ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു

May 2nd, 2024

sheikh-tahnoun-bin-mohammed-al-nahyan-passes-away-ePathram
അബുദാബി : രാജ കുടുംബാംഗം ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അല്‍ നഹ്യാന്‍ (82) അന്തരിച്ചു. അബുദാബി ഭരണാധികാരിയുടെ അല്‍ ഐന്‍ മേഖല പ്രതിനിധി ആയിരുന്നു ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അല്‍ നഹ്യാന്‍. അബുദാബിയിലെ പ്രസിഡൻഷ്യൽ കോർട്ട് ഇന്നലെ (മെയ് 1 ബുധനാഴ്ച) രാത്രിയായിരുന്നു മരണ വിവരം അറിയിച്ചത്.

യു. എ. ഇ. രൂപീകരിച്ചത് മുതൽ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയായി ശ്രദ്ധേയ പ്രവർത്തനങ്ങൾ കാഴ്ച വെച്ച മികച്ച ഭരണാധികാരി കൂടിയാണ്. 1942 ല്‍ അല്‍ ഐനിലാണ് ജനനം.

sheikh-zayed-with-sheikh-tahnoun-al-nahyan-ePathram

രാഷ്ട്ര പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ ഏറ്റവും അടുത്തയാളും ഭരണ തന്ത്രജ്ഞനും കൂടിയായിരുന്നു.

അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രീം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

അദ്ദേഹത്തിനോടുളള ആദര സൂചകമായി ബുധനാഴ്ച മുതൽ രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വ്യാഴാഴ്ച അസർ നിസ്കാര ശേഷം ഖബറടക്കം നടത്തും

* Image Credit : UAE News Agency  W A M

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

July 27th, 2023

sheikh-saeed-bin-zayed-al-nahyan-passes-away-ePathram
അബുദാബി : രാജ കുടുംബാംഗം ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ (58) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ സഹോദരനാണ് ഇദ്ദേഹം. രോഗ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. വ്യാഴാഴ്ച മുതൽ രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ മുൻ കാലങ്ങളിൽ വിവിധ ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നു.

2010 മുതല്‍ അബുദാബി ഭരണാധികാരിയുടെ പ്രതി നിധിയായി നിയമിതനായി. ആസൂത്രണ വകുപ്പ് അണ്ടർ സെക്രട്ടറി, അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം, മാരിടൈം പോർട്ട് അഥോറിറ്റി ചെയർമാൻ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സഹോദരന്‍റെ വിയോ​ഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു. ശൈഖ് സഈദിന്‍റെ നിര്യാണത്തിൽ വിവിധ ജി. സി. സി. രാഷ്ട്ര നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉമ്മൻ ചാണ്ടി : ദൈവത്തിൻ്റെ പച്ച മുഖം കാണിച്ചു തന്ന മനുഷ്യൻ

July 25th, 2023

oommen-chandy-passes-away-ePathram
അബുദാബി : തവനൂർ മണ്ഡലം കെ. എം. സി. സി. സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളന ത്തിൽ അബുദാബി മാർത്തോമാ ചർച്ച് ഇടവക വികാരി റവ. ജിജു ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ദൈവത്തിന്‍റെ പച്ചയായ മുഖം സമൂഹത്തിനു കാണിച്ചു തന്ന ആളായിരുന്നു ഉമ്മൻ ചാണ്ടി എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

ഉമ്മന്‍ ചാണ്ടിയുടെ ദേഹ വിയോഗത്തിലൂടെ കേരളത്തിനു നഷ്ടമായത് പകരക്കാരന്‍ ഇല്ലാത്ത നേതാവിനെയാണ് എന്ന് ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ അനുസ്മരിച്ചു.

മണ്ഡലം പ്രസിഡണ്ട് നാസർ മംഗലം അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് അസീസ് കാളിയാടൻ ഉൽഘടനം ചെയ്തു. ഇബ്രാഹിം മൂദൂർ, അബ്ദുള്ള ഫാറൂഖി, അബ്ദുള്ള കുട്ടി, സലാം പുറത്തൂർ, ഇഫ്തികാറുദ്ധീൻ, മൊയ്‌ദീൻ നടുവട്ടം, അഷ്‌റഫ്‌ ആലുക്കൽ, നൗഷാദ് തൃപ്രങ്ങോട്, സമീർ പുറത്തൂർ, വി. ടി. വി. ദാമോദരന്‍, അനീഷ് മംഗലം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ഹംസകുട്ടി തൂമ്പിൽ, കെ. പി. നൗഫൽ, നിസാർ കാലടി, അഷ്‌റഫ്‌ മുട്ടനൂർ, മനാഫ് തവനൂർ, നാസർ മുട്ടനൂർ, അബ്ദുൽ ഖാദർ, ആരിഫ് ആലത്തിയൂർ, ഷാജി കണ്ടനകം, താജുദ്ധീൻ ചമ്രവട്ടം, സുബൈർ കാലടി, ഫാസിൽ തവനൂർ, ഷൗക്കത്ത് പുറത്തൂർ എന്നിവർ സംബന്ധിച്ചു. നൗഫൽ ചമ്രവട്ടം സ്വാഗതവും റഹീം തണ്ടലം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉമ്മൻ ചാണ്ടിയുടെ വിയോഗം : കെ. എം. സി. സി. അനുശോചനം രേഖപ്പെടുത്തി

July 18th, 2023

oommen-chandy-passes-away-ePathram
അബുദാബി : മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അബുദാബി കെ. എം. സി. സി. അനുശോചനം രേഖപ്പെടുത്തി.

