉത്തരവാദികള്‍ ആവുകയാണ് എന്നും ഇദ്ദേഹം തന്റെ ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

കഴിഞ്ഞ മാസം വായനക്കാര്‍ അയച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി അതില്‍ മികച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുത്തപ്പോള്‍ ജിനോയ്‌ എഴുതിയ ലേഖനം ഒന്നാമതായി. ഈ ബഹുമതി പത്രം തന്നെ വിളിച്ചറിയിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയതായി ജിനോയ്‌ പറഞ്ഞു.

തന്റെ ലേഖനം വായിച്ച ഏതെങ്കിലും ഒരു വായനക്കാരനെങ്കിലും പരിസര മലിനീകരണത്തെ കുറിച്ച് ബോധവാനായി എന്നുണ്ടെങ്കില്‍ തന്റെ ഉദ്യമം സഫലമായി എന്നാണ് പരിസ്ഥിതി നിയമത്തില്‍ ബിരുദാനന്തര ഡിപ്ലോമ നേടാന്‍ തയ്യാറെടുക്കുന്ന ഈ ചെറുപ്പക്കാരന്‍ പറയുന്നത്.

ഫോട്ടോഗ്രാഫി യില്‍ ഏറെ താല്‍പര്യമുള്ള ഏതാനും പേരോടൊപ്പം ഷട്ടര്‍ ബഗ്സ് എന്ന പേരില്‍ ഒരു ഫോട്ടോഗ്രാഫി ക്ലബിന്റെ പ്രവര്‍ത്തനങ്ങളിലും താന്‍ സജീവമാണ് എന്ന് ജിനോയ്‌ വെളിപ്പെടുത്തി. അതിരാവിലെ സൂര്യന്‍ ഉദിച്ചുയരുന്ന വേള ഫോട്ടോ എടുക്കാന്‍ ഏറ്റവും നല്ല സമയമാണ്. എപ്പോഴാണ് ഒരു ഫോട്ടോയ്ക്ക് പറ്റിയ സന്ദര്‍ഭം ഒത്തു കിട്ടുക എന്ന നോട്ടത്തിലാണ് ഞങ്ങള്‍. അതിനാല്‍ എപ്പോഴും ഒരു ക്യാമറ കയ്യില്‍ കരുതുകയും പരിസരം ശ്രദ്ധാപൂര്‍വം വീക്ഷിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ ശീലമാണ്. ഇതാണ് തന്റെ ശ്രദ്ധ ഈ വിഷയത്തില്‍ പതിയാന്‍ കാരണമായത്‌.

ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ള ആര്‍ക്കും ഷട്ടര്‍ ബഗ്സില്‍ അംഗമാകാം. ഫോട്ടോഗ്രാഫിയുടെ ബാല പാഠങ്ങള്‍ മുതല്‍ മികവുറ്റ ഫോട്ടോകള്‍ എടുക്കുന്നതിന്റെ രഹസ്യങ്ങള്‍ വരെ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ മേല്‍ നോട്ടത്തില്‍ ഷട്ടര്‍ ബഗ്സ് നടത്തുന്ന പഠന ശിബിരങ്ങളില്‍ പങ്കെടുത്ത് പഠിക്കുവാന്‍ കഴിയും എന്നും അദ്ദേഹം അറിയിച്ചു. കേവലം ഒരു നേരമ്പോക്ക് എന്നതിനുമപ്പുറം ഫോട്ടോഗ്രാഫിക്ക് സാമൂഹ്യ പ്രസക്തിയുണ്ട് എന്ന് തനിക്ക്‌ ലഭിച്ച ബഹുമതി തന്നെ ബോദ്ധ്യപ്പെടുത്തിയതായി ജിനോയ്‌ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ്‌ മേഖലയ്ക്ക് അവഗണന : ബിജു ആബേല്‍ ജേക്കബ്‌

January 16th, 2011

ദുബായ്‌ : മേഖലാ അടിസ്ഥാനത്തിലുള്ള  പ്രവാസി ഭാരതീയ ദിവസ് ഗള്‍ഫില്‍ എപ്പോള്‍ നടത്തുമെന്ന കാര്യം കേന്ദ്ര പ്രവാസി കാര്യ വകുപ്പ് വ്യക്തമാക്കണമെന്നു മാധ്യമ പ്രവര്‍ത്തകനും ദുബായിലെ ഇന്ത്യന്‍ മീഡിയാ ഫോറം മുന്‍ ജനറല്‍ സെക്രട്ടറിയുമായ ബിജു ആബേല്‍ ജേക്കബ് ആവ്യശ്യപ്പെട്ടു. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫോക്കാനയുടെ ഭാരവാഹികള്‍ക്കു  ദില്ലിയിയില്‍  കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

fokana-biju-abel-jacob-epathram

കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാജീവ് ജോസഫ്, ബിജു ആബേല്‍ ജേക്കബ്, ജി. കെ. പിള്ള, പോള്‍ കറുകപിള്ളി, ഷാജി മേച്ചേരി എന്നിവര്‍.

കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളിലെ പ്രവാസി ഭാരതീയ ദിവസ് പരിപാടികളില്‍ ഒന്നില്‍ പോലും ഗള്‍ഫ് ഇന്ത്യക്കാര്‍ക്കു വേണ്ടത്ര പരിഗണനയോ പ്രാധാന്യമോ ലഭിച്ചില്ല. ഇത്തവണയും ഇതു തന്നെ ആവര്‍ത്തിച്ചു. ഈ പശ്ചാത്തലത്തിലാണ് മേഖല പ്രവാസി ഭാരതീയ ദിവസ് ഗള്‍ഫില്‍ നടത്തണമെന്നു ആവശ്യം വിവിധ കോണുകളില്‍ നിന്നു ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍ ഇത്തരം ഒരു ആവ്യശ്യത്തിനു നേരെ കേന്ദ്ര പ്രവാസി കാര്യ വകുപ്പ്  അനുകൂലമായി പ്രതികരിക്കാത്തതു സങ്കടകരമാണെന്നും ആബേല്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തില്‍ വിദേശ ഇന്ത്യക്കാരുടെ പങ്കാളിത്തം സജീവമാക്കുവാനും പ്രവാസികള്‍ക്കു ശക്തമായ ക്ഷേമ പദ്ധതി യാഥാര്‍ത്ഥ്യ മാകുവാനുമായി അമേരിക്ക, ഗള്‍ഫ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവത്തിക്കുന്ന മലയാളി സംഘടനകള്‍ക്കിടയില്‍ ഏകോപനം ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ദില്ലി ടാജ് പാലസില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം പ്രസിഡണ്ട് രാജീവ് ജോസഫ് അദ്ധ്യക്ഷനായിരുന്നു. ഫൊക്കാന പ്രസിഡണ്ട് ജി. കെ. പിള്ള, മുന്‍ പ്രസിഡണ്ട് പോള്‍ കറുകപിള്ളി, ട്രഷറര്‍ ഷാജി മേച്ചേരി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഫോട്ടോ: കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാജീവ് ജോസഫ്, ബിജു ആബേല്‍ ജേക്കബ്, ജി. കെ. പിള്ള, പോള്‍ കറുകപിള്ളി, ഷാജി മേച്ചേരി എന്നിവര്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജബ്ബാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

January 9th, 2011

jabbari-ka-epathram

ദുബായ്‌ : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയാ ഫോറം സ്ഥാപക അംഗവുമായ കെ. എ. ജബാരിയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായ്‌ വെല്‍ കെയര്‍ ആശുപത്രിയില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തെ ചികില്‍സിച്ചു വരികയാണ്.

ഉദര സംബന്ധമായ രോഗം മൂലം ഇദ്ദേഹത്തെ കഴിഞ്ഞ ഒക്ടോബറില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരികയായിരുന്ന ഇദ്ദേഹത്തിന് വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വിശദമായ പരിശോധനകള്‍ നടത്തി ചികില്‍സ ആരംഭിക്കും എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികള്‍

December 20th, 2010

imf-executive-2011-epathram

ദുബായ്‌ : ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി ഇ. സതീഷ്‌, ജനറല്‍ സെക്രട്ടറി ജലീല്‍ പട്ടാമ്പി, ട്രഷറര്‍ സാദിഖ്‌ കാവില്‍, ഓഡിറ്റര്‍ വി. എം. സതീഷ്‌, വൈസ്‌ പ്രസിഡണ്ട് എല്‍വിസ്‌ ചുമ്മാര്‍, ജോയന്റ് സെക്രട്ടറി ഫൈസല്‍ ബിന്‍ അഹമ്മദ്‌, ജോയന്റ് ട്രഷറര്‍ പ്രമദ്‌ ബി. കുട്ടി എന്നിവരാണ് പുതിയ ഭാരവാഹികള്‍. നിര്‍വാഹക സമിതി അംഗങ്ങളായി ഭാസ്കര്‍ രാജ്, ബിജു ആബേല്‍ ജേക്കബ്‌, ജബ്ബാരി, അലി അക്ബര്‍, ആല്‍ബര്‍ട്ട് അലക്സ്‌, റഹ്മാന്‍ എലമങ്കല്‍, റോണി എം. പണിക്കര്‍, നാസര്‍ ബേപ്പൂര്‍, അനില്‍ വടക്കേക്കര എന്നിവരെയും തെരഞ്ഞെടുത്തു. കെ. കെ. മൊയ്തീന്‍ കോയ, ഇസ്മായീല്‍ മേലടി എന്നിവര്‍ വരണാ ധികാരി കളായിരുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. തൊഴില്‍ നിയമ ത്തിലെ ഇളവുകള്‍ പ്രഖ്യാപിച്ചു
Next »Next Page » ‘യക്ഷിക്കഥ കളും നാട്ടു വര്‍ത്തമാനങ്ങളും’ നാടകോത്സവ ത്തില്‍ »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine