ദുബായ് : ദൃശ്യ ശ്രാവ്യ മാധ്യമ ങ്ങളുടെ കടന്നു കയറ്റം വായനയെ ബാധിക്കുന്നു എന്ന ആശങ്കയ്ക്ക് അര്‍ത്ഥമില്ല എന്ന് പ്രഭാഷകനും എഴുത്തു കാരനുമായ അബ്ദു റഷീദ് കുട്ടമ്പൂര്‍ അഭിപ്രായപ്പെട്ടു .
സലഫി ടൈംസ് ഫ്രീ മീഡിയയും കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിളും (ദുബായ് വായന കൂട്ടം) സംയുക്തമായി നടത്തിയ വായന പക്ഷാചരണ സംഗമ ത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുക യായിരുന്നു അദ്ദേഹം.
ദിവസേന എന്നോണം വായന ലോകത്ത് ബെസ്റ്റ് സെല്ലറുകള്‍ വര്‍ദ്ധിച്ചു വരുന്നത് ഇതാണ് നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. പ്രവാസ ജീവിത ത്തിന്റെ തിരക്കു കള്‍ക്കിടയിലും വര്‍ദ്ധിച്ചു വരുന്ന നവ മാധ്യമ ങ്ങളുടെയും സാഹിത്യ കൂട്ടായ്മ കളുടെയും എഴുത്തു കളരി കളുടെയും നിത്യ സാന്നിധ്യം വിളിച്ചറിയിക്കുന്ന വസ്തുതയും മറ്റൊന്നല്ല.
സമൂഹ ത്തിന്റെ പ്രതീക്ഷ കള്‍ക്ക് അനുസരിച്ച് എഴുത്തുകാര്‍ ഉയര്‍ന്നെങ്കില്‍ മാത്രമേ അവരുടെ രചനകളെ സമൂഹം സ്വാഗതം ചെയ്യുകയുള്ളൂ എന്നു നാം തിരിച്ചറിയണം. അനാവശ്യ വിവാദ ങ്ങളില്‍ നിന്നകന്നു നില്‍ക്കാനും ക്രിയാത്മക പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സാഹിത്യ കാരന്മാര്‍ തയ്യാറാകേണ്ടതുണ്ട്. വിഷ്വല്‍ മീഡിയ യുടെ അമിത സ്വാധീനം വളരുന്ന തലമുറ യില്‍ അനാരോഗ്യ കരമായ സമീപനങ്ങള്‍ വളര്‍ത്തി എടുക്കുമ്പോള്‍ മൂല്യങ്ങളുടെ കാവലാള്‍ ആവേണ്ട ബാധ്യത എഴുത്തുകാര്‍ ഏറ്റെടുക്കണം എന്നും അബ്ദുറഷീദ് കുട്ടമ്പൂര്‍ പറഞ്ഞു.
വായന കൂട്ടം പ്രസിഡന്റ് അഡ്വ. ജയരാജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സലഫി ടൈംസ് മാനേജിംഗ് എഡിറ്റര്‍ കെ. എ. ജബ്ബാരി സ്വാഗതം ആശംസിച്ചു.
ഒരുമാസം നീളുന്ന പത്ര-പുസ്തക ആനുകാലിക പ്രസിദ്ധീകരണ പ്രദര്‍ശനം അല്‍ ദീക് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. വി. എ. അഹ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. എം. സി. എ. നാസര്‍ , ജീനാ രാജീവ്, പുന്നക്കന്‍ മുഹമ്മദലി, രാജന്‍ കൊളവിപ്പാലം, സുബൈര്‍ വെള്ളിയോട്, ഡയസ് ഇടിക്കുള, അബ്ദുള്ളക്കുട്ടി ചേറ്റുവ, എ. റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
2012 ജനുവരി മുതല്‍ ജൂണ്‍ വരെ ഗള്‍ഫ് മേഖല യില്‍ നിന്ന് സാമൂഹിക പ്രതിബദ്ധത, ജീവ കാരുണ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, സാഹിത്യ സാംസ്‌കാരികാദി മണ്ഡല ങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച വിവിധ ബഹുമുഖ പ്രതിഭാ പുരസ്‌കാര ജേതാക്കളായ 23 പേര്‍ക്ക് സ്വീകരണ സംഗമവും സംഘടിപ്പിച്ചു .
ഐസ്സക് ജോണ്‍, പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍, എല്‍വിസ് ചുമ്മാര്‍, ഷീലാ പോള്‍, ലത്തീഫ് മമ്മിയൂര്‍, കമാല്‍ കാസിം, നെയ്യാറ്റിന്‍കര നൗഷാദ്, ലീനാ സാബു വര്‍ഗീസ്, തുടങ്ങിയവര്‍ അനുമോദനച്ചടങ്ങിന്റെ പ്രതീകമായ പുഷേ്പാപഹാരം ഏറ്റുവാങ്ങി മറുപടി പ്രസംഗം നിര്‍വഹിച്ചു. യു. എ. ഇ. യിലെ പൊതു പ്രവര്‍ത്തകന്‍ സബാ ജോസഫ് ഉദ്ഘാടനം ചെയ്തു. മാപ്പിള കലാ അക്കാദമി ചാപ്റ്റര്‍ പ്രസിഡന്റ് നാസര്‍ പരദേശി കൃതജ്ഞത രേഖപ്പെടുത്തി.