കേരള രാഷ്ട്രീയത്തിലെ സമുന്നതനായ ഒരു നേതാവിനെയാണ് ഉമ്മൻ ചാണ്ടി യുടെ വിയോഗ ത്തിലൂടെ നഷ്ടമായിരിക്കുന്നത്. അര നൂറ്റാണ്ട് കാലം യു. ഡി. എഫ്. രാഷ്ട്രീയത്തെ അരങ്ങിലും അണിയറ യിലും നിന്ന് നിയന്ത്രിച്ച നേതാവായിരുന്നു അദ്ദേഹം.

ലാളിത്യവും ജനകീയതയും ഉമ്മൻ ചാണ്ടിയുടെ മുഖമുദ്രയായിരുന്നു. എല്ലാവർക്കും ഏതുസമയത്തും സമീപിക്കാവുന്ന, എപ്പോഴും ജനക്കൂട്ടത്തിനു നടുവിലുള്ള നേതാവായാണ് ഉമ്മൻ ചാണ്ടി അറിയപ്പെട്ടിരുന്നത്.

പ്രവാസി വിഷയ ങ്ങളിൽ എക്കാലവും അനുകൂല നിലപാടുള്ള ഒരു വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടി എന്നും അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂർ അലി കല്ലുങ്ങല്‍, ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാനവാസ്‌ പുളിക്കല്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നഷ്ടമായത് പ്രവാസികൾക്ക് എന്നും പിന്തുണയേകിയ ജനകീയ നേതാവിനെ : ഡോ. ഷംഷീർ വയലിൽ.

July 18th, 2023

burjeel-vps-group-dr-shamsheer- vayalil-oommen-chandy-ePathram
അബുദാബി : ലോക മലയാളികളുടെ ആവശ്യങ്ങൾ കേൾക്കാനും ഏറ്റെടുക്കാനും രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ച ജനകീയ നേതാവിനെയാണ് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് എന്ന് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ.

എന്നും ജനങ്ങൾക്കിടയിൽ ജീവിച്ച അദ്ദേഹം ജനകീയ രാഷ്ട്രീയ പ്രവർത്തനത്തിന് പുതിയ ദിശാ ബോധം നൽകി.

അര നൂറ്റാണ്ടില്‍ ഏറെ നിയമ സഭാ സാമാജികന്‍ ആയിരുന്നതിന്‍റെ റെക്കോർഡ് എന്നത് അദ്ദേഹത്തിന് ലഭിച്ച നിസ്സീമമായ ജന പിന്തുണയുടെ തെളിവാണ്. മുഖ്യമന്ത്രി ആയിരിക്കെയും അല്ലാതെയും യു. എ. ഇ. അടക്കമുള്ള വിദേശ രാജ്യങ്ങൾ സന്ദർശി ക്കുമ്പോഴും അദ്ദേഹം ജനങ്ങൾക്ക് ഇടയിൽ തന്നെയായിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്ക് കാതോർത്ത് ഉടനടി ഇടപെടുന്ന ആ ശൈലി നേരിട്ട് കാണാൻ പല കുറി അവസരം ലഭിച്ചിട്ടുണ്ട്.

oommen-chandi-visit-sheikh-zayed-grand-masjid-with-incas-leaders-ePathram
ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും ഓരോ കൂടിക്കാഴ്ചയിലും അത്ഭുതമായിരുന്നു. നാട്ടില്‍ ആയാലും ഒരു ഫോൺ കോളിനപ്പുറം പ്രവാസികളുടെ സങ്കടങ്ങളും ആവശ്യങ്ങളും കേൾക്കാനും ഏറ്റെടുക്കാനും ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നു.

നൂലാമാലകളോ കടമ്പകളോ ഇല്ലാതെ എന്നും ജനങ്ങൾക്ക് സമീപിക്കാനുള്ള തുറസ്സും ലാളിത്യവും ഉണ്ടായിരുന്ന അദ്ദേഹം പൊതു ജീവിതത്തിൽ സൃഷ്ടിച്ചത് പുതിയ ജന സമ്പർക്ക മാതൃകയായിരുന്നു എന്നും ഡോ. ഷംഷീർ അനുസ്മരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി തൊഴിലാളികളുമായി പ്രസിഡണ്ട് സംവദിക്കുന്ന വീഡിയോ വൈറല്‍
Next »Next Page » ഉമ്മൻ ചാണ്ടിയുടെ വിയോഗം : കെ. എം. സി. സി. അനുശോചനം രേഖപ്പെടുത്തി »



  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine