ഷാർജ : സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്ര മന്ത്രി, എഴുത്തു കാരന്‍ എന്നീ നിലകളില്‍ രാഷ്ട്രീയത്തിലും സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡല ങ്ങളിലും നിറസാന്നിദ്ധ്യമായിരുന്ന എം. പി. വീരേന്ദ്ര കുമാറിന്‍റെ മൂന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ജനതാ കൾച്ചറൽ സെന്‍റർ യു. എ. ഇ. കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം ചേര്‍ന്നു.
കെ. എം. സി. സി. നേതാവ് പി. കെ. അൻവർ നഹ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കേരളം കണ്ട ക്രാന്ത ദർശിയായ സോഷ്യലിസ്റ്റ് ജന നേതാവും പരിസ്ഥിതി പ്രവർത്തകനും ആയിരുന്നു എം. പി. വീരേന്ദ്ര കുമാർ.
പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയും വർഗ്ഗീയത, ഫാസിസം എന്നിവക്ക് എതിരെയും തന്‍റെ എഴുത്തി ലൂടെയും പ്രഭാഷണ ങ്ങളിലൂടെയും പ്രവർത്തന ങ്ങളിലൂടെയും വീരേന്ദ്ര കുമാർ നടത്തിയ സേവന ങ്ങൾ നിസ്തുലമായിരുന്നു, അവ എന്നുമെന്നും സ്മരിക്കപ്പെടും എന്നും ഉദ്ഘാടന പ്രസംഗത്തിൽ പി. കെ. അൻവർ നഹ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് മുൻ നഗര സഭാ അദ്ധ്യക്ഷ ദിവ്യ മണി മുഖ്യാതിഥി ആയിരുന്നു.
മലബാർ പ്രവാസി ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് മുഖ്യ പ്രഭാഷണം നടത്തി. അധികാര രാഷ്ട്രീയ ത്തേക്കാള്‍ ഉപരി നിലപാടുകൾക്കും ആദർശ രാഷ്ട്രീയത്തിനും പ്രാധാന്യം നൽകിയ വീരേന്ദ്ര കുമാറിനെ പോലെ യുള്ള നേതാക്കളെ വൈരുദ്ധ്യാത്മക രാഷ്ട്രീയത്തിന്‍റെ വക്താക്കളായ ഇന്നത്തെ നേതാക്കൾ മാതൃകയാക്കണം എന്നും അദ്ദേഹം പറഞ്ഞു.
ജെ. സി. സി. ഓവർസീസ് കമ്മിറ്റി പ്രസിഡണ്ട് പി. ജി. രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ടി. ജെ. ബാബു അദ്ധ്യക്ഷത വഹിച്ചു. രാജേഷ് എ. കെ., പവിത്രൻ തിക്കോടി, രാമ ചന്ദ്രൻ, സുരേന്ദ്രൻ പയ്യോളി, പ്രദീപ്, മണി, വിജയൻ, ബാബു, ബഷീർ മേപ്പയ്യൂർ എന്നിവർ സംസാരിച്ചു. ജെ. സി. സി. (യു. എ. ഇ.) സെക്രട്ടറി ടെന്നിസൻ ചേന്നപ്പള്ളി സ്വാഗതവും ട്രഷറർ സുനിൽ പാറമ്മൽ നന്ദിയും പറഞ്ഞു.