ആർട്ടിസ്റ്റ് ഉണ്ണി ഓര്‍മ്മയായി

September 6th, 2020

artist-unni-chavakkad-ePathram
മസ്‌കറ്റ് : ആര്‍ട്ടിസ്റ്റ് ഉണ്ണി മസ്കറ്റില്‍ വെച്ച് അന്തരിച്ചു. ചാവക്കാട് മണത്തല ചാപ്പറമ്പ് സ്വദേശി യായ ആര്‍ട്ടിസ്റ്റ് ഉണ്ണി (50) മസ്‌കത്തിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗ ങ്ങളിൽ പ്രവർത്തിച്ചിരുന്നു. ചിത്രകല യിൽ നിരവധി ശിഷ്യ ഗണങ്ങളുണ്ട്.

സാമൂഹിക മാധ്യമ ങ്ങളിലെ നിറ സാന്നിദ്ധ്യ മായിരുന്നു ആർട്ടിസ്‌റ്റ് ഉണ്ണി.  അദ്ധ്യാപക ദിന ത്തിൽ വളരെ വൈകാരികമായ ഒരു FB പോസ്റ്റ് ഉണ്ണി ഷെയർ ചെയ്തിരുന്നു.

ഗള്‍ഫില്‍ ചിത്രീകരിച്ച നിരവധി ഹ്രസ്വ സിനിമ കളുടെ കലാ സംവിധായകന്‍ ആയിരുന്ന ഉണ്ണി, ചാവക്കാട്ടു കാരുടെ ആഗോള സൗഹൃദ കൂട്ടായ്മ യായ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ഒമാന്‍ ചാപ്റ്റ റിന്റെ കലാ-സാംസ്കാരിക- ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങള്‍ക്കും നേതൃത്വം നല്‍കി യിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ അബുദാബി യില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന സമയത്ത് കേരളാ സോഷ്യല്‍ സെന്ററിലും സജീവ മായിരുന്നു. ചാവക്കാട്ടെ പ്രശസ്തമായ ‘ഉണ്ണി ആര്‍ട്ട്സ്’ ഇദ്ദേഹത്തിന്റെ സഹോദരാണ് ഇപ്പോള്‍ നടത്തുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഉപ ഭരണാധികാരി അന്തരിച്ചു – ഷാർജ യില്‍ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം

July 10th, 2020

deputy-ruler-of-sharjah-skeikh-ahmed-bin-sultan-al-qassimi-ePathram
ഷാര്‍ജ : സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഉപ ഭരണാധി കാരിയുമായ ശൈഖ് അഹ്‌മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം.

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഓഫീസ് ഇറക്കിയ വാർത്താ കുറിപ്പിലാണ് മരണ വിവരം അറിയിച്ചത്. ലണ്ടനില്‍ നിന്നും ഭൗതിക ശരീരം ഷാർജ യില്‍ എത്തിയതു മുതൽ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം ആയിരിക്കും. ഈ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തി ക്കെട്ടും.

* W A M

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

May 31st, 2020

mp-veerendra-kumar-ePathram
അബുദാബി : പ്രമുഖ സോഷ്യലിസ്റ്റ് നേതാവും രാജ്യ സഭാ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എഴുത്തുകാരനുമായ എം. പി. വീരേന്ദ്ര കുമാറി ന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) അനുശോചിച്ചു.

mp-veerendra-kumar-in-ima-media-seminar-ePathram
മാധ്യമ രംഗത്തെ മുതിര്‍ന്ന ഒരാള്‍ എന്ന നിലയിലും സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡല ങ്ങളിലെ വ്യക്തിത്വം എന്ന നിലയിലും അദ്ദേഹത്തിന്റെ വേര്‍ പാട് മാധ്യമ ലോക ത്തിന് വലിയ വിടവ് സൃഷ്ടിച്ചു എന്നും ഇമയുടെ ഓണ്‍ ലൈന്‍ മീറ്റിംഗി ലൂടെ ഒരുക്കിയ അനുശോചന യോഗ ത്തിൽ ഇമ അംഗങ്ങൾ പറഞ്ഞു.

ടി. പി. ഗംഗാധരൻ, പി. എം. അബ്ദുൽ റഹ്‌മാൻ, അനിൽ സി. ഇടിക്കുള, എന്‍. എം. അബുബക്കര്‍, റസാഖ് ഒരുമന യൂർ, ധനഞ്ജയ് ശങ്കർ തുടങ്ങിയവര്‍ അനു ശോചനം രേഖ പ്പെടുത്തി.

ഇമ പ്രസിഡണ്ട് റാഷിദ് പൂമാടം, ജനറൽ സെക്രട്ടറി ടി. പി. അനൂപ്, ട്രഷറർ സമീർ കല്ലറ, വൈസ് പ്രസിഡണ്ട് ഷിൻസ് സെബാസ്റ്റ്യൻ എന്നിവര്‍ നേതൃത്വം നല്‍കി.

മാധ്യമങ്ങള്‍ സത്യത്തിന്റെ പക്ഷം ചേരണം : സെബാസ്റ്റ്യന്‍ പോള്‍

മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചു 

പ്രവാസി പ്രശ്നങ്ങൾക്ക് രാഷ്ട്രീയം മറന്നു ഒന്നിച്ചു നിൽക്കണം : സ്പീക്കർ 

ഗാന്ധിയന്‍ ദര്‍ശനം ലോകം മുഴുവന്‍ വ്യാപിക്കും : ജി. കാര്‍ത്തികേയന്‍

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട

January 12th, 2020

oman-sultan-qaboos-bin-said-ePathram
മസ്കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട. ക്യാന്‍സര്‍ രോഗബാധിതനായി ബെല്‍ജിയ ത്തില്‍ ചികിത്സ യിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേര മാണ് സുല്‍ത്താന്‍ ഖാബൂസ് അല്‍ സഈദ് (79) അന്തരിച്ചത്.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി യുടെയും ഏക മകൻ. 1940 നവംബര്‍ പതി നെട്ടിന് ഒമാനിലെ സലാലയില്‍ ജനനം.

ബുസൈദി രാജ വംശ ത്തിന്റെ എട്ടാമത്തെ സുല്‍ ത്താന്‍ ആയി 1970 ജൂലായ് 23 ന് ഖാബൂസ് ബിന്‍ സഈദ് അധി കാരം ഏറ്റു.

തുടർന്ന് അദ്ദേഹം സലാല യില്‍ നിന്നും മസ്കറ്റിലേക്ക് മാറുകയും ചിതറിക്കിടന്ന ഒമാനിലെ ഗ്രാമ ങ്ങളെയും നഗര ങ്ങളെയും ഒരു കുട ക്കീഴിൽ കൊണ്ടു വരികയും രാജ്യ പുരോഗതി ക്കായി ‘മസ്‌കറ്റ് ആന്‍ഡ് ഒമാന്‍’ എന്നുള്ള രാജ്യ ത്തിന്റെ പേര്‍ ‘സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍’ എന്നാക്കി മാറ്റുകയും ചെയ്തു.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണ ത്തെ തുടര്‍ന്ന് സാംസ്കാരിക പൈതൃക വകുപ്പ് മന്ത്രി യായി രുന്ന ഹൈതം ബിൻ താരീഖ് അൽ സഈദ്  പുതിയ ഭരണാധി കാരി യായി സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് സുൽത്താൻ ബിൻ സായിദ് അന്തരിച്ചു

November 19th, 2019

sheikh-sultan-bin-zayed-passed-away-ePathram
അബുദാബി : യു. എ. ഇ. യുടെ ഉപ പ്രധാന മന്ത്രി ആയിരുന്ന ശൈഖ് സുൽ ത്താൻ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യം എന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ട് ചെയ്തു.

ശൈഖ് സുല്‍ത്താന്റെ നിര്യാണത്തില്‍ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഗാധ മായ ദു:ഖം രേഖപ്പെടുത്തി. മരണത്തെ തുടർന്ന് രാജ്യത്ത് മൂന്നു ദിവസ ത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഒാഫീസു കളിലും പൊതു സ്ഥല ങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തി ക്കെട്ടി.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ രണ്ടാ മത്തെ മകനായ ശൈഖ് സുൽത്താൻ ബിൻ സായിദ് നിലവില്‍, പ്രസിഡണ്ടിന്റെ പ്രതിനിധി ആയി സേവനം അനുഷ്ഠി ക്കുകയായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗേറ്റ് ഫുട് ബോള്‍ ടൂർണ്ണ മെന്റ് : AK 47 തളിപ്പറമ്പ വീണ്ടും ചാമ്പ്യന്മാർ
Next »Next Page » പ്രവർത്തക സംഗമവും പി. വി. ഹമീദ് മോൻ സ്മാരക മാധ്യമ പുരസ്കാരവും »



  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine