ദുബായ് : അറബ് യുവത്വം ഇഷ്ട രാജ്യ മായി തെരഞ്ഞെ ടുത്തത് യു. എ. ഇ. ആണെന്ന് അസ്ദ ബർസോൺ മാർസെല്ല അറബ് യൂത്ത് സർവ്വേ.
അറബ് മേഖല യിലെ മാതൃകാ രാജ്യമായി യുവത തെര ഞ്ഞെ ടുത്തിരി ക്കുന്നതും യു. എ. ഇ. യാണ്.
ആറ് ജി. സി. സി. രാജ്യങ്ങളിലും അൾജീരിയ, ഇൗജിപ്ത്, ലിബിയ, ടുണീഷ്യ, മൊറോക്കോ, ജോര്‍ദാന്‍, ലബനാന്, ഫല സ്തീൻ, യമൻ തുടങ്ങിയ 16 രാജ്യ ങ്ങളിൽ നിന്നുള്ള 18 നും 24 നും ഇടയിൽ പ്രായ മുള്ള 3500 ഓളം പേരാ ണ് സർവ്വേ യിൽ പങ്കെടുത്തത്.
മികച്ച സുരക്ഷ, തൊഴിൽ സാധ്യത കളുടെ വൈവിധ്യം, വളരുന്ന സമ്പദ് വ്യവസ്ഥ, മികച്ച വേതന വ്യവസ്ഥ, ഉന്നത നില വാരമുള്ള വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾ തുടങ്ങി യവ യാണ് യുവ ജനങ്ങൾ എടുത്തു പറഞ്ഞ യു. എ. ഇ. യുടെ മൂല്യങ്ങൾ. തൊഴി ലി ല്ലായ്മ, ഭീകരവാദം എന്നിവ യാണ് അറബ് യുവത്വം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്ന് സർവ്വേ വില യിരുത്തി.