പ്രവാസികള്‍ വായനാ ശീല ത്തിനു പ്രാമുഖ്യം നല്‍കണം : പ്രൊഫ. എം. പി. ശ്രീധരന്‍ നായര്‍

April 18th, 2012

quilandi-nri-forum-welcome-mp-shreedharan-nair-ePathram
ഷാര്‍ജ :സാഹിത്യ കൃതികളുടെ പ്രചാരണ ത്തിനും, വായനാ ശീലത്തിനും പ്രവാസി സംഘടനാ പ്രവര്‍ത്ത കര്‍ പ്രാമുഖ്യം നല്‍കണം എന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് രസതന്ത്ര വിഭാഗം മുന്‍ തലവനും എഴുത്തു കാരനുമായ പ്രൊഫ. എം. പി. ശ്രീധരന്‍ നായര്‍ പറഞ്ഞു.

ഹൃസ്വ സന്ദര്‍ശന ത്തിനു യു. എ. ഇ. യിലെത്തിയ പ്രൊഫ. എം. പി. ശ്രീധരന്‍ നായര്‍ കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം നല്‍കിയ സ്വീകരണ ത്തില്‍ സംസാരിക്കുക യായിരുന്നു.

ഷാര്‍ജ നജഫ്‌ എക്സ്പെര്‍ട്ട് ഓഡിറ്റോറി യത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം രക്ഷാധികാരി സഹദ് പുറക്കാട് ഉപഹാരം സമ്മാനിച്ചു. ദേവാനന്ദ്‌ തിരുവോത്ത്, ലതീഫ് ടി. കെ., അബൂബക്കര്‍ സിദ്ദിഖ്, റിയാസ് ഹൈദര്‍ എന്നിവര്‍ സംസാരിച്ചു. മുസ്തഫ പൂക്കാട് സ്വാഗതവും ദിനേശ് നായര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വടകര മഹോത്സവം : സ്വാഗത സംഘം രൂപവത്കരിച്ചു

April 17th, 2012

അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം പത്താം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടി പ്പിക്കാന്‍ തീരുമാനിച്ചു.

ഏപ്രില്‍ 27 ന് കൊടിയേറുന്ന മഹോത്സവ ത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ബാബു വടകര (ചെയര്‍മാന്‍), എന്‍. കുഞ്ഞമ്മദ് (ജനറല്‍ കണ്‍വീനര്‍) എന്നിവരുടെ നേതൃത്വ ത്തില്‍ ഗ്രാമീണ മേള, മലബാര്‍ ഭക്ഷണ മേള, വിവിധ നാടന്‍ കലാ പരിപാടികള്‍, കലാ കായിക സാഹിത്യ മത്സര ങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നതാണ് എന്ന് സംഘാടക സമിതി അറിയിച്ചു.

കേരള സോഷ്യല്‍ സെന്ററില്‍ വനിത കളുടെ നേതൃത്വ ത്തില്‍ നൂറിലധികം തനതായ നാടന്‍ വിഭവങ്ങള്‍ രുചിച്ചറിയാനുള്ള അസുലഭാവസരം 27 ന് ഒരുക്കുന്ന ഗ്രാമീണ മേളയില്‍ ഉണ്ടാകുന്നതാണ്. കൂടാതെ വിവിധ കലാ പരിപാടികളും കളരിപ്പയറ്റ്, കോല്‍ക്കളി തുടങ്ങിയവയും അരങ്ങേറും.

മെയ് 4 ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി നയിക്കുന്ന ഗാനമേളയും വടക്കന്‍ പാട്ട് ചരിത്ര ത്തിലെ പ്രസിദ്ധമായ കുഞ്ഞിത്താലു എന്ന കഥയുമായി സുപ്രസിദ്ധ വടക്കന്‍ പാട്ടു രചയിതാവും ഗായകനുമായ പ്രഭാകരന്‍ മാസ്റ്റര്‍ നയിക്കുന്ന വടക്കന്‍ പാട്ടു മേളയും ഉണ്ടാകും.

മെയ് 11 ന് യു. എ. ഇ. യിലെ പ്രശസ്തരായ വോളിബാള്‍ ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന വോളിബാള്‍ ടൂര്‍ണമെന്റും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 050 57 12 987 – 050 32 99 359

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിഷാം അബ്ദുല്‍ മനാഫിനെ ആദരിച്ചു

April 15th, 2012

award-to-photo-grapher-chettuwa-manaf-ePathram

ദുബായ് : ചേറ്റുവ നിവാസികളുടെ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ‘ചേറ്റുവ സ്നേഹ സംഗമ’ ത്തില്‍ ഫോട്ടോഗ്രാഫര്‍ നിഷാം അബ്ദുല്‍ മനാഫിനെ ആദരിച്ചു. ഷാര്‍ജ യില്‍ ഗള്‍ഫ്‌ റ്റുഡേ ദിനപത്ര ത്തില്‍ ഫോട്ടോഗ്രാഫര്‍ ആയി ജോലി ചെയ്യുന്ന നിഷാം അബ്ദുല്‍ മനാഫ് ചേറ്റുവ സ്വദേശിയാണ്.

dsf-photo-graphy-award-2012-to-nisham-chettuwa-ePathram

ശൈഖ് മാജിദ് ബിന്‍ മുഹമ്മദ്‌ അല്‍ മഖ്തൂമില്‍ നിന്നും നിഷാം അബ്ദുല്‍ മനാഫ് പുരസ്കാരം ഏറ്റുവാങ്ങുന്നു

2012 ലെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലി നോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോ ഗ്രാഫി മത്സര ത്തില്‍ സെലിബ്രേഷന്‍ വിഭാഗ ത്തില്‍ ഒന്നാം സമ്മാനം നേടിയത് നിഷാം ആയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ ബാഗേജ് പത്ത് കിലോ കുറച്ചു

April 10th, 2012

air-india-epathram

ദുബൈ: ജൂണ്‍ 20 മുതല്‍ ജൂലൈ 15 വരെ യാത്രക്കാരുടെ തിരക്കേറുന്ന അവധിക്കാലത്ത്‌ വിമാനങ്ങളില്‍ എയര്‍ ഇന്ത്യ ബാഗേജ് 40 കിലോയില്‍ നിന്ന് 30 ആയി കുറച്ചു കൊണ്ട് പ്രവാസികള്‍ക്ക് മീതെ ഒരു ഇരുട്ടി കൂടി നല്‍കി. വേനലവധിക്കാലം ആഘോഷിക്കാന്‍ ഗള്‍ഫ് നാടുകളിലെത്തിയ കുടുംബങ്ങള്‍ തിരിച്ചുപോകുന്ന സമയത്തെ ബാഗേജ് നിയന്ത്രണം ഒട്ടേറെ യാത്രക്കാര്‍ക്ക് തിരിച്ചടിയാവും. എന്നാല്‍ ബിസിനസ് ക്ളാസ് യാത്രക്കാരുടെ ബാഗേജ് പരിധി ഈ കാലയളവിലും 50 കിലോ തന്നെ ആയിരിക്കും. യാത്രാ നിരക്ക് കുത്തനെ കൂട്ടിയതിനു പിന്നാലെ ബാഗേജ്‌ അലവന്‍സ് കുറച്ചത്‌ പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിടുണ്ട്. എന്നാല്‍ എത്രയൊക്കെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും എല്ലാ കാലത്തും ഇത്തരം നടപടികളുമായി എയര്‍ ഇന്ത്യ ഗള്‍ഫ്‌ മേഖലയിലുള്ള പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നത് പതിവാണ്

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

പ്രാദേശിക ഭാഷകള്‍ സംരക്ഷിക്കപ്പെടുന്നത് എഴുത്തു കാരിലൂടെ

April 8th, 2012

akber-kakkattil-at-vatakara-nri-meet-2012-ePathram
ദുബായ് : മാതൃ ഭാഷ സംരക്ഷിക്കണം എന്ന് ആവശ്യപ്പെടുന്നതു പോലെത്തന്നെ പ്രസക്തമാണ് പ്രാദേശിക ഭാഷ കളുടെ സംരക്ഷണവും എന്ന് സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അഭിപ്രായപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രാദേശിക കൂട്ടായ്മകള്‍ അതതു ദേശത്തെ ഭാഷയേയും സംസ്‌കാര ങ്ങളെ യുമാണ് സംരക്ഷിച്ചു നിര്‍ത്തുന്നത്.

അതു കൊണ്ടാണ് നാട്ടിലേക്കാള്‍ കൂടുതല്‍ വായനകളും സംവാദങ്ങളും ഗള്‍ഫില്‍ നടക്കുന്നത്. വീട്ടില്‍ മാതൃഭാഷ സംസാരിക്കണം എന്നല്ല നാട്ടുഭാഷ സംസാരി ക്കണം എന്നാണ് പറയാറുള്ളത്. മാറിക്കൊണ്ടിരിക്കുന്ന ലോക ക്രമത്തില്‍ സംസ്‌കാരവും ഭാഷയും വാണിജ്യ വത്കരണത്തിന് വിധേയ മാവുമ്പോള്‍ ഇത്തരം സ്വാധീന ത്തില്‍ നിന്ന് ഭാഷയെയും പ്രത്യേകിച്ച് പ്രാദേശിക ഭാഷ കളെ സംരക്ഷിച്ചു നിര്‍ത്തുന്നത് എഴുത്തുകാരാണ്.

വടകര എന്‍. ആര്‍. ഐ. ഫോറം ദശവാര്‍ഷികം ‘വടകരോത്സവം 2012’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അക്ബര്‍ കക്കട്ടില്‍.

തുടര്‍ന്ന് നടന്ന സെമിനാറില്‍ ‘സമകാലിക പ്രവാസ ജീവിതം’ എന്ന വിഷയ ത്തെ ആസ്പദമാക്കി ബഷീര്‍ തിക്കോടി, സത്യന്‍ മാടാക്കര തുടങ്ങിയവരും പലസ്തീനിലെയും അറബ് ദേശ ത്തെയും മാറ്റങ്ങളെ സാധാരണ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് എം. സി. എ. നാസര്‍ അദ്ദേഹ ത്തിന്റെ വിദേശ പര്യടന ങ്ങളെ അനുസ്മരിച്ചു കൊണ്ടും സംസാരിച്ചു.

അക്ബര്‍ കക്കട്ടിലിന് ഇസ്മയില്‍ പുനത്തില്‍ ഉപഹാരം നല്‍കി. പുന്നക്കന്‍ മുഹമ്മദലി, നൗഷാദ്, ബാബു പീതാംബരന്‍, സമദ് പയ്യോളി, ഇസ്മയില്‍ ഏറാമല, സാദിഖ് അലി, ചന്ദ്രന്‍ ആയഞ്ചേരി, ബാലന്‍ മേപ്പയ്യൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, നാസര്‍, മുഹമ്മദ് വി. കെ. എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലഘു നാടകം ‘എ & ബി’ കേരള സോഷ്യല്‍ സെന്‍ററില്‍
Next »Next Page » കേരയുടെ രക്ത ദാന ക്യാമ്പ്‌ വെള്ളിയാഴ്ച »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine