ദുബായ് : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാമത് വാര്‍ഷിക ത്തോട് അനു ബന്ധിച്ചു സംഘടിപ്പിക്കുന്ന ആഗോള സമ്മേളനം ഏപ്രിൽ 17 വെള്ളിയാഴ്ച ദുബായ് മെട്രൊ പൊളിറ്റന്‍ പാലസ് ഹോട്ടല്‍, അറ്റ്‌ലാന്റിസ് ഹോട്ടല്‍ എന്നിവിടങ്ങളി ലായി നടക്കും.
ദുബായ് മെട്രോ പൊളിറ്റന്‍ പാലസ് ഹോട്ടലില്‍ രാവിലെ ഒന്‍പതു മണിക്ക്, പ്രവാസി കാര്യ മന്ത്രി കെ. സി. ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന്, കുട്ടികള്‍ക്കായി വിദ്യാഭാസ സെമിനാര്‍, ‘ഏഷ്യ അമേരിക്ക ഇക്കണോമിക് ഫോറം’ ഒരുക്കുന്ന നിക്ഷേപക സെമിനാര്‍ എന്നിവ നടക്കും. ‘ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് ഉയര്‍ച്ചയും താഴ്ചയും’ എന്ന വിഷ യത്തിലുള്ള സെമിനാറില്‍ രാഷ്ട്രപതി യുടെ മുന്‍ സെക്രട്ടറി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് മോഡറേറ്റര്‍ ആയി രിക്കും.
വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന പൊതു സമ്മേളന ത്തില്‍ മന്ത്രി മാരായ കെ. സി. ജോസഫ്, ഡോ. എം. കെ. മുനീര്‍, ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, ഡോ. ആസാദ് മൂപ്പന്‍, ഫൈസല്‍ കൊട്ടിക്കോളന്‍, ഡോ. ടി. പി. ശ്രീനിവാസന്‍, സിദ്ധാര്‍ഥ് ബാല ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
രണ്ടു വര്‍ഷത്തി ല്‍ ഒരിക്കല്‍ നടക്കുന്ന സമ്മേളന ത്തിന് ആദ്യ മായാണ് ദുബായ് വേദി യാവുന്നത് എന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അറിയിച്ചു.
27 രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറിലേറെ പ്രതിനിധികള്‍ ഉള്‍പ്പെടെ അറനൂറോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